സ്വന്തം ലേഖകൻ: ബിനാമി വ്യാപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവീസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ഈ നിർദേശം എം.പിമാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നിർദേശം നടപ്പായാല്‍ വീസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ റിക്രൂട്ടിങ് തടസ്സമില്ലാതെ തുടരുന്നതായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പറഞ്ഞു. ഉയർന്ന യോഗ്യതയും പരിശീലനവുമാണ് ഇന്ത്യക്കാരുടെ മികവ്. കുവൈത്തിലെ സദു ഹൗസുമായി സഹകരിച്ച് സംഘടിപ്പിച്ച കശ്മീർ ടെക്‌സ്‌റ്റൈൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതായും സൂചിപ്പിച്ചു. ഇന്ത്യൻ സംസ്കാരം, പാചക രീതി, …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിനു തലവേദനയായി 60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ വൈസ് …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സ് അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ താത്ക്കാലികമായി നിയമിക്കുന്നത് വഴി എന്‍ എച്ച് എസ്സിന് പ്രതിവര്‍ഷം 10 ബില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളും ജി പി …
സ്വന്തം ലേഖകൻ: ലിങ്കൺഷെയറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പിതാവിന്റെ അരികിൽ രണ്ട് വയസുകാരൻ പട്ടിണി കിടന്ന് മരിച്ചതായി കണ്ടെത്തി. 60 കാരനായ പിതാവ് കെന്നത്തിത് സമീപം ബ്രോൺസൺ ബാറ്റേഴ്‌സ്‌ബി എന്ന രണ്ടുവയസുകാരനെയാണ് പട്ടിണി കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 26നാണ് അയൽക്കാർ കെന്നത്തിനെ അവസാനമായി ജീവനോടെ കാണുന്നത്. അതിന് ശേഷം ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു. നിലവിൽ 6,000 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ക്രിസ്മസ്– പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞു. അതേസമയം, ഓരോ വിമാനക്കമ്പനിയും നൽകുന്ന സേവനം അനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് നിയമവിദ്ഗധരുടെ മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കാന്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമാണ് അധികാരമെന്നും വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ സൗദി തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിച്ചു. സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് കുറ്റകൃത്യത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. പ്രവാസിയുടെ പാസ്പോര്‍ട്ട് കൈവശമുള്ള സ്പോണ്‍സര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് സൗദിയിൽ എത്തിക്കുന്നതിൽ വീസാ ഫീസും മൂല്യവർധിത നികുതിയും ഉൾപ്പെടില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു. മന്ത്രാലയം …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ഈ മാസം 21ന് ആരംഭിക്കും.തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ നടക്കുക. കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമായും …