1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെട്ടി​ട ക​രാ​റിൽ വീഴ്ച: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് 20 കോടിയിലധികം പിഴയിട്ട് ഒമാന്‍ കോടതി
കെട്ടി​ട ക​രാ​റിൽ വീഴ്ച: ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് 20 കോടിയിലധികം പിഴയിട്ട് ഒമാന്‍ കോടതി
സ്വന്തം ലേഖകൻ: സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാന്‍ കോടതി. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും …
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍; റോഡ്, റെയില്‍, വിമാന സര്‍വീസുകൾ താളംതെറ്റി; വെള്ളപ്പൊക്ക സാധ്യത
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍; റോഡ്, റെയില്‍, വിമാന സര്‍വീസുകൾ താളംതെറ്റി; വെള്ളപ്പൊക്ക സാധ്യത
സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് …
ജർമനിയ്ക്ക് വയസാകുന്നോ? പെൻഷൻകാരുടെ എണ്ണത്തിൽ വർധന; ആറില്‍ ഒരാള്‍ വീതം ദാരിദ്യ്ര ഭീഷണിയില്‍
ജർമനിയ്ക്ക് വയസാകുന്നോ? പെൻഷൻകാരുടെ എണ്ണത്തിൽ വർധന; ആറില്‍ ഒരാള്‍ വീതം ദാരിദ്യ്ര ഭീഷണിയില്‍
സ്വന്തം ലേഖകൻ: ജർമനിയിലെ 3 ദശ ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയിലെന്ന് കണക്കുകള്‍ .രാജ്യത്ത് താമസിയ്ക്കുന്ന 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 3.2 ദശലക്ഷം ആളുകളാണ് ദാരിദ്യ്രത്തിന്റെ ഭീഷണിയിൽ കഴിയുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജന്‍സിയായ യൂറോസ്റ്റാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് പെന്‍ഷൻ വാങ്ങുന്ന ആറില്‍ ഒരാള്‍ വീതം ഈ …
ഈദുല്‍ ഇത്തിഹാദില്‍ മറ്റു രാജ്യങ്ങളുടെ പതാകകള്‍ പാടില്ല; 14 മാർഗനിര്‍ദ്ദേശങ്ങളു മായി യുഎഇ
ഈദുല്‍ ഇത്തിഹാദില്‍ മറ്റു രാജ്യങ്ങളുടെ പതാകകള്‍ പാടില്ല; 14 മാർഗനിര്‍ദ്ദേശങ്ങളു മായി യുഎഇ
സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് യുഎഇയുടെ നാടും നഗരവും. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി 14 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ …
യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി: 10 കോടി ദിർഹമിൻ്റെ ജാക്ക്പോട്ട് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ
യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി: 10 കോടി ദിർഹമിൻ്റെ ജാക്ക്പോട്ട് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹത്തിന്റെ ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ് ആണ് ദ് യുഎഇ ലോട്ടറിയുടെ വലിയ സമ്മാനം. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി ആരംഭിക്കുന്നത്. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബര്‍ 14ന് നടക്കും. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ …
റിയാദ് മെട്രോ സർവീസ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു; സർവീസ് ഡിസംബർ ഒന്നുമുതൽ
റിയാദ് മെട്രോ സർവീസ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു; സർവീസ് ഡിസംബർ ഒന്നുമുതൽ
സ്വന്തം ലേഖകൻ: സൗദിയുടെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് റിയാദ് മെട്രോ പദ്ധതിയുടെ ഉദ്ഘാടനം സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. 176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് ട്രെയിൻ ലൈനുകളും നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 …
1200 ലധികം വിദേശ നിക്ഷേപ കർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി; നിരവധി ആനുകൂല്യങ്ങൾ
1200 ലധികം വിദേശ നിക്ഷേപ കർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി; നിരവധി ആനുകൂല്യങ്ങൾ
സ്വന്തം ലേഖകൻ: 1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ. ഉപാധികളോടെ നിക്ഷേപകർക്ക് സൗദിയിൽ പ്രോപ്പർട്ടി സ്വന്തമാക്കാൻ കഴിയുന്ന പദ്ധതിയാണിത്. വിദേശ പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പ്രീമിയം റെസിഡൻസി പദ്ധതി വഴിയാണ് റെസിഡൻസുകൾ അനുവദിച്ചത്. കഴിഞ്ഞ വർഷം പദ്ധതിയുടെ ഗുണഭോക്താക്കളായത് 1200ലധികം വിദേശ നിക്ഷേപകരാണ്. പദ്ധതിയിലൂടെ മൊത്തം ജിഡിപി …
എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് സൗദി ധനമന്ത്രി
എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് സൗദി ധനമന്ത്രി
സ്വന്തം ലേഖകൻ: ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സൗദി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. രാജ്യത്ത് എണ്ണ ഇതരവരുമാനത്തിൽ വലിയ കുതിച്ചുചാട്ടം നടത്താനായതായും അദ്ദേഹം പറഞ്ഞു. 2025ലെ ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 2016 മുതൽ 2024 വരെ രാജ്യത്ത് എണ്ണ ഇതര …
യുകെയിൽ ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
യുകെയിൽ ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
സ്വന്തം ലേഖകൻ: യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. …
യുകെയിൽ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള പദ്ധതിയ്ക്ക് പുതുജീവൻ; അംഗീകാരം നല്‍കി എംപിമാര്‍
യുകെയിൽ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള പദ്ധതിയ്ക്ക് പുതുജീവൻ; അംഗീകാരം നല്‍കി എംപിമാര്‍
സ്വന്തം ലേഖകൻ: യുകെയില്‍ പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി എംപിമാര്‍. രാജ്യത്തു ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ …