അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ കസ്റ്റംസ് നടപടികള്‍ പ്രാബല്യത്തില്‍ വരുന്നു;മാര്‍ച്ച് ഒന്നു മുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും ഡിക്ലറേഷന്‍ രീതികള്‍ ശക്തമാക്കുന്നു
ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചരിത്ര പ്രധാനമായ വോട്ടെടുപ്പില്‍ ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ആകാമെന്ന നിയമം പാസായി. മൂന്ന പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കൂട്ടിയെ ജനിപ്പിക്കുന്നത് നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് ബ്രിട്ടണ്.
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി കൗണ്‍സില്‍ സര്‍വെയ്ക്കും മറ്റും ഉപയോഗിക്കുന്നത് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍. ക്രൈസിസ്, ജോസഫ് റൗണ്ട്ട്രീ ഫൗണ്ടേഷന് എന്നിവര്‍ സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
യുകെയില്‍ താമസമാക്കിയ രണ്ട് പേരില്‍ ഒരാള്‍ക്ക് അര്‍ബുദ രോഗം പിടിപെടുമെന്ന് വിദഗ്ധാഭിപ്രായം.
പടിഞ്ഞാറന്‍ ലണ്ടനിലെ (വെസ്റ്റ്) ഉക്സ്ബ്രിഡ്ജില്‍ അജ്ഞാതന്‍ 38കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
ഹാംപ്ഷെയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആളുകള്‍ ആശങ്കയില്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്സ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടെന്ന സംശയമുണ്ടായത്
അവിവാഹിതയായ അമ്മ തന്നെ വില്‍ക്കുന്നതിനായി ഇബെയില്‍ പരസ്യം നല്കി. ഏറ്റവും അധികം തുക ഓഫര്‍ ചെയ്യുന്ന ആളമായിട്ടായിരിക്കും ലൂയിസ് കര്‍ട്ടിസ് എന്ന 49 കാരി വില്‍പ്പന ഉറപ്പിക്കുക.
പാശ്ചാത്യ ജീവിതരീതിയെ ചൊല്ലിയും സംസ്കാരത്തെ ചൊല്ലിയും തമ്മില്‍ കലഹിച്ച കാമുകി കാമുകനെ കുത്തിക്കൊന്നു. മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പെണ്‍കുട്ടിയാണ് കാമുകന് അധികമായി തന്റെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകനെ കുത്തി കൊന്നത്.
റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യ 300 മില്യണ്‍ പൗണ്ടിലേറെയാണെന്ന് റൊണാള്‍ഡോയുടെ ഏജന്റ്. നാളെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ 300 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയുടെ മൂല്യമെന്ന് ജോര്‍ഡ് മെന്‍ഡസ് ബിബിസി സ്പോര്‍ട്ട്സിനോട് പറഞ്ഞു.