1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ; ഏജന്റുമാ രുടെ ചൂഷണത്തിന് തടയിടാൻ ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ; ഏജന്റുമാ രുടെ ചൂഷണത്തിന് തടയിടാൻ ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമങ്ങളിലൊന്ന്. സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് …
ഭക്ഷ്യവിഷബാധ; വിദേശ തൊഴിലാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ സൗദി എസ്എഫ്ഡിഎ
ഭക്ഷ്യവിഷബാധ; വിദേശ തൊഴിലാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ സൗദി എസ്എഫ്ഡിഎ
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) സമീപഭാവിയിൽ നടപ്പാക്കാൻ ഉദേശിക്കുന്ന നിർദ്ദിഷ്ട നിയമങ്ങളിലെ വ്യവസ്ഥകളിലൊന്നാണിത്. ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ കർശനമായ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാൻ മുനിസിപ്പാലിറ്റി ഭവന മന്ത്രാലയവുമായി ധാരണയിലെത്താൻ അതോറിറ്റി പദ്ധതിയിടുകയാണ്. …
സൗദിയിൽ എയര്‍ലൈന്‍സുക ള്‍ക്കെതിരെ കഴിഞ്ഞ മാസം ലഭിച്ചത് 1029 പരാതികള്‍! കൂടുതലും ലഗേജ് പ്രശ്നം
സൗദിയിൽ എയര്‍ലൈന്‍സുക ള്‍ക്കെതിരെ കഴിഞ്ഞ മാസം ലഭിച്ചത് 1029 പരാതികള്‍! കൂടുതലും ലഗേജ് പ്രശ്നം
സ്വന്തം ലേഖകൻ: ഒക്ടോബര്‍ മാസത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് (ജിഎസിഎ)ലഭിച്ചത് മൊത്തം 1029 പരാതികള്‍. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഗേജ് സേവനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതു കഴിഞ്ഞാല്‍ കൂടുതല്‍ പരാതികള്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ടവയും ശേഷം വിമാനങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. സൂചിക പ്രകാരം ഏറ്റവും കുറവ് പരാതികളുള്ള …
കുവൈത്തില്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം: അമീർ
കുവൈത്തില്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം: അമീർ
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമപരമായി ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ …
യുകെയിൽ വാഹനാപകടത്തി ൽ സൈക്ലിസ്റ്റ് മരിച്ച സംഭവം: മലയാളി സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ്
യുകെയിൽ വാഹനാപകടത്തി ൽ സൈക്ലിസ്റ്റ് മരിച്ച സംഭവം: മലയാളി സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ്
സ്വന്തം ലേഖകൻ: മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയിരുന്നത്. പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക …
ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ച് കാനഡ
ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ച് കാനഡ
സ്വന്തം ലേഖകൻ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം …
അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ സ്വദേശിനി മഞ്ജു ദേവി
അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ സ്വദേശിനി മഞ്ജു ദേവി
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവി. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്‌സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി. ഡിക്കൊപ്പമാണ് …
ദുബായിൽ ബന്ധുക്കൾക്ക് സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം: പുതിയ നിർദേശങ്ങൾ
ദുബായിൽ ബന്ധുക്കൾക്ക് സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം: പുതിയ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന എമിഗ്രേഷൻ തീരുമാനം കഴിഞ്ഞ ദിവസം മനോരമ ഒാൺലൈനാണ് ആദ്യമായി റിപ്പോർട് ചെയ്തത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ …
യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് 5 ദിവസത്തെ വാരാന്ത്യ അവധി; മറ്റ് എമിറേറ്റുകളിൽ 4 ദിവസം
യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് 5 ദിവസത്തെ വാരാന്ത്യ അവധി; മറ്റ് എമിറേറ്റുകളിൽ 4 ദിവസം
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക് ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ …
റിയാദിൽ മെട്രോ വരുന്നു; ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ്; 20 മുതൽ 30% വരെ നിരക്കിൽ ഇളവ്
റിയാദിൽ മെട്രോ വരുന്നു; ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ്; 20 മുതൽ 30% വരെ നിരക്കിൽ ഇളവ്
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും. തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത മാസം സർവീസ് തുടങ്ങും. മെട്രോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരും. ഇരുപത് മുതൽ മുപ്പത് ശതമാനം …