സ്വന്തം ലേഖകൻ: സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്) അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് …
സ്വന്തം ലേഖകൻ: എഡിൻബർഗ് സിറ്റിയിലെ റോഡുകളിൽ കാറുകൾ പാർക്കുചെയ്യുമ്പോൾ ഇനിമുതൽ പ്രത്യേക ജാഗ്രത പാലിക്കണം. കാറിന്റെ ടയർ നടപ്പാതയുടെ ചരിവിലേക്ക് ചെറുതായൊന്ന് കയറിനിന്നാലും നൂറുപൗണ്ട് പിഴശിക്ഷ ലഭിച്ചേക്കും. നടപ്പാതയിൽ കാറുകൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിക്കുന്ന സ്കോട്ട്ലൻഡിലെ ആദ്യ നഗരമായി എഡിൻബറോ മാറുകയാണ് എഡിൻബർഗ്. സിറ്റി കൗൺസിൽ തയ്യാറാക്കിയ പദ്ധതികൾ പ്രകാരം, നടപ്പാതയുടെ കെർബുകളിൽ ടയർ …
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് …
സ്വന്തം ലേഖകൻ: ലണ്ടന്‍ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലണ്ടന്‍ മേയറുടെ വ്യാജ ഓഡിയോ ”ക്രിമിനല്‍ കുറ്റമല്ലെന്ന്” മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവില്‍ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു. അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലണ്ടനിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുക, ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു മാർച്ച്. മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിൻ റാലിയിൽ അണിചേർന്നു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എൻജിനീയർമാർ, മെയിന്റനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിൽ ഒഴിവുകളുണ്ട്. ഈ വർഷം തന്നെ ദുബായ്ക്കു പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 അവസാനത്തോടെ …
സ്വന്തം ലേഖകൻ: ഒക്ടോബർ അവസാനത്തോടെ ബ്രിട്ടൻ വിന്റർ ടൈമിലേക്ക് കടന്നു. രാജ്യത്തെ ഏറ്റവുംവലിയ ആഘോഷമായ ക്രിസ്മസ് – ന്യൂ ഇയർ സീസണെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങളും കച്ചവടക്കാരും. യുകെ ആരോഗ്യമേഖലയുടെ നട്ടെല്ലായ എൻഎച്ച്എസ് ആകട്ടെ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലും. മലയാളി നഴ്സുമാർ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർ എൻഎച്ച്എസിന്റെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ പലവിധ തസ്തികകളിൽ ജോലിചെയ്യുന്നു. എൻഎച്ച്എസിനെ …
സ്വന്തം ലേഖകൻ: മൂന്നാം പാദത്തില്‍ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയില്‍ എത്തിയതോടെ നികുതികള്‍ വെട്ടിക്കുറച്ച് ശക്തി പകരണമെന്ന് ചാന്‍സലര്‍ക്ക് മുന്നില്‍ മുറവിളി ശക്തം. പണപ്പെരുപ്പം കുറഞ്ഞ ശേഷം പരിഗണിക്കാമെന്ന നിലപാട് ടോറി പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ പണപ്പെരുപ്പം നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ …
സ്വന്തം ലേഖകൻ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പൊലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. പുതിയ കേന്ദ്രം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ചൈല്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഹനാദി അല്‍യാഫീ പറഞ്ഞു. …
സ്വന്തം ലേഖകൻ: അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ തിരിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സ്മാര്‍ട്ട് ട്രാഫിക്‌സ് സംവിധാനവുമായി ദുബായ് പൊലീസ്. അനുവാദമില്ലാത്ത സ്ഥലത്തുകൂടിയും തെറ്റായ ദിശയിലൂടെയും വാഹനങ്ങള്‍ തിരിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും. ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ ദുബായ് പൊലീസ് പങ്കുവെച്ചു. കഴിഞ്ഞ 10 …