സ്വന്തം ലേഖകൻ: വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ ഇനി 30 ദിവസത്തെ ഇടവേള വേണം. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വീസക്കാർക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്. ദുബായ് …
സ്വന്തം ലേഖകൻ: യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പെട്രോൾ വില വിശദമായി ∙ സൂപ്പർ98 – ലിറ്ററിന് 2.61 ദിർഹം. (നവംബറിൽ ലിറ്ററിന് 2.74 ദിർഹം). വ്യത്യാസം 13 ഫിൽസ്.∙ …
സ്വന്തം ലേഖകൻ: സ്വന്തം രാജ്യങ്ങളിൽ അനുവദിച്ച സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. നിബന്ധനകൾ: ഒമാൻ സന്ദർശനം വിനോദസഞ്ചാരത്തിനോ ട്രാൻസിറ്റ് ആവശ്യത്തിനോ മാത്രമായിരിക്കണം. അന്താരാഷ്ട്ര-വിദേശ ഡ്രൈവിംഗ് ലൈസൻസിന് ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടാകണം. …
സ്വന്തം ലേഖകൻ: ഡിസംബര്‍ ഒന്നിന് നടക്കുന്ന ജിസിസി ഉച്ചകോടി വിജയകരമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി മന്ത്രിതല കൗണ്‍സില്‍ യോഗവും ചേര്‍ന്നു. കൗണ്‍സിലിന്റെ 162-മത് യോഗത്തില്‍ കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ യഹ്യ അധ്യക്ഷത വഹിച്ചു. ഉച്ചകോടി പ്രദേശിക സഹകരണത്തിന്റെ നാഴികക്കല്ലാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ജിസിസി സെക്രട്ടറി ജനറല്‍ …
സ്വന്തം ലേഖകൻ: കുടിയേറ്റ തൊഴിലാളികളെ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വീസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക്, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തിയേക്കും. മിനിമം വേതനം നല്‍കാതിരിക്കുക, അതല്ലെങ്കില്‍ വീസ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനം എന്നിവയ്ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് രണ്ട് വര്‍ഷത്തേക്ക് വിലക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. …
സ്വന്തം ലേഖകൻ: ബിജോയ് സെബാസ്റ്റ്യന്‍ ആര്‍സിഎന്‍ പ്രസിഡന്റ് ആയതിനു പിന്നാലെ ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ മലയാളി നഴ്സ് ബ്ലെസി ജോണ്‍. ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് ആണ് ബ്ലെസി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു ബ്ലെസി ജോണ്‍. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബ്ലെസി ജോണ്‍ യൂണിയന്റെ …
സ്വന്തം ലേഖകൻ: അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവരും. മത്സരിക്കുന്ന 650 ൽ …
സ്വന്തം ലേഖകൻ: പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്. ടെക്സസിലെ …
സ്വന്തം ലേഖകൻ: തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ പദ്ധതി ഏറ്റവും വലുതും ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികമായും കണക്കാക്കപ്പെടുന്നുവെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും അതിനെ വിവിധ മേഖലകളിൽ ഒരു പ്രമുഖ സ്ഥാനത്തേക്ക് നയിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യും. വിഷൻ 2030 പരിപാടികളുടെ …