സ്വന്തം ലേഖകൻ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ച് ഒരു ഇന്ത്യക്കാരന്‍. മുന്‍നിര ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനും മേധാവിയുമായ ജഗ്ദീപ് സിങ് ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചുകൂട്ടുന്നത് 48 കോടിയാണത്രേ. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 17,500 കോടിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച …
സ്വന്തം ലേഖകൻ: ആര്‍ക്ടിക്കില്‍ നിന്നുള്ള ശീതവായു പ്രവാഹം ബ്രിട്ടനെ ഗ്രസിച്ചതോടെ ബ്രിട്ടന്‍ തണത്തു വിറച്ചു. കനത്ത മഞ്ഞുവീഴ്ചയും, കോരിച്ചൊരിയുന്ന മഴയുമെല്ലാം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഏതാണ്ട് നിശ്ചലാവസ്ഥയില്‍ എത്തിച്ചു. ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു. റോഡ് – റെയില്‍ – വ്യോമഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു. ഇതെഴുതുമ്പോഴും മഞ്ഞിനെതിരെയുള്ള മെറ്റ് ഓഫീസിന്റെ ആംബര്‍ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ …
സ്വന്തം ലേഖകൻ: മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും അതിലെ ഉള്ളടക്കം കെട്ടിച്ചമച്ചതും അസത്യവുമാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. വീഡിയോ നീക്കം ചെയ്യുകയോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ …
സ്വന്തം ലേഖകൻ: അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) റെസിഡന്‍ഷ്യല്‍, വലിയ നോണ്‍ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് പുതുക്കിയ വൈദ്യുതി താരിഫുകളും വൈദ്യുതി കണക്ഷന്‍, വിതരണ ഫീസും പ്രഖ്യാപിച്ചു. എനര്‍ജി ആന്‍ഡ് മിനറല്‍സ് മന്ത്രിയും അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനുമായ സലിം ബിന്‍ നാസര്‍ അല്‍ ഔഫിയുടെ അംഗീകാരത്തെ തുടര്‍ന്നാണിത്. പുതുതായി പ്രഖ്യാപിച്ച താരിഫുകള്‍ നിലവിലുള്ള ബാധകമായ …
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. അതേസമയം രാജ്യത്ത് വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി ഒമാന്‍ 2025ലെ പൊതുബജറ്റ് അവതരിപ്പിച്ചു. …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടുവരുവാനായി ചില സുപ്രധാന പരിഷ്‌കാരങ്ങള്‍ അധികൃതര്‍ കൊണ്ടു വരികയാണ്. ഇതനുസരിച്ച് ജി പിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമായ സ്‌കാനിംഗ്, ചികിത്സ എന്നിവ നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കുകയും, അത് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും …
സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ …
സ്വന്തം ലേഖകൻ: ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവർക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. പുതിയ വീസ പോർട്ടലിനെ ‘യഥാർത്ഥ വിപ്ലവം’ എന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വിശേഷിപ്പിച്ചു. ജനുവരി 1 മുതൽ ആരംഭിച്ച പുതിയ പോർട്ടൽ …
സ്വന്തം ലേഖകൻ: പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി. പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി …