സ്വന്തം ലേഖകൻ: ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് സ്റ്റാർഷിപ്. അനേകം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള വമ്പൻ സ്റ്റീൽ റോക്കറ്റ്. ഈ റോക്കറ്റിന്റെ പരീക്ഷണപ്പറക്കൽ അടുത്തിടെ പൂർത്തീകരിച്ചിരുന്നു. എന്നാൽ ബഹിരാകാശ പര്യവേക്ഷണം എന്നതിനപ്പുറം വളരെ ബൃഹത്തായ ഗതാഗത പദ്ധതികളും സ്റ്റാർഷിപ്പിനെ അടിസ്ഥാനപ്പെടുത്തി സ്പേസ് എക്സ് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ കൊച്ചിയിൽനിന്നോ മറ്റോ ന്യൂയോർക്ക് …
സ്വന്തം ലേഖകൻ: രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ നിരക്ക്. ഇതാദ്യമായാണ് 23 രൂപയിൽ എത്തുന്നത്. യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയും ഇത്തിസലാത്തിന്റെ ഇ ആൻഡ് …
സ്വന്തം ലേഖകൻ: ലോകം കൗതുകത്തോടെ കാത്തിരിക്കുന്ന നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. സൗദി അറേബ്യ പ്രമുഖ ആഗോള നിർമാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല. ലോകത്തിലെ ഏറ്റവും സങ്കീർണവും അതിമനോഹരവുമായ എൻജിനീയറിങ് പദ്ധതികളിലൊന്നാണ് …
സ്വന്തം ലേഖകൻ: കുവൈറ്റില്‍ റസിഡന്‍സ് വീസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ …
സ്വന്തം ലേഖകൻ: ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും ടി. സിദ്ദിഖ് എംഎംഎല്‍എ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിലവില്‍ ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയിലാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് കുടിയേറ്റക്കാരുടെ ജോലി ചെയ്യുന്ന നിരക്ക്. കഴിഞ്ഞ ഒരു ദശകത്തിനിടെ കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ട് മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായത്. കോവിഡ് മഹാമാരിക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്ലില്‍ ആശങ്കയുമായി വിമര്‍ശകര്‍. ദയാവധം നിയമമായി മാറിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസത്തില്‍ താഴെ ജീവിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിരായ ആയിരത്തില്‍ താഴെ …
സ്വന്തം ലേഖകൻ: റാസൽഖൈമയിലെ അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചു. നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രഫഷനലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്‌മെന്റ് പറഞ്ഞു. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്കൂളുകളിലെ മലയാളികളടക്കമുള്ള ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും. ഒരു നിർദ്ദിഷ്ട മാനദണ്ഡത്തെ അടിസ്ഥാനമാക്കി …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളുണ്ട്. ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലേക്ക് സന്ദർശക വീസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. …