സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജോലി നേടുന്നവരെ കുടുക്കാന്‍ പുതിയ നിയമവുമായി കുവൈറ്റ് സര്‍ക്കാര്‍. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 3000 ദിനാര്‍ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍, ഖാലിദ് അല്‍ ഉതൈബി എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കുവൈറ്റില്‍ ഉദ്യോഗം നേടുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാനൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും സംഭവവുമായി …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി നല്‍കിയ സമന് ആദരമായി രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായേക്കും. ഗുഹയി കുടുങ്ങിയ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ആത്മശാന്തിക്കായാണ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ കുടുംബമാണു 12 പേരെയും ബുദ്ധഭിക്ഷുക്കളാക്കാന്‍ രക്ഷിതാക്കള്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കുമെന്നാണു …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വീസക്കാര്‍ക്ക് ഇരുട്ടടിയുമായി യുഎസ് സര്‍ക്കാര്‍; ഇനി നാട്ടിലേക്കുള്ള മടക്കം ഇമിഗ്രേഷന്‍ കോടതിയുടെ കനിവില്‍ മാത്രം. ഇനി മുതല്‍ വീസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇമിഗ്രേഷന്‍ കോടതിയുടെ അനുവാദത്തോടെ മാത്രമേ നാട്ടിലേക്ക് മടങ്ങാനാവൂ. കുറ്റവാളികളെ ജന്മനാട്ടിലേക്കു മടക്കി അയയ്ക്കുന്ന അതേ നടപടിക്രമമാണ് ഇവര്‍ക്കും ഇനി ബാധകമാവുക. നേരത്തെ അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദ്യാര്‍ഥിനികളെ തിരികെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍; ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഫോഴ്‌സ്ഡ് മാര്യേജ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ നിന്നുള്ള 82 നിര്‍ബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 439 കേസുകളുമായി പാകിസ്താനാണ് പട്ടികയില്‍ ഒന്നാമത്. ബംഗ്ലാദേശ് (129), സൊമാലിയ (91) എന്നീ …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയെ 15 മിനിറ്റ് കാത്തുനിര്‍ത്തി; വണങ്ങിയില്ല; മുമ്പില്‍ നടന്നു; പതിവു തെറ്റിക്കാതെ ലണ്ടന്‍ സന്ദര്‍ശനവും വിവാദമാക്കി ട്രംപ്. തൊണ്ണൂറ്റി രണ്ടു വയസ്സുള്ള എലിസബത്ത് രാജ്ഞിയെ യുഎസ് പ്രസിഡന്റ് 26 ഡിഗ്രി ചൂടില്‍ കാത്തുനിര്‍ത്തിച്ചത് 15 മിനിറ്റോളം. കൊട്ടാരവാതില്‍ക്കല്‍ പറഞ്ഞ സമയത്തു ട്രംപിനെയും ഭാര്യ മെലനിയെയും കാത്തുനിന്ന രാജ്ഞി അവര്‍ വൈകിയതോടെ ഇടയ്ക്കിടെ …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ; ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സൂചന. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. ഖത്തര്‍ ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും …
സ്വന്തം ലേഖകന്‍: കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനാല്‍ നഷ്ടമായത് നിരവധി അവസരങ്ങള്‍, തുറന്നുപറച്ചിലുമായി മല്ലികാ ഷെരാവത്. സിനിമാ മേഖലയില്‍ തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് മല്ലിക മനസു തുറന്നത്. നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാത്തത് നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയതായി അവര്‍ വെളിപ്പെടുത്തി. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴക്കിയെടുക്കാം എന്ന് ധരിച്ച് സംവിധായകരും സഹതാരങ്ങളും …
സ്വന്തം ലേഖകന്‍: ആശ്രിത ലെവിയും സ്വദേശിവത്കരണവും തിരിച്ചടിയാകുന്നു; വിദേശി കുടുംബങ്ങള്‍ കൂട്ടത്തോടെ സൗദി വിടുന്നത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. മിക്ക സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നൂറുകണക്കിന് വിദേശി കുടുംബങ്ങളാണ് ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. കുട്ടികള്‍ കുറഞ്ഞതിനാല്‍ അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ക്ക് …
സ്വന്തം ലേഖകന്‍: ‘ഹിന്ദു മീല്‍സ്’ വിവാദത്തില്‍ നിന്ന് തലയൂരി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ഭക്ഷണം മെനുവില്‍ തിരിച്ചെത്തി. വിമാനങ്ങളില്‍ ഹിന്ദു മീല്‍സ് ഒഴിവാക്കിയ തീരുമാനത്തില്‍നിന്നും പിന്മാറുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തെ തുടര്‍ന്നാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയ നടപടി പിന്‍വലിച്ചതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: വിവാഹശേഷം മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരെ കുടുക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയവും ഐഎന്‍എയും. രാജ്യം വിട്ടവരും ഭാര്യമാരെ പറ്റിച്ചു മുങ്ങിനടക്കുന്ന പ്രവാസികളുമടക്കമുള്ള പ്രവാസി വിവാഹ തട്ടിപ്പുകാര്‍ക്ക് വനിതാ ശിശുക്ഷേമ മന്ത്രാലയവും ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി (ഐഎന്‍എ)യും ലുക്കൗട്ട് നോട്ടീസുകള്‍ അയച്ചു തുടങ്ങി. പ്രവാസി(എന്‍ആര്‍ഐ) വിവാഹത്തട്ടിപ്പുകള്‍ക്കു കടിഞ്ഞാണിടാന്‍ വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന …