സ്വന്തം ലേഖകൻ: ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ ഉത്തരവ് നിലവിൽ …
സ്വന്തം ലേഖകൻ: റെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം എന്‍എച്ച്എസ് നഴ്സുമാരുടെ 2024/25 വര്‍ഷത്തെ പുതുക്കിയ ശമ്പളം നിശ്ചയിച്ചു. ഇതില്‍ ഏറ്റവുമധികം പ്രത്യേകതയുള്ളത് പുതുക്കിയ ശമ്പള നിരക്ക് പല വിദഗ്ധരും പ്രവചിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണ് എന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. വ്യാപകമായി 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് വിൻചെസ്റ്ററിന് സമീപം എ 34 ൽ കാറിൽ മരം വീണ് 60 വയസുള്ള ഒരാൾ മരിച്ചതായി ഹാംഷെയർ പൊലീസ് …
സ്വന്തം ലേഖകൻ: ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല. കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതും കൊപ്ര …
സ്വന്തം ലേഖകൻ: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമങ്ങളിലൊന്ന്. സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് …
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) സമീപഭാവിയിൽ നടപ്പാക്കാൻ ഉദേശിക്കുന്ന നിർദ്ദിഷ്ട നിയമങ്ങളിലെ വ്യവസ്ഥകളിലൊന്നാണിത്. ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ കർശനമായ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാൻ മുനിസിപ്പാലിറ്റി ഭവന മന്ത്രാലയവുമായി ധാരണയിലെത്താൻ അതോറിറ്റി പദ്ധതിയിടുകയാണ്. …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ മാസത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് (ജിഎസിഎ)ലഭിച്ചത് മൊത്തം 1029 പരാതികള്‍. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഗേജ് സേവനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതു കഴിഞ്ഞാല്‍ കൂടുതല്‍ പരാതികള്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ടവയും ശേഷം വിമാനങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. സൂചിക പ്രകാരം ഏറ്റവും കുറവ് പരാതികളുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമപരമായി ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ …
സ്വന്തം ലേഖകൻ: മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയിരുന്നത്. പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക …
സ്വന്തം ലേഖകൻ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം …