സ്വന്തം ലേഖകൻ: എച്ച് എം ആര്‍ സി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനോടൊപ്പം, പെട്രോള്‍ – ഡീസല്‍ കാറുകളുടെ ഉടമകള്‍ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡിസംബര്‍ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ മൂലം നിങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ ഉപയോഗിക്കുന്നതിന് എത്ര തുക നല്‍കേണ്ടി വരുമെന്നും, വാഹനങ്ങളില്‍ …
സ്വന്തം ലേഖകൻ: സിറിയൻ നഗരമായ അലപ്പോയുടെ ഭൂരിഭാഗത്തും വിമതസേന പ്രവേശിച്ചതായും നഗരത്തിൽനിന്നു സർക്കാർ സൈന്യം താൽക്കാലികമായി പിൻവാങ്ങിയെന്നും സിറിയ സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിൽ ഡസൻകണക്കിന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. അലപ്പോ നഗരവും ഇദ്‌ലിബ് പ്രവിശ്യയും വിമതർ പിടിച്ചെന്നാണു തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുദ്ധഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ കാറുകളിൽ നഗരം വിടാൻ തുടങ്ങി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ …
സ്വന്തം ലേഖകൻ: ഈദ് അല്‍ ഇത്തിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്രുകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്ക് …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ സര്‍വീസ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ പുതിയ പൊതുഗതാഗത സംവിധാനത്തിലേക്ക് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും താങ്ങാനാവുന്ന വിലയുമായി അധികൃതര്‍. സ്റ്റാന്‍ഡേര്‍ഡ് ക്ലാസിന് നാല് റിയാല്‍ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കാണ് റിയാദ് മെട്രോ പ്രഖ്യാപിച്ചത്. പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് ഓപ്ഷനുകള്‍ ലഭ്യമാണ്. മെട്രോ, ബസ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ് ലൈസന്‍സുമായി ഇനി ഒമാനില്‍ വാഹനം …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്. പബ്ലിക് അതോറിറ്റി …
സ്വന്തം ലേഖകൻ: 2025 അവസാനത്തോടെ കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവാധി അവസാനിക്കുന്നതിനാൽ രാജ്യത്തെത്തിയ ഭൂരുഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു. കാലവാധി അവസാനിക്കുന്ന പെർമിറ്റുകളിൽ 766,000 എണ്ണം വിദേശ വിദ്യാർത്ഥികളുടേതാണ്. കാനഡയുടെ സമീപകാല നയം മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ഒടുവിലാണ് 275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം 41,000-ത്തിലധികം ഇന്ത്യക്കാർ അമേരിക്കയിൽ അഭയം തേടിയതായും, മുൻവർഷത്തെ അപേക്ഷിച്ച് 855% വർധനവാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഇന്ത്യൻ അഭയാർഥികൾ “വ്യക്തിപരമായ നേട്ടങ്ങൾ”ക്കായി രാജ്യത്തെയും സമൂഹത്തെയും “അപമാനിക്കുന്ന”തായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറയുന്നു. ഗുജറാത്തിൽ നിന്നാണ് പകുതിയോളം അഭയാർഥികൾ വരുന്നതെന്നു വെളിപ്പെടുത്തുന്ന ഡേറ്റയെ തുടർന്നാണ് ഈ പ്രസ്താവന. …
സ്വന്തം ലേഖകൻ: ദേശീയദിനവുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യം. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകൂടി വരുന്നതോടെ ഫലത്തിൽ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും. അതേസമയം, അവധിദിനങ്ങളില്‍ പൊതുഗതാഗത സർവിസുകളായ ബസ്, മെട്രോ, …