1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാർ കുറഞ്ഞു; ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകളുമായി വിമാന കമ്പനികൾ
യാത്രക്കാർ കുറഞ്ഞു; ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകളുമായി വിമാന കമ്പനികൾ
സ്വന്തം ലേഖകൻ: അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി വിമാന കമ്പനികള്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ഒമാനില്‍ നിനിന്നുള്ള സര്‍വീസുകള്‍ക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ 29 ഒമാനി റിയാലിന് വരെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഫെബ്രുവരി ആകുന്നതോടെ നിരക്ക് വീണ്ടും താഴും. …
കലിതുള്ളി എയോവിന്‍ ചുഴലിക്കാറ്റ്; വ്യാപക നാശം; 4 ലക്ഷത്തോളം വീടുകൾ ഇരുട്ടിൽ; വിമാനങ്ങൾ റദ്ദാക്കി
കലിതുള്ളി എയോവിന്‍ ചുഴലിക്കാറ്റ്; വ്യാപക നാശം; 4 ലക്ഷത്തോളം വീടുകൾ ഇരുട്ടിൽ; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്കുകളെയും എയോവിന്‍ …
റെസിഡന്‍സ് പെര്‍മിറ്റുകള്‍ ഇ വീസയ്ക്ക് വഴിമാറി; പ്രവേശനം ലഭിക്കാതെ കുടുങ്ങി യാത്രക്കാർ
റെസിഡന്‍സ് പെര്‍മിറ്റുകള്‍ ഇ വീസയ്ക്ക് വഴിമാറി; പ്രവേശനം ലഭിക്കാതെ കുടുങ്ങി യാത്രക്കാർ
സ്വന്തം ലേഖകൻ: റെസിഡന്‍സ് പെര്‍മിറ്റുകള്‍ ഇ വീസയ്ക്ക് വഴിമാറി; പ്രവേശനം ലഭിക്കാതെ കുടുങ്ങി യാത്രക്കാർ. യുകെ പ്രവാസികളുടെ കൈവശം ഉണ്ടായിരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടു. അതേസമയം അതിനു പകരമായി വന്ന ഇ വീസ സംവിധാനം ശരിയായ രീതിയില്‍ പ്രവൃത്തിക്കുന്നുമില്ല. തത്ഫലമായി വിദേശികള്‍ക്ക്, നിയമപരമായ അര്‍ഹതയുണ്ടെങ്കില്‍ കൂടി യുകെയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണ്. ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഡിജിറ്റലൈസ് …
ബജറ്റിലെ നികുതിക്കൊള്ള! തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി ബ്രിട്ടീഷ് കമ്പനികള്‍
ബജറ്റിലെ നികുതിക്കൊള്ള! തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി ബ്രിട്ടീഷ് കമ്പനികള്‍
സ്വന്തം ലേഖകൻ: ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെട്ടിട്ട് സംഭവിക്കുന്നത് നേരെ തിരിച്ച്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റിലെ ടാക്‌സ് റെയ്ഡിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നു. 2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇതിന് മുന്‍പ് വന്‍തോതില്‍ …
4000 പേരുടെ 3 ദിവസത്തെ കഠിനാധ്വാനം; ലൊസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ അണച്ചു
4000 പേരുടെ 3 ദിവസത്തെ കഠിനാധ്വാനം; ലൊസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ അണച്ചു
സ്വന്തം ലേഖകൻ: വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്. വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുപ്പത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ …
യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; കഴിഞ്ഞ വർഷം പ്രയോജനം 10,500 ലേറെ പേർക്ക്
യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; കഴിഞ്ഞ വർഷം പ്രയോജനം 10,500 ലേറെ പേർക്ക്
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം യുഎഇയിലെ 10,500ലധികം തൊഴിലാളികള്‍ക്ക് പുതുതായി നടപ്പിലാക്കിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചതായി യുഎഇ മാനവ വിഭവശേഷി – സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തുടനീളമുള്ള ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലെ …
ഒമാനിൽ ലേബർ കാർഡുക ളിലെ കുടിശിക ഒഴിവാക്കും; 60 മില്യൻ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
ഒമാനിൽ ലേബർ കാർഡുക ളിലെ കുടിശിക ഒഴിവാക്കും; 60 മില്യൻ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇളവുകളും റദ്ദാക്കലുമാണ് പാക്കേജിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് പുതിയ തീരുമാനങ്ങള്‍. സാമ്പത്തിക പാക്കേജിലെ …
ഖത്തര്‍ ഡിജിറ്റല്‍ ആപ്പുണ്ടെങ്കില്‍ ഹമദ് എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്ര
ഖത്തര്‍ ഡിജിറ്റല്‍ ആപ്പുണ്ടെങ്കില്‍ ഹമദ് എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്ര
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഖത്തര്‍ ഡിജിറ്റല്‍ ഐഡൻ്റിറ്റി (ക്യുഡിഐ) ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, അതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്ന സ്മാര്‍ട്ട് …
കാലാവസ്ഥാ ബോംബാകാൻ ഇയോവിൻ കൊടുങ്കാറ്റ്; സ്‌കോട്ട്‌ലൻഡിലും അയർലാ ൻഡിലും റെഡ് അലേർട്ട്
കാലാവസ്ഥാ ബോംബാകാൻ ഇയോവിൻ കൊടുങ്കാറ്റ്; സ്‌കോട്ട്‌ലൻഡിലും അയർലാ ൻഡിലും റെഡ് അലേർട്ട്
സ്വന്തം ലേഖകൻ: ശക്തമായ കൊടുക്കാറ്റിൽ ഒന്നായ ഇയോവിന്‍ കൊടുങ്കാറ്റ് കണക്കിലെടുത്ത് സ്‌കോട്ട്‌ലൻഡിലും അയർലാൻഡിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇയോവിൻ കൊടുങ്കാറ്റ് സ്കോട്ട്ലാൻഡിലും അയർലാൻഡിലും വൻ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മണിക്കൂറിൽ 100 ​​മൈൽ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 4.5 …
മെയ്ക് ഇൻ അമേരിക്കയുമായി ട്രംപ്! യുഎസിൽ നിർമിച്ചില്ലെങ്കിൽ കനത്ത നികുതി നൽകേണ്ടി വരും
മെയ്ക് ഇൻ അമേരിക്കയുമായി ട്രംപ്! യുഎസിൽ നിർമിച്ചില്ലെങ്കിൽ കനത്ത നികുതി നൽകേണ്ടി വരും
സ്വന്തം ലേഖകൻ: ഉല്‍പ്പന്നം അമേരിക്കയില്‍ നിർമിച്ചില്ലെങ്കിൽ തീരുവ നല്‍കേണ്ടി വരുമെന്നു ലോകരാജ്യങ്ങൾക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ വിഡിയോ സന്ദേശത്തിലൂടെയാണു ട്രംപിന്റെ ഭീഷണി. രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള ആദ്യ ആഗോള പരിപാടിയിൽ വൈറ്റ് ഹൗസില്‍നിന്ന് സംസാരിച്ച ട്രംപിനെ കയ്യടികളോടെയാണു സദസ്സ് സ്വീകരിച്ചത്. നികുതി കുറയ്ക്കാനും നിയമവിരുദ്ധ കുടിയേറ്റത്തെ നിയന്ത്രിക്കാനും വ്യവസായങ്ങളെ …