സ്വന്തം ലേഖകൻ: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയിൽ(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും മരണമടഞ്ഞു. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലിലെ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്ടർ. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ലൂസി ലെറ്റ്ബിയുടെ പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കകൾ ഡോ. രവി ജയറാം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി നിര്‍മിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അതോറിറ്റി കഴിഞ്ഞ ദിവസം ഓര്‍മപ്പെടുത്തല്‍ നടത്തിയത്. വീസ, റെസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ മാത്രമല്ല, വ്യാജമാണെന്ന അറിവോടെ …
സ്വന്തം ലേഖകൻ: എക്‌സിറ്റ്/റീ എന്‍ട്രി വീസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വീസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വീസ ലഭിച്ച പ്രവാസി സൗദിയില്‍ ഇല്ലാത്ത സമയത്താണെങ്കിലും വീസ കാലാവധി ഓണ്‍ലൈനായി നീട്ടാമെന്നും സൗദി ജവാസാത്ത് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്) വ്യക്തമാക്കി. പ്രവാസികള്‍ക്കുള്ള വീസ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ സർവകലാശാലകൾ പഠന രീതിയിൽ വീണ്ടും മാറ്റം വരുത്തുന്നു. പുതിയ അധ്യയന വർഷം മുതൽ ഇരുപതോളം സർവകലാശാലകൾ സെമസ്റ്ററുകളുടെ എണ്ണം കുറക്കും. നിലവിലെ മൂന്ന് സെമസ്റ്റർ രീതി മാറ്റി രണ്ട് സെമസ്റ്റർ സമ്പ്രദായത്തിലേക്കാണ് സർവകലാശാലകൾ വീണ്ടും തിരിച്ചെത്തുക. രാജ്യത്തുടനീളമുള്ള ഒട്ടുമിക്ക സർവകലാശാലകളും പഠന രീതിയിൽ വീണ്ടും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ പുതിയ …
സ്വന്തം ലേഖകൻ: മസ്കറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ആണെന്ന് റിപ്പോർട്ട്. 2022 അവസാനത്തോടെ ഒമാനിലെ പ്രവാസി ജനസംഖ്യ 20.6 ലക്ഷമായെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതേ കാലയളവിൽ ഒമാനികളുടെ എണ്ണം 28.6 ലക്ഷമായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ …
സ്വന്തം ലേഖകൻ: എ-ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഗ്രേഡുകളില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ആയിരക്കണക്കിന് എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി സീറ്റ് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ആശങ്കയിലായി.ഗ്രേഡുകളുടെ പെരുപ്പം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് 61,000-ഓളം കൗമാരക്കാര്‍ക്ക് യുകെയില്‍ ഡിഗ്രി കോഴ്‌സ് പഠനം മറ്റൊരു പരീക്ഷണമായി മാറിയത്. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റിയില്‍ …
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച സംഭവത്തിൽ നൂറിലേറെപ്പേർ അറസ്റ്റിലായി. ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. ജരൻവാലയിലെ 21 ക്രിസ്ത്യൻ പള്ളികൾക്കും പാസ്റ്ററുടേത് അടക്കം 35 വീടുകൾക്കും നേരെ ബുധനാഴ്ചയാണ് ആക്രമണവും തീവയ്പുമുണ്ടായത്. തീവ്രനിലപാടുകാരായ തെഹ്‌രികെ ലബൈക്ക് പാക്കിസ്ഥാൻ (ടിഎൽപി) പ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. തീവ്രവാദം, …
സ്വന്തം ലേഖകൻ: ലാഭകരമായ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ കറന്‍സി വിനിമയ ഡീലര്‍മാര്‍ നടത്തുന്ന മണി എക്‌സ്‌ചേഞ്ച് ഇടപാടുകളില്‍ വീഴുന്നതിനെതിരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ (എഡിജെഡി) താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി. അനധികൃത കറന്‍സി ഡീലര്‍മാര്‍ വ്യാജ കറന്‍സി നോട്ടുകള്‍ വാഗ്ദാനം ചെയ്യുകയോ നിയമവിധേയമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് പണം കൈപ്പറ്റുകയോ ചെയ്യുന്നുവെന്ന് എഡിജെഡി ഇന്നലെ പുറത്തുവിട്ട …
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ഫലപ്രദമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായാണ് കുറഞ്ഞത്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയില്‍ മാത്രം 22 ലക്ഷത്തിലേറെ സ്വദേശികളാണ് സൗദി …