സ്വന്തം ലേഖകൻ: അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവരും. മത്സരിക്കുന്ന 650 ൽ …
സ്വന്തം ലേഖകൻ: പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്. ടെക്സസിലെ …
സ്വന്തം ലേഖകൻ: തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ പദ്ധതി ഏറ്റവും വലുതും ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികമായും കണക്കാക്കപ്പെടുന്നുവെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും അതിനെ വിവിധ മേഖലകളിൽ ഒരു പ്രമുഖ സ്ഥാനത്തേക്ക് നയിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യും. വിഷൻ 2030 പരിപാടികളുടെ …
സ്വന്തം ലേഖകൻ: സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാന്‍ കോടതി. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും …
സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് …
സ്വന്തം ലേഖകൻ: ജർമനിയിലെ 3 ദശ ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയിലെന്ന് കണക്കുകള്‍ .രാജ്യത്ത് താമസിയ്ക്കുന്ന 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 3.2 ദശലക്ഷം ആളുകളാണ് ദാരിദ്യ്രത്തിന്റെ ഭീഷണിയിൽ കഴിയുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജന്‍സിയായ യൂറോസ്റ്റാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് പെന്‍ഷൻ വാങ്ങുന്ന ആറില്‍ ഒരാള്‍ വീതം ഈ …
സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് യുഎഇയുടെ നാടും നഗരവും. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി 14 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ …
സ്വന്തം ലേഖകൻ: യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹത്തിന്റെ ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ് ആണ് ദ് യുഎഇ ലോട്ടറിയുടെ വലിയ സമ്മാനം. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി ആരംഭിക്കുന്നത്. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബര്‍ 14ന് നടക്കും. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ …
സ്വന്തം ലേഖകൻ: സൗദിയുടെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് റിയാദ് മെട്രോ പദ്ധതിയുടെ ഉദ്ഘാടനം സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. 176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് ട്രെയിൻ ലൈനുകളും നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 …