സ്വന്തം ലേഖകൻ: 2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് അറബ് രാജ്യമായ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് അവസരമൊരുങ്ങുന്നത്. ബിഡ് പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് പിന്മാറാന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതോടെ 2034 ലോകകപ്പിനായി സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്. സൗദി സമര്‍പ്പിച്ച ബിഡ്ഡിന് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ …
സ്വന്തം ലേഖകൻ: ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ടർക്കിഷ് ഉടമസ്ഥതയിലുള്ള ഒരു എയർലൈൻ ഉടൻ തന്നെ കമ്പനിയുടെ ചില ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കും. വേണമെന്നും വേണ്ടെന്നുമുളള സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. എന്നാൽ എല്ലാവരും ഈ ആശയത്തോട് യോജിക്കുന്നുമില്ല. ഓഗസ്റ്റിലാണ് ടര്‍ക്കിഷ് കമ്പനിയായ കോറെൻഡൻ ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളുമായി …
സ്വന്തം ലേഖകൻ: സിനിമ റിവ്യൂ ബോംബിങിനെതിരേ കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. യൂട്യൂബ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒൻപത് പേർക്കെതിരേയാണ് കേസ്. റിവ്യൂ ബോംബിങിനെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. റാഹേൽ …
സ്വന്തം ലേഖകൻ: കരുവന്നൂർ ബാങ്കിൽ 35 ലക്ഷം നിക്ഷേപമുള്ള വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അയർലൻഡിലെ മലയാളികളുടെ സഹായം വേണ്ടിവന്നു. നാട്ടിലെ സമ്പാദ്യമെല്ലാം കരുവന്നൂർ ബാങ്കിലിട്ട് ജോലിക്കായി വർഷങ്ങൾക്കുമുമ്പ് അയർലൻഡിലേക്ക് പോയ ഇരിങ്ങാലക്കുട സ്വദേശി വിൻസെന്റ് ചിറ്റിലപ്പിള്ളി(72)യാണ് അവിടെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം മരിച്ചത്. പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്നു. തിരിച്ചുവന്ന് ഇരിങ്ങാലക്കുടയിൽ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കരുവന്നൂർ ബാങ്കിൽനിന്ന് …
സ്വന്തം ലേഖകൻ: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്‍മാരുടെ ജീവന്‍ രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍ സ്വദേശി സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന് വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്. ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: അഞ്ച് ലക്ഷത്തോളം ആളുകള്‍ വടക്കന്‍ ഗാസ ഉപേക്ഷിച്ച് പോയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. തെക്കന്‍ ഗാസയിലേയ്ക്ക് പോകുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഹമാസ് ശ്രമിക്കുന്നതായും ഇസ്രയേല്‍ സേന ആരോപിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി രണ്ട് സുരക്ഷിത പാതകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. സുരക്ഷിതമെന്ന് വ്യക്തമാക്കിയ പാതയില്‍ ഇസ്രയേല്‍ ആക്രമണം …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ …
സ്വന്തം ലേഖകൻ: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം പറഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ശിക്ഷിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. …
സ്വന്തം ലേഖകൻ: യുകെ മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയും ഗായകനുമായ അനിൽ ചെറിയാൻ (36) അന്തരിച്ചു. യുകെ പോർട്സ്മൗത്തിന് സമീപമുള്ള വാട്ടർലൂവില്ലെയിൽ കുടുംബമായി താമസിച്ചിരുന്ന അനിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്. ഹാംഷെയർ കൗണ്ടി കൗൺസിലിന്റെ …