1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ ഗർഭഛിദ്ര നിരോധനമാണ് താരം! കൊമ്പുകോർത്ത് ബൈഡനും ട്രംപും
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ ഗർഭഛിദ്ര നിരോധനമാണ് താരം! കൊമ്പുകോർത്ത് ബൈഡനും ട്രംപും
സ്വന്തം ലേഖകൻ: ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ബൈഡൻ. നവംബറിൽ ട്രംപ് വിജയിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം നടത്തിയത്. ഗർഭഛിദ്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ട്രംപിനെ നേരിടാൻ ബൈഡന്റെ പ്രചാരണ സംഘം തയാറായി. അതിനിടെ എന്റെ ശരീരം …
അതിര്‍ത്തികടന്ന്‌ പാക് ഭീകര രെ ഇന്ത്യ വധിച്ചെന്ന ഗാർഡിയ ൻ വാർത്ത; പ്രതികരിക്കാനി ല്ലെന്ന് അമേരിക്ക
അതിര്‍ത്തികടന്ന്‌ പാക് ഭീകര രെ ഇന്ത്യ വധിച്ചെന്ന ഗാർഡിയ ൻ വാർത്ത; പ്രതികരിക്കാനി ല്ലെന്ന് അമേരിക്ക
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിര്‍ത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍. റിപ്പോട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും …
സൗദിയിൽ ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കമായി
സൗദിയിൽ ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കമായി
സ്വന്തം ലേഖകൻ: ഡെ​​​​​​​​​ലി​വ​റി ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ദ്യ​ഘ​ട്ടത്തിന് തുടക്കം. ഡെ​ലി​വ​റി മേ​ഖ​ല​യി​ലെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ സൗ​ദി പൗ​ര​ൻമാർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. മോ​​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലെ ഡെ​ലി​വ​റി നി​യ​ന്ത്രി​ക്കും. ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക്​​ യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ക്കും. ലൈ​സ​ൻ​സു​ള്ള ലൈ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​ക​ൾ​ക്ക്​ കീ​ഴി​ൽ രാ​ജ്യ​ത്തെ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി. ​അ​ൽ ബാ​ഹ, ജി​സാ​ൻ, …
ഖത്തറിലെ ലുസൈല്‍ ട്രാം പിങ്ക് ലൈന്‍ സര്‍വീസ് തുടങ്ങി; വാഹ ന-കാൽനട യാത്രക്കാർക്ക് ജഗ്രതാ നിർദേശം
ഖത്തറിലെ ലുസൈല്‍ ട്രാം പിങ്ക് ലൈന്‍ സര്‍വീസ് തുടങ്ങി; വാഹ ന-കാൽനട യാത്രക്കാർക്ക് ജഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ലുസൈല്‍ ട്രാം സര്‍വീസുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പിങ്ക് ലൈനില്‍ ട്രാം ഓടിത്തുടങ്ങി. നിലവിലെ ഓറഞ്ച് ലൈനിനു പുറമെയാണ് പിങ്ക് ലൈനില്‍ കൂടി തിങ്കാളഴ്ച ഖത്തര്‍ ഗതാഗത മന്ത്രാലയം സര്‍വീസ് ആരംഭിച്ചത്. ലെഖ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാണ് പിങ്ക് ലൈന്‍ സര്‍വീസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ഉള്ളത്. …
NHS പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളിൽ വര്‍ധന വരുന്നു; ഒറ്റത്തവണയുള്ള പ്രിസ്‌ക്രിപ്ഷന് 3% കൂടും
NHS പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളിൽ വര്‍ധന വരുന്നു; ഒറ്റത്തവണയുള്ള പ്രിസ്‌ക്രിപ്ഷന് 3% കൂടും
സ്വന്തം ലേഖകൻ: ലിവിംഗ് കോസ്റ്റ് പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരു എന്നവിധം എന്‍ എച്ച് എസ്സ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളും വര്‍ദ്ധിക്കുന്നു. മെയ് മാസം മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. നിരവധി രോഗികള്‍ക്ക് ഒരു മോശം വാര്‍ത്ത എന്നാണ് ഈ വര്‍ദ്ധനവിനെ കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ വിശേഷിപ്പിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന …
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിൽ എത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറഞ്ഞു!
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിൽ എത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറഞ്ഞു!
സ്വന്തം ലേഖകൻ: യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്. ഇതുവഴി കുടിയേറ്റ നിരക്ക് കുറയ്ക്കാനാണു ശ്രമം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറയുകയാണുണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. …
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ …
ജിസിസി രാജ്യങ്ങൾ എല്ലാം പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം
ജിസിസി രാജ്യങ്ങൾ എല്ലാം പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും …
വേനൽക്കാല സമയക്രമം പ്രഖ്യാപിച്ച് ഒമാന്‍ എയര്‍; കേരളത്തിലേക്ക് 28 വിമാന സര്‍വീസുകള്‍
വേനൽക്കാല സമയക്രമം പ്രഖ്യാപിച്ച് ഒമാന്‍ എയര്‍; കേരളത്തിലേക്ക് 28 വിമാന സര്‍വീസുകള്‍
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു. കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് …
സൗദി-കുവൈത്ത് അതിവേഗ റെയില്‍ 2028 ല്‍ പൂര്‍ത്തിയാകും; യാത്രാ സമയം വെറും രണ്ടു മണിക്കൂര്‍!
സൗദി-കുവൈത്ത് അതിവേഗ റെയില്‍ 2028 ല്‍ പൂര്‍ത്തിയാകും; യാത്രാ സമയം വെറും രണ്ടു മണിക്കൂര്‍!
സ്വന്തം ലേഖകൻ: കുവൈത്ത്, സൗദി അറേബ്യ രാജ്യ തലസ്ഥാനങ്ങളെ രണ്ടു മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അതിവേഗ റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതി പുരോഗമിക്കുന്നു. പദ്ധതി 2028 ഓടെ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന തന്ത്രപ്രധാനമായ ജിസിസി റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതിയുടെ ഭാഗമാണിത്. റിയാദ്-കുവൈത്ത് അതിവേഗ റെയില്‍ പദ്ധതിക്ക് …