1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പടക്കപ്പല്‍ സൗത്ത് ചൈനാ സമുദ്ര മേഖലയില്‍; ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനയുടെ ഔദ്യോഗിക പത്രം
ബ്രിട്ടീഷ് പടക്കപ്പല്‍ സൗത്ത് ചൈനാ സമുദ്ര മേഖലയില്‍; ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനയുടെ ഔദ്യോഗിക പത്രം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പടക്കപ്പല്‍ സൗത്ത് ചൈനാ സമുദ്ര മേഖലയില്‍; ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനയുടെ ഔദ്യോഗിക പത്രം. ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധക്കപ്പല്‍ സൗത്ത് ചൈനാ സമുദ്രത്തില്‍ പ്രവേശിച്ച നടപടി ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം മോശമാക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനാ ഡയ്‌ലി പത്രം മുന്നറിയിപ്പു നല്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം ചൈനയുമായി നടപ്പാക്കാന്‍ …
മെക്‌സിക്കന്‍ തീരത്ത് ദുരൂഹത പരത്തി 166 മനുഷ്യ തലയോട്ടികള്‍; മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കൂട്ടക്കൊലയുടെ ഇരകളെന്ന് നിഗമനം
മെക്‌സിക്കന്‍ തീരത്ത് ദുരൂഹത പരത്തി 166 മനുഷ്യ തലയോട്ടികള്‍; മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കൂട്ടക്കൊലയുടെ ഇരകളെന്ന് നിഗമനം
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തീരത്ത് ദുരൂഹത പരത്തി 166 മനുഷ്യ തലയോട്ടികള്‍; കൂട്ടക്കൊലയുടെ ഇരകളെന്ന് നിഗമനം. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്താണ് 166 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തിയത്. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് സൂചന. തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും സമീപപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തു …
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പുറത്തിറക്കി; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്വപ്നയാത്രയുടെ ഉടുപ്പ് വികസിപ്പിച്ചത് തിരുവനന്തപുരത്ത്
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പുറത്തിറക്കി; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്വപ്നയാത്രയുടെ ഉടുപ്പ് വികസിപ്പിച്ചത് തിരുവനന്തപുരത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പുറത്തിറക്കി; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്വപ്നയാത്രയുടെ ഉടുപ്പ് വികസിപ്പിച്ചത് തിരുവനന്തപുരത്ത്. 2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഇതിനൊപ്പം ക്രൂ മോഡല്‍ കാപ്‌സ്യൂള്‍, ക്രൂ എസ്‌കേപ് മോഡല്‍ എന്നിവയുടെ …
സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ; വിലക്ക് ലംഘിച്ചാല്‍ 5 വര്‍ഷംവരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും
സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ; വിലക്ക് ലംഘിച്ചാല്‍ 5 വര്‍ഷംവരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും
സ്വന്തം ലേഖകന്‍: സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ; വിലക്ക് ലംഘിച്ചാല്‍ 5 വര്‍ഷംവരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും. ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ട്രോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി അഞ്ചുവര്‍ഷംവരെ തടവു ലഭിക്കും. ഇതിനു പുറമേ 30 …
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയതയാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ …
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികപീഡന പരാതി; പ്രശ്‌നം പാര്‍ട്ടിതലത്തില്‍ കൈകാര്യം ചെയ്യുമെന്ന് കൊടിയേരി
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികപീഡന പരാതി; പ്രശ്‌നം പാര്‍ട്ടിതലത്തില്‍ കൈകാര്യം ചെയ്യുമെന്ന് കൊടിയേരി
സ്വന്തം ലേഖകന്‍: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികപീഡന പരാതി; പ്രശ്‌നം പാര്‍ട്ടിതലത്തില്‍ കൈകാര്യം ചെയ്യുമെന്ന് കൊടിയേരി. ശശിക്കെതിരെ മൂന്നാഴ്ച മുന്‍പു തന്നെ പരാതി ലഭിച്ചിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ശശിക്കെതിരെ പരാതി ലഭിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു. തുടര്‍നടപടി സ്വീകരിക്കാന്‍ കേരള …
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്രയ്ക്ക് മുന്നോടിയായി ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്രയ്ക്ക് മുന്നോടിയായി ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി
സ്വന്തം ലേഖകന്‍: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്രയ്ക്ക് മുന്നോടിയായി ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. മൂന്നാഴ്ച്ചത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി യുഎസിലേക്ക് യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത …
മഹാപ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതിയ പമ്പയിലെ ത്രിവേണി പാലം മണ്ണിനടിയില്‍ കണ്ടെത്തി
മഹാപ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതിയ പമ്പയിലെ ത്രിവേണി പാലം മണ്ണിനടിയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതിയ പമ്പയിലെ ത്രിവേണി പാലം മണ്ണിനടിയില്‍ കണ്ടെത്തി. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാലത്തിന്റെ കൈവരി കണ്ടത്. കേടുപാടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ മണ്ണു നീക്കിയാണ് പാലത്തെ തെളിച്ചെടുത്തത്. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാന്‍ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. …
മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രിയ്‌ക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി
മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രിയ്‌ക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി
സ്വന്തം ലേഖകന്‍: മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രിയ്‌ക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി. എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ മന്ത്രിയായ ഉപേന്ദ്ര കുശ്വാഹയയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് പ്രസ്താവന. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ഉപേന്ദ്ര കുശ്വാഹ എന്നാല്‍ കൂടുതല്‍ …
വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി ഒരു കീകി ചലഞ്ച്; വനിതാ പൈലറ്റിന്റെ വീഡിയോ തരംഗമാകുന്നു
വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി ഒരു കീകി ചലഞ്ച്; വനിതാ പൈലറ്റിന്റെ വീഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി ഒരു കീകി ചലഞ്ച്; വനിതാ പൈലറ്റിന്റെ വീഡിയോ തരംഗമാകുന്നു. ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കീകി ചലഞ്ച് ചെയ്യുന്ന വീഡിയോകള്‍ തരംഗമാകുന്നതിനിടെയാണ് വിമാനത്തില്‍ നിന്ന് ഓടിയിറങ്ങി വനിതാ പൈലറ്റ് കീകി ചലഞ്ച് നടത്തിയത്. കീകിയുടെ ഏറ്റവും പുതിയ പതിപ്പായ വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റുമാരുടെ വീഡിയോ …