സ്വന്തം ലേഖകൻ: യു.എസ്. പൗരത്വമുള്ളവരെ വിവാഹംകഴിച്ച അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിടാതെതന്നെ നിയമപരമായ പദവി നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ പുതിയ പദ്ധതിക്ക് തടയിട്ട് ടെക്സസ് കോടതി. അനധികൃത കുടിയേറ്റക്കാർക്ക് യു.എസ്. പൗരത്വത്തിലേക്കുള്ള വഴി സുഗമമാക്കാൻ സഹായകമായ ഏറ്റവും വലിയ പദ്ധതി താത്കാലികമായി നിർത്തിവെക്കാൻ ജഡ്ജി ജെ. ക്യാമ്പൽ ബാർക്കർ തിങ്കളാഴ്ച ഉത്തരവിട്ടു. പദ്ധതിയെ എതിർത്ത് ടെക്സസടക്കം …
സ്വന്തം ലേഖകൻ: വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ കാനഡ തീരുമാനിച്ചു. താൽക്കാലിക തൊഴിൽ വീസയിൽ (ടിഎഫ്ഡബ്ല്യു) എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ വരും. രാജ്യത്തു തൊഴിൽ അവസരങ്ങൾ കുറയുകയും തദ്ദേശീയരായ ഒട്ടേറെ യുവാക്കൾ തൊഴിൽരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാർക്കുൾപ്പെടെ ഏറെ തിരിച്ചടിയാകുന്ന തീരുമാനം. വിവിധ തൊഴിൽ മേഖലയിൽ 20% …
സ്വന്തം ലേഖകൻ: സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ യാത്രാ നിരോധനമേർപ്പെടുത്തുകയോ പിഴ ഈടാക്കുകയോ ചെയ്യില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു. കാലഹരണപ്പെട്ട ടൂറിസ്റ്റ്, റസിഡൻസി വീസകൾ ഉൾപ്പെടെ എല്ലാത്തരം വീസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. രേഖകളുമില്ലാത്തവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമായില്ല. ശനിയാഴ്ച വരെ കാറ്റും മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ തുടരുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിനും മഴയ്ക്കുമൊപ്പം ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിനും പ്രളയത്തിനുമുള്ള സാധ്യതകൾ കൂടുതലാണെന്നും ജാഗ്രത …
സ്വന്തം ലേഖകൻ: തിരുവനന്തപുരം -മസ്കത്ത് എയർഇന്ത്യ എക്സ്പ്രസ് വിമാനം നാലു മണിക്കൂർ വൈകിയത് യാത്രക്കാർക്ക് ദുരിതമായി. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടരക്ക് പുറപ്പെടേണ്ട ഐ എക്സ് 549 വിമാനം ഉച്ചക്ക് 12.35നാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്നാണ് അധികൃതർ പറഞ്ഞത്. വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം വൈകുമെന്ന കാര്യം അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. യാത്രക്ക് …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30ന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്. അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് …
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഡെഗനാമിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. പൂര്‍ണമായും അഗ്നിക്കിരയായ ഫ്‌ളാറ്റില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി കുടുംബം. കെട്ടിടത്തില്‍ നിന്നും നൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.44നായിരുന്നു സംഭവം. ഡെഗ്‌നാമിനു സമീപമുള്ള ചാഡ്വെല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റിനാണ് തീപിടിച്ചത്. നിമിഷ നേരം …
സ്വന്തം ലേഖകൻ: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം. ഓസ്‌ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 …
സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം പല കുടുംബങ്ങളും നാട്ടിൽ കുടുങ്ങിയതുകൊണ്ടാണ് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാതിരുന്നത്. വിമാന നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു കണക്കിലെടുത്ത് ഈ കാലയളവിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം. നിയമലംഘകരായി കഴിയുന്നവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് …