ആദ്യമായി വീട് വാങ്ങിക്കുന്ന 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ വക ഡിസ്‌ക്കൗണ്ട്. 20 ശതമാനം ഡിസ്‌ക്കൗണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ വീടുകളുടെ ശരാശരി വില ഉയര്‍ന്ന തോതിലായതിനാല്‍ ആദ്യമായി വീട് വാങ്ങുന്ന ആളുകള്‍ക്ക് പതിനായിര കണക്കിന് പൗണ്ട് ലാഭിക്കാന്‍ സാധിക്കും.
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ അവരുടെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ പാടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ദേശസ്‌നേഹത്തിന്റെ പരസ്യമായ വിളംബരവും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാണത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ മോര്‍ഗന്‍ പാടാറില്ല. മൗനം പാലിച്ച് നില്‍ക്കാറാണ് പതിവ്. ഇതിന് കാരണം എന്തായിരിക്കും ?
ഒറിജിനല്‍ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരിസില്‍ മിസ്റ്റര്‍ സ്‌പോക്കിന്റെ കഥാപാത്രം അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു. 83 വയസ്സായിരുന്ന നിമോയിയുടെ അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്. ലോസാഞ്ചലസിലെ വീട്ടില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത.
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാര്‍ മെയിഡ് അന്തരിച്ചു. നൂറാം ജന്മദിനം ആഘോഷിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഡോളി സാവില്‍ മരിച്ചത്. ഫെബ്രുവരി 25നായിരുന്നു അവരുടെ മരണം സംഭവിച്ചത്. കഴിഞ്ഞ 74 വര്‍ഷമായി ഡോളി ജോലി ചെയ്തിരുന്ന പബിലായിരുന്നു കഴിഞ്ഞ വര്‍ഷം അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്.
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാര്‍ഡിഫ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ബിനോയ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലയിരുന്ന ബിനോയിയെ കഴിഞ്ഞ ഒരു മാസമായി പഴയ രോഗലക്ഷണങ്ങള്‍ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ട്യൂമര്‍ വീണ്ടും വളരുന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് …
ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്വീകരിച്ചുപോരുന്ന കാലഹരണപ്പെട്ട തന്ത്രങ്ങളും രീതികളുമാണ് രാജ്യത്ത് തീവ്രവാദ ഭീഷണി വര്‍ദ്ധിക്കാന്‍ കാരണമെന്ന് മുന്‍ ഷാഡോ ഹോം സെക്രട്ടറി ഡേവിഡ് ഡേവിസ്. തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവ നടപ്പാക്കാതിരിക്കാനുമാണ് ഏജന്‍സികള്‍ ശ്രദ്ധിക്കുന്നത്, അതിന് പിന്നിലുള്ള ശക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും ഡേവിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. 1975നും 1980നും ഇടയ്ക്ക് നടന്ന പീഡനങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ജിഹാദി ജോണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡേവിഡ് ഹെയ്ന്‍സ്, തന്റെ ഭര്‍ത്താവിന്റെ ഘാതകനെ ജീവനോടെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത്.
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ആദ്യം ചെയ്യുന്നത് ടിവിയുടെ മുന്നില്‍ കുത്തിയിരിക്കലാണോ ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. കാരണം ദിവസവും രണ്ട് മണിക്കൂറിലധികം ടി.വിയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേന അടച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കി കൊണ്ട് ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയുടെ പുതിയ പതിപ്പ്.