സ്വന്തം ലേഖകൻ: ലണ്ടനില്‍ നിന്നും ഫ്ലോറിഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന് എയര്‍വെയ്സിന്റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെണ്ണം തകരാറിലാണെന്നും കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഒന്‍പത് യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എസക്സില്‍ ഇറക്കുകയായിരുന്നു. സിനിമാ …
സ്വന്തം ലേഖകൻ: ചെറിയ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ചൈല്‍ഡ് സീറ്റുകളില്‍ ഇരുത്തുന്നത് നിര്‍ബന്ധമാക്കി ദുബായ് പോലീസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. ഇതു സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പോലീസ് ചൈല്‍ഡ് സീറ്റുകള്‍ വിതരണം ചെയ്തു. ‘കുട്ടികളുടെ ഇരിപ്പിടം: സുരക്ഷയും സമാധാനവും’ എന്ന പേരില്‍ ട്രാഫിക് പോലീസ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വർധനയുടെ പാതയിലാണെന്നത് പ്രവാസി കുടുംബങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു. കോവിഡിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുെടയും ചെലവ് കൂടിയതുമാണ് നിരക്കു വർധനയ്ക്കു കാരണമെന്നാണ് കമ്പനികളുടെ …
സ്വന്തം ലേഖകൻ: നഗരത്തിൽ പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നതായി റിപ്പോർട്ട്. നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിൽ ടോൾ ഗേറ്റുകൾ പ്രധാന പങ്ക് വഹിക്കുന്നതിനാൽ പുതിയ സാലിക് ഗേറ്റുകളുടെ ആവശ്യമുണ്ടെന്ന് സാലിക് കമ്പനിയുടെ സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. എങ്കിലും പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടേതാണെന്നും …
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ട്രാഫിക് സിഗ്നൽ അവഗണിച്ച് വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളായി കണക്കാക്കപ്പെടും ഗതാഗത നിയമലംഘനങ്ങളുടെ ഫൈനുകള്‍ കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള നിര്‍ദേശത്തിന് ജനറൽ ട്രാഫിക് വകുപ്പ് അന്തിമരൂപം നൽകിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിര്‍ദേശം അനുസരിച്ച് അമിത …
സ്വന്തം ലേഖകൻ: ജി.സി.സി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയാറാക്കുന്നതിനുള്ള നടപടികള്‍ കുവൈത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി വിവിധ കമ്പനികൾ സമർപ്പിച്ച രേഖകളിൽ വിശദപരിശോധന നടത്താൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ (സി.എ.പി.ടി) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് നിർദേശം നൽകി. ഒന്നാം ഘട്ട റെയിൽവേ പ്രോജക്ടിനായി ഒമ്പത് കമ്പനികളാണ് രംഗത്തുള്ളത്. ഇവ സമർപ്പിച്ച …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിന് പുറത്തു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണ ബോണസിന് അര്‍ഹതയില്ലന്ന നേരത്തെയെടുത്ത തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഇതോടെ എന്‍എച്ച്എസ് ഇതര ഓര്‍ഗനൈസേഷനുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒറ്റത്തവണ ബോണസ് ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. എന്‍എച്ച്എസില്‍ അല്ലാതെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളികള്‍ക്കും ഇതിന്റെ പ്രയോജനം …
സ്വന്തം ലേഖകൻ: യുകെയിൽ നോവ കൊടുങ്കാറ്റില്‍പ്പെട്ട് കടലില്‍ മുങ്ങിമരിച്ചതായി കരുതിയ ഇന്ത്യന്‍ വിദ്യാർഥിനി സ്വയം ജീവനൊടുക്കിയതാണെന്ന് റിപ്പോര്‍ട്ട്. ആറു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദ് സ്വദേശിനി സായ് തേജസ്വി കുമാരറെഡ്ഡിയുടെ (24) മരണം ആത്മഹത്യയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അസ്ട്രോ നോട്ടിക്സ് ആൻഡ് സ്പേസ് എൻജിനീയറിങ് വിദ്യാർഥിനിയായിരുന്ന തേജസ്വി യുകെയിലെ ബ്രൈറ്റണിലാണ് കടലിലേക്ക് വീണ് മരിച്ചത്. …
സ്വന്തം ലേഖകൻ: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയതായി റിപ്പോർട്ട്. അങ്ങനെവന്നാൽ അമേരിക്ക സൈനികഇടപെടൽ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്‍കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ആണവ മിസൈലുകൾ വഹിക്കുന്ന മുങ്ങിക്കപ്പൽ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഒഹായോ ക്ലാസ് …
സ്വന്തം ലേഖകൻ: ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന സേവനദാതാക്കൾക്ക് (വി.എ.എസ്.പി.എസ്) മുന്നറിയിപ്പായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണവിരുദ്ധ ബ്രാഞ്ചാണ് തിങ്കളാഴ്ച പിഴ ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, ഉടമകൾ, സീനിയർ മാനേജർമാർ എന്നിവർ പിഴ ഉൾപ്പെടെ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമായിരിക്കുമെന്ന് …