സ്വന്തം ലേഖകൻ: പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് യുഎഇ. ഡിസംബർ 31 വരെ ഇവർക്ക് രാജ്യത്തു തുടരാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയമുണ്ടെങ്കിലും, വിമാനടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുള്ളതുകൊണ്ട് …
സ്വന്തം ലേഖകൻ: സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ അറസ്റ്റിനും നാടുകടത്തലിനും ശമനമില്ല. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,124 …
സ്വന്തം ലേഖകൻ: ശീതകാല ഷെഡ്യൂളിൽ ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച ഷാഫി പറമ്പിൽ എം.പിക്ക് നൽകിയ മറുപടിയിലാണ് ഇൻഡിഗോ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് …
സ്വന്തം ലേഖകൻ: വാടകക്കാരെ പുറത്താക്കാനുള്ള നിയമം മാറുമെന്ന് ഉറപ്പായതോടെ പലയിടങ്ങളിലും വീട്ടുടമകള്‍ വാടകക്കാരെ ഒഴിപ്പിക്കുന്ന തത്രപ്പാടിലാണ്. വാടക നിയമത്തില്‍, വാടകക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 21 മാറ്റുവാനാണ് ലേബര്‍ സര്‍ക്കാര്‍ തുനിയുന്നത്. ഈ വാര്‍ത്ത പരന്നതോടെ ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിലായി 8,425 കുടുംബങ്ങള്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീഷ് ലഭിച്ചതെന്ന് നീതിന്യായകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. ഇതേ കാലയളവില്‍ …
സ്വന്തം ലേഖകൻ: പ്രമുഖ പാർട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ചരിത്ര വിജയവുമായി ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം കുറിക്കുകയാണ് അനുര ദിസനായകെ. ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമാണ് ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്. ഇടതുപക്ഷ നിലപാടുള്ള ദിസനായകെ അടുത്ത കാലം വരെ ശ്രീലങ്ക രാഷ്ട്രീയത്തിൽ ആരുമല്ലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 42% വോട്ടു മാത്രം ലഭിച്ച …
സ്വന്തം ലേഖകൻ: വിമാന എഞ്ചിനുകളുടെയും മറ്റ് പല പാര്‍ട്‌സുകളുടെയും ദൗര്‍ലഭ്യം കാരണം അടുത്ത വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയും വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതിനോടകം തന്നെ പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായ വിമാനക്കമ്പനികളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പെടുന്നു. റോള്‍സ് റോയ്‌സ് ട്രെന്റ് …
സ്വന്തം ലേഖകൻ: 2025ല്‍ യുഎഇയിലെ മൊത്തത്തിലുള്ള ശമ്പളം എല്ലാ ബിസിനസ്, വ്യവസായ മേഖലകളിലും നാലു ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം. അതോടൊപ്പം രാജ്യത്തെ നാലിലൊന്ന് (28.2 ശതമാനം) സ്ഥാപനങ്ങളും അടുത്ത വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, എൻജിനീയറിങ്, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സമഗ്ര ആരോഗ്യ സര്‍വേയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദിന്റെ നേതൃത്വത്തില്‍ കുവൈത്ത് നാഷണല്‍ പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിശാലമായ വികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംരംഭം കുവൈത്തിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: നേരത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ചരിത്രമുണ്ടായിട്ടും ഏകദേശം 200 കെയര്‍ ദാതാക്കള്‍ക്ക് വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതായ റിപ്പോര്‍ട്ട് പുറത്തു വരുന്നു. സോഷ്യല്‍ കെയര്‍ സെക്റ്ററിലെ വ്യാപകമായ തൊഴില്‍ പ്രശ്നങ്ങള്‍ എടുത്തു കാണിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി, …
സ്വന്തം ലേഖകൻ: യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് മരിച്ചത്. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ …