സ്വന്തം ലേഖകൻ: യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി. പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) അന്തരിച്ചു. അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും …
സ്വന്തം ലേഖകൻ: അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരമൊരുങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ കുറവു സമയമേയുള്ളു എന്നതിനാൽ കടുത്ത വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. അതേസമയം, ക്ഷേത്ര സന്ദർശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ-റജിസ്‌ട്രേഷൻ ബുക്കിങ് സംവിധാനം അവതരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ക്ഷേത്രത്തിലേക്ക് സന്ദർശകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. തിരക്ക് നിയന്ത്രിക്കാൻ പുതിയ ബുക്കിങ് സംവിധാനത്തിലൂടെ …
സ്വന്തം ലേഖകൻ: ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത് ഇത്തിഹാദിന്റെ …
സ്വന്തം ലേഖകൻ: ചൈന സതേൺ എയർലൈൻസിന് പച്ചക്കൊടി വീശി സൗദി അറേബ്യ. ചൈനീസ് വിമാനക്കമ്പനിയുടെ പാസഞ്ചർ, കാർഗോ സർവീസുകൾക്ക് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതോടെ ഏപ്രിൽ 16 മുതൽ സർവീസുകൾക്ക് തുടക്കമാകും. ബീജിങ്, ഗ്വാങ്ഷൂ, ഷെൻഷൻ എന്നിവിടങ്ങളിൽനിന്ന് റിയാദിലേക്കാണ് സർവീസ്. സമ്മർ ഷെഡ്യൂൺ പ്രകാരം, ആഴ്ചയിൽ നാല് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍ …
സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടു. നഴ്സിംഗ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. നഴ്സിംഗ് മേഖലയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ …
സ്വന്തം ലേഖകൻ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് നല്‍കിയതിന് ശേഷം അതേ പദ്ധതി ഫിജി ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 2023ല്‍ ആയിരുന്നു സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്കായി ഒ സി ഐ കാര്‍ഡിനുള്ള …
സ്വന്തം ലേഖകൻ: യുകെയിൽ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിപ്പോയിരുന്നു. എന്നാല്‍, രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പേ അവര്‍ സ്വയം …