1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജന്‍ഡര്‍ ഇക്വാളിറ്റിയില്‍ യുകെ പിന്നില്‍, പട്ടികയില്‍ മുന്നില്‍ റഷ്യ
ജന്‍ഡര്‍ ഇക്വാളിറ്റിയില്‍ യുകെ പിന്നില്‍, പട്ടികയില്‍ മുന്നില്‍ റഷ്യ
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ബ്രിട്ടണ്‍ ഏറെ പിന്നില്‍. റഷ്യയാണ് ഈ പട്ടികയില്‍ മുന്നില്‍. പുടിന്റെ രാജ്യത്തെ 40 ശതമാനം സീനിയര്‍ ബിസിനസ് റോളുകളിലും സ്ത്രീകളാണുള്ളത്. ബ്രിട്ടണിലാകട്ടെ ഇത് 22 ശതമാനം മാത്രമാണ്.
വോട്ടില്‍ കണ്ണ് നട്ട് കാമറൂണ്‍; 153 പുതിയ സൗജന്യ സ്‌കൂളുകള്‍ പ്രഖ്യാപിച്ചേക്കും
വോട്ടില്‍ കണ്ണ് നട്ട് കാമറൂണ്‍; 153 പുതിയ സൗജന്യ സ്‌കൂളുകള്‍ പ്രഖ്യാപിച്ചേക്കും
ബ്രിട്ടണില്‍ ഏറെ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ച ഫ്രീ സ്‌കൂള്‍ പദ്ധതിയെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു. വീണ്ടും ഭരണത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി എന്ന നിലയ്ക്കായിരിക്കും 153 പുതിയ സൗജന്യ സ്‌കൂളുകള്‍ കൂടി കാമറൂണ്‍ പ്രഖ്യാപിക്കുക എന്നറിയുന്നു.
വിരമിക്കലിന് ശേഷം ബ്രിട്ടീഷുകാര്‍ എല്ലാ ദിവസവും മദ്യപിക്കുന്നു
വിരമിക്കലിന് ശേഷം ബ്രിട്ടീഷുകാര്‍ എല്ലാ ദിവസവും മദ്യപിക്കുന്നു
വിരമിക്കലിന്‌ശേഷമാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും അധികം മദ്യപിക്കുന്നത്. മദ്യപാന ശീലങ്ങളെക്കുറിച്ച് നടന്നൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നടത്തുന്നത്.
മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയ സംഭവം; പൊലീസിനെതിരെ മാതാപിതാക്കള്‍
മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയ സംഭവം; പൊലീസിനെതിരെ മാതാപിതാക്കള്‍
ലണ്ടനില്‍നിന്നുള്ള മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. പെണ്‍കുട്ടികളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി സിറിയയിലേക്ക് പോയതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യ; വിന്‍ഡീസിനെ തകര്‍ത്തത് നാല് വിക്കറ്റിന്
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യ; വിന്‍ഡീസിനെ തകര്‍ത്തത് നാല് വിക്കറ്റിന്
>ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് ജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 183 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായിട്ടുള്ള വിന്‍ഡീസിനെയാണ് അതേ സ്റ്റാറ്റിസ്റ്റിക്ക്‌സുള്ള ഇന്ത്യ പെര്‍ത്തിലെ പിച്ചില്‍ തറപറ്റിച്ചത്.
ജിഹാദ് ഇസ്ലാമിന്റെ ഭാഗം, സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നതില്‍ തെറ്റില്ല; മുസ്ലീം സംഘടനാ നേതാവ്
ജിഹാദ് ഇസ്ലാമിന്റെ ഭാഗം, സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നതില്‍ തെറ്റില്ല; മുസ്ലീം സംഘടനാ നേതാവ്
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിടുന്ന കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന കൊലയാളി മൂഹമ്മദ് എംവാസിയെ പിന്തുണച്ച് വിവാദത്തിലായതിന് പിന്നാലെ വീണ്ടും തീവ്രവാദ അനുകൂല നിലപാടുമായി അസിം ഖുറേഷി. ബിബിസി ന്യൂസ് ചാനലിന്റെ ദ് വീക്ക് എന്ന പ്രതിവാര ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ഖുറേഷി തന്റെ യാഥാസ്ഥിതിക മുഖത്തിന്റെ കൂടുതല്‍ ആഴങ്ങള്‍ വെളിവാക്കി തന്നത്.
