സ്വന്തം ലേഖകൻ: കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നതായി സൂചന. ഫ്രാന്‍സില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ കണക്ക്. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രി ചൈനീസ് …
സ്വന്തം ലേഖകൻ: പുനരന്വേഷണം പരിഗണനയിലിരിക്കെ ഭീമ–കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ വിവാദം കത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മുൻ ബിജെപി സർക്കാർ നടത്തിയ ഗൂഡാലോചന പുറത്ത് വരാതിരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നടപടിയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. എതിര്‍ക്കുന്നവരെയെല്ലാം നഗരമാവോയിസ്റ്റ് ആക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം എന്‍ഐഎ അന്വേഷണത്തിലൂടെ മൂടിവയ്ക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേസില്‍ നഗരമാവോയിസ്റ്റുകളെന്ന് ആരോപിച്ച് …
സ്വന്തം ലേഖകൻ: 11 ഇനത്തില്‍പെട്ട മരുന്നുകള്‍ക്ക് യുഎഇയില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ക്കും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ് പ്രകാരമാണ് നടപടി. പ്രമേഹം ചുമ, അസിഡിറ്റി, ഡിപ്രഷന്‍ തുടങ്ങിയ …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. വ്യാഴാഴ്ച ബിൽ നിയമമായതോടെ അന്തിമ പിന്‍വാങ്ങല്‍ നടപടിയുമായി ബ്രിട്ടന് മുന്നോട്ടുപോകാം. വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: സിറിയയിലെ കുട്ടികള്‍ നേരിടുന്ന അക്രമങ്ങളെ തുറന്നുകാണിച്ച് യുഎന്നിന്‍റെ റിപ്പോര്‍ട്ട്. ഒന്‍പതു വയസുകാരിയടക്കം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. സൈനിക പരിശീലനം നേടാന്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. പൊതുജനമധ്യത്തില്‍ വച്ച് കൊലപാതകങ്ങള്‍ നടത്താന്‍ ഇവര്‍ നിബന്ധിതരാവുന്നു. പ്രത്യേക പരിശീലനം കിട്ടിയ സ്നൈപ്പര്‍മാര്‍ കുട്ടികളെ തെരഞ്ഞു പിടിച്ച് വെടിവയ്ക്കുന്നു. തട്ടിക്കൊണ്ട് പോയി …
സ്വന്തം ലേഖകൻ: തൊഴിൽ വിസയിൽ സൗദിയിലുള്ള വിദേശികൾക്ക് പുറത്തുപോയി വരാൻ അനുവദിക്കുന്ന റീ-എൻട്രി വിസ ഉപയോഗിച്ചില്ലെങ്കിൽ കീശ കാലിയാവും. സാമ്പത്തിക പിഴ വരും. അതായത് റീ-എൻട്രി വിസയടിച്ച ശേഷം രാജ്യം വിട്ടുപോയില്ലെങ്കിൽ കാലാവധിക്ക് മുമ്പ് വിസ റദ്ദ് ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണ് ലൂസിയാനയിലുള്ള അംഗോള പ്രിസൺ. എത്ര വലിയ കുറ്റവാളിക്കും പേടിസ്വപ്നമാണ് അംഗോള ജയില്‍. ജയിലില്‍ നടന്നിരുന്ന അക്രമവും കഠിനമായ തൊഴില്‍ സാഹചര്യങ്ങളുമാണ് അതിനെ ലോകത്തിലെതന്നെ ഏറ്റവും ശപിക്കപ്പെട്ട ഒരു സ്ഥലമാക്കി മാറ്റിയത്. 1880 കളിലാണ് അംഗോള ജയിലിന്റെ ആരംഭം. മേജര്‍ സാമുവല്‍ ലോറന്‍സ് ജെയിംസാണ് ഇത് തുടങ്ങിവച്ചത്. 1830 …
സ്വന്തം ലേഖകൻ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ജനങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് തെരുവിലിറങ്ങിയത്. ഇതിനെ മറികടക്കാന്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണയ്ക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം ബിജെപി ഒരു …
സ്വന്തം ലേഖകൻ: ജീവിക്കാന്‍ പതിമൂന്നാം വയസില്‍ നിര്‍മാണത്തൊഴിലാളിയായി തുടങ്ങി, ഒടുവില്‍ ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയിലേക്ക് എത്തിനില്‍ക്കുന്നതാണ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിം സുലൈമാനിയുടെ വളര്‍ച്ച. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ മാരക എതിരാളിയായാണ് അമേരിക്കയും സഖ്യകക്ഷികളും കണ്ടത്. ദീര്‍ഘകാലമായി ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനായ സുലൈമാനി ബാഗ്ദാദിലെ രാജ്യാന്തര …
സ്വന്തം ലേഖകൻ: ലോക കേരളസഭയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷത്തിനെതിരേ പരോക്ഷ വിമർശനവുമായി പ്രവാസി വ്യവസായി എം.എ. യൂസഫലി. ഇവിടെയിരിക്കാൻ കുറെ നല്ല കസേരകളുണ്ടാക്കി, അത് ആർഭാടമാണെന്നൊക്കെ പറഞ്ഞുള്ള വിവാദം കേട്ടു. ഇതിലും നല്ല കസേരയിൽ ഇരിക്കുന്നവരാണ് ഇവിടെയെത്തിയ മിക്ക പ്രതിനിധികളും. പ്രവാസികൾ നൽകുന്ന സഹായവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് എത്ര ചെറുതാണ്. ഇതിലും നല്ലകസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികളെന്നും …