ബ്രിട്ടണിലെ പുരുഷന്മാര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് റിപ്പോര്‍ട്ട്. 2013ല്‍ 15 വയസ്സിന് മുകളിലുള്ള 6,233 പേര്‍ ആത്മഹത്യ ചെയ്തതായി ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
യുകെയില്‍ പൊതു തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഏറ്റവും അധികം സീറ്റ് ലഭിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരിക്കുമെന്ന് നിഗല്‍ ഫരാജ്.
ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ നേരിടാന്‍ യുകെ പട്ടാളക്കാരന്‍ ബെയ്‌സില്‍നിന്ന് പുറപ്പെട്ട് കുര്‍ദ്ദിഷ് പോരാളികള്‍ക്കൊപ്പം ചേര്‍ന്നു.
ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമ സെന്‍ട്രിക്കയുടെ ലാഭത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. എണ്ണ വിലയില്‍ ഉണ്ടായ കുറവും കാലാവസ്ഥയുമാണ് കമ്പനിയുടെ പണംവാരലിന് തടസ്സമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ലൂയിസ് വാന്‍ഗലിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ താക്കീത്. ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമങ്ങള്‍ മറികടന്ന് മാച്ച് റഫറിക്കെതിരെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിനാണ് താക്കീത്.
പോപ്പ് ഗായിക നിക്കി മിനാഷിന്റെ വേള്‍ഡ് ടൂറില്‍ അംഗമായിരുന്ന ആളെ കുത്തിക്കൊന്നു. ഫിലാഡല്‍ഫിയയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഇയാള്‍ക്ക് കുത്തേറ്റ് കൊല്ലപ്പെട്ടതും മറ്റൊരാള്‍ക്ക് പരുക്കേറ്റതും.
മരുന്നുകള്‍ വാങ്ങുന്നതിനായി എന്‍ച്ച്എസ് ഏര്‍പ്പെട്ടിരിക്കുന്ന കരാറിലെ തുക അധികമാണെന്ന് വിലയിരുത്തല്‍. ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന എന്‍എച്ച്എസിനെ സംബന്ധിച്ച് മരുന്നുകള്‍ക്ക് ചെലവഴിക്കുന്ന അധികതുക ബാധ്യതയായി തീരും.
അനാരോഗ്യകരമായ ഭക്ഷണവും ജങ്ക് ഫുഡിന്റെ അതിപ്രസരവും ആഗോളവ്യാപകമായി കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ചോര ചിന്തിയ ലെസ്ബിയന്‍ ബന്ധം ബ്രിട്ടണെ പിടിച്ചുകുലുക്കുന്നു
ചൈല്‍ഡ് കെയറിനായി ബ്രിട്ടണിലെ മാതാപിതാക്കള്‍ ചെലവാക്കേണ്ടി വരുന്ന തുക ചില അവസരങ്ങളില്‍ ശമ്പളത്തേക്കാള്‍ ഏറെയായതിനാല്‍ ജോലിക്ക് പോകാതെയിരിക്കുന്നതാണ് നല്ലതെന്ന തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു