സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് ആശ്വാസമേകി സൗദി എയർലൈൻസ്. ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഓഫറുമായി എത്തിയിരിക്കുകയാണ് സൗദി എയർലൈൻസ്. ആഗസ്റ്റ് 17 മുതല്‍ 30വരെ ടിക്കറ്റുകളുടെ നിരക്കില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നവംബര്‍ 30വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചും ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ് നാട്ടിലേക്കും, തിരികെയുമുള്ള ടിക്കറ്റുകൾക്ക് ഈ ഓഫർ കാലയളവിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 15നും ഒക്ടോബർ 31നും ഇടയിലെ യാത്രക്കാണ് ഇളവ് ലഭ്യമാവുകയെന്ന് എയർഇന്ത്യ അറിയിച്ചു. ഗൾഫ് സെക്ടറിൽ …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളിന് ശേഷം ഏറ്റവും വലിയ മേളയാണ് ഖത്തറിൽ വരാൻ പോകുന്നത്. ഖത്തര്‍ ഒരുക്കുന്ന ആദ്യ അന്താരാഷ്ട്ര ഇവെന്റ് ആയ ദോഹ എക്‌സ്‌പോ 2023. ഇതിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഖത്തർ ടൂറിസം ആപ്ലിക്കേഷനായ വിസിറ്റ് ഖത്തറിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെയാണ് ദോഹ എക്‌സ്‌പോ നടക്കുന്നത്. …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ എ ലെവല്‍, ടി ലെവല്‍ ബിടെക് ഫലങ്ങള്‍ ഇന്ന് പുറത്തുവരാനിരിക്കെ ഗ്രേഡുകള്‍ കുറയുമെന്ന് പ്രവചനം. റിപ്പോര്‍ട്ട്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ 2019ലെ നിലവാരത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം 2020ലും 2021ലും പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആ വര്‍ഷങ്ങളില്‍ …
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വേരിയന്റ് ഇതിനോടകം തന്നെ യുകെയില്‍ എത്തിച്ചേര്‍ന്നതായി ശാസ്ത്രജ്ഞര്‍. ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന ബിഎ.6 എന്ന വേരിയന്റാണ് ഇതിന്റെ സവിശേഷമായ രൂപമാറ്റം കൊണ്ട് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതുവരെ ഡെന്‍മാര്‍ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഭയപ്പെട്ടത് പോലെ ഈ സ്‌ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് വളരെ വേഗത്തില്‍ തന്നെ …
സ്വന്തം ലേഖകൻ: രാജ്യാന്തരവിമാനത്താവളത്തില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചു. വേനലവധി കഴിഞ്ഞ് മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുന്നത്. അടുത്ത പതിമൂന്ന് ദിവസത്തിനുള്ളില്‍ 33 ലക്ഷം യാത്രക്കാര്‍ ദുബായ് വഴി സഞ്ചരിക്കും. ഈ മാസം 26, 27 തീയതികളിലായിരിക്കും ഏറ്റവും …
സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് നോണ്‍സ്റ്റോപ്പ് വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ നോണ്‍സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. വരുന്ന ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് …
സ്വന്തം ലേഖകൻ: കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് നഗരസഭാ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് വിലക്കേർപ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ ഈടാക്കും. ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെ 2 മാസത്തേക്കാണ് വിലക്ക്. പ്രജനന കാലത്ത് മീൻപിടിക്കുന്നത് മീനുകളുടെ നിലനിൽപ്പിന് ഭീഷണിയായതിനാലാണ് നിയന്ത്രണം. നിരോധിത …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക അറിയിച്ചു. ഇതുവഴി ആറു മാസത്തിനുള്ളിൽ നിരവധി തവണ ഇന്ത്യയിൽ പ്രവേശിക്കാം. കൂടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും വിസയുടെ സാധുതക്കുള്ളിൽ ഒന്നിലധികം തവണ ഇന്ത്യയിൽ വീണ്ടും പ്രവേശിക്കാനുമുള്ള സൗകര്യവും നൽകുന്നു. വിനോദസഞ്ചാരം, ബിസിനസ്, …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വൈറസിന്‍റെ ഒമൈക്രോൺ ഉപ വകഭേദമായ ഇജി.5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.നേരത്തെയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദം അപകടകരമല്ല. അതേസമയം, ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. …