രണ്ട് മെത്രാന്മാരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ കീശയിലാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍, തട്ടിപ്പിനിരയായവരില്‍ കാലം ചെയ്ത മരംകൊള്ളില്‍ തിരുമേനിയും
രണ്ട് മെത്രാന്മാരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ കീശയിലാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍, തട്ടിപ്പിനിരയായവരില്‍ കാലം ചെയ്ത മരംകൊള്ളില്‍ തിരുമേനിയും
കേരളത്തിലും വിദേശത്തുമുള്ള മലയാളികളുടെ ഇടയില്‍ സുപരിചിതനായിരുന്ന ബിഷപ് തോമസ് ഫിലിപ്പ് മരംകൊള്ളിലിനെ അടക്കം നിരവധി പേരെ പണം കടം വാങ്ങിയ ശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച പാസ്റ്ററെ റാന്നി പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ താമസമാക്കിയിരുന്ന കോട്ടയം ആനിക്കാട് സ്വദേശിയായ പാസ്റ്ററാണ് പോലിസിന്റ്‌റെ പിടിയില്‍ ആയത്.
ജയിലുകളിലെ പുകവലി നിരോധനം കലാപങ്ങള്‍ സൃഷ്ടിച്ചേക്കാം
ജയിലുകളിലെ പുകവലി നിരോധനം കലാപങ്ങള്‍ സൃഷ്ടിച്ചേക്കാം
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ജയിലുകള്‍ക്ക് ബാധകമല്ലെന്ന നിയമ സെക്രട്ടറിയുടെ വാദങ്ങള്‍ ഹൈക്കോടതി ജഡ്ജി തള്ളിക്കളഞ്ഞു. അതേസമയം ജയിലില്‍ കഴിയുന്ന പത്തില്‍ ഒമ്പത് പേരെയും ബാധിക്കുന്ന കാര്യമായതിനാല്‍ നിയമ സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിംഗിന് അപ്പീല്‍ നല്‍കാനുള്ള സമയം ജഡ്ജി അനുവദിച്ചു നല്‍കി.
ബലാത്സംഗത്തിന് ശിക്ഷ നടപ്പാക്കിയത് കിരാത രീതിയില്‍; ജയിലില്‍ കിടന്ന പ്രതിയെ ജനക്കൂട്ടം വലിച്ച് പുറത്തിറക്കി തല്ലിക്കൊന്നു
ബലാത്സംഗത്തിന് ശിക്ഷ നടപ്പാക്കിയത് കിരാത രീതിയില്‍; ജയിലില്‍ കിടന്ന പ്രതിയെ ജനക്കൂട്ടം വലിച്ച് പുറത്തിറക്കി തല്ലിക്കൊന്നു
ബലാത്സംഗക്കുറ്റത്തിന് പിടിയിലായ പ്രതിയെ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് തട്ടിക്കൊണ്ടു പോയി നഗ്‌നനായി വലിച്ചിഴച്ചശേഷം ജനക്കൂട്ടം തല്ലിയും കല്ലെറിഞ്ഞും കൊലപ്പെടുത്തി.
അയര്‍ലണ്ടിലെ ജനസംഖ്യ പത്ത് മില്യണായി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്
അയര്‍ലണ്ടിലെ ജനസംഖ്യ പത്ത് മില്യണായി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്
2050ഓടു കൂടി അയര്‍ലണ്ടിലെ ജനസംഖ്യ 10 മില്യനാകുമെന്ന് ഐറിഷ് ബിസിനസ് സംഘടനയുടെ മുന്നറിയിപ്പ്. ഇത്രയും വലിയ ജനസംഖ്യ വര്‍ധനവ് മുന്നില്‍ കണ്ട് അതിന് അനുസൃതമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഐബിഇസി ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മെക്കോയ് പറഞ്ഞു.