സ്വന്തം ലേഖകന്‍: റിയാദില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനിക്കെതിരെ നടപടിയുമായി അധികൃതര്‍. സൗദി തൊഴില്‍ സാമൂഹിക മന്താലയമാണ് റിയാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ നടപടി എടുത്തതായി അറിയിച്ചത്. സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഉച്ചവിശ്രമ നിയമം ലംഘിച്ച് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ നാല് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ കണ്ട ജിന ടേര്‍ഗല്‍ ഓര്‍മയായി. ജൂതവംശഹത്യയുടെ ഭീകരത ലോകത്തെ അറിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ജിന 95 ആം വയസിലാണ് വിടപറഞ്ഞത്. നാലു നാസി ക്യാംപുകള്‍ അതിജീവിച്ച ജിന, പോളണ്ടിലെ ക്രാകൊവിലുള്ള വസ്ത്ര വ്യാപാരികളായിരുന്ന സമ്പന്ന ജൂതകുടുംബത്തിലാണു ജനിച്ചത്. ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ നാസി സൈന്യം …
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്ന് മോചനം. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാ?നായ രാമചന്ദ്രന്റെ മോചനത്തിനു വഴി തെളിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകളെക്കുറിച്ചോ അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്നോ ഉള്ള …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള അവധിക്കാല വിമാന ടിക്കറ്റുകളില്‍ ഇളവ്. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120 മുതല്‍ 140 ദിനാര്‍വരെയായി ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര …
സ്വന്തം ലേഖകന്‍: നിപാ പേടിയൊഴിഞ്ഞു; എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ്; ഇന്ന് സര്‍വകക്ഷിയോഗം. വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലാണ് ഇന്ന് സര്‍കക്ഷി യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ ലഭിച്ച 12 സാംപിളുകളുടെ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ …
സ്വന്തം ലേഖകന്‍: വിദേശ ഡ്രൈവിംഗ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് വിതരണം വ്യാഴാഴ്ച വരെ. ലൈസന്‍സ് അനുവദിക്കുന്ന നടപടികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. അടുത്ത വ്യാഴാഴ്ച വരെയാണ് വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്‍കുക എന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. കാലാവധി തീരാത്ത വിദേശ ഡ്രൈവിംഗ് …
സ്വന്തം ലേഖകന്‍: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു; വാതുവെപ്പ് മാഫിയ ബ്ലാക്ക്‌മെയില്‍ ചെയ്തതായി മൊഴി. വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് സമ്മതിച്ചു. ആറു വര്‍ഷമായി വാതുവയ്പിലുണ്ടെന്നും അര്‍ബാസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പൊലീസ് അര്‍ബാസിനു സമന്‍സ് അയച്ചിരുന്നു. …
സ്വന്തം ലേഖകന്‍: കെവിന്‍ വധം, ജാതിയും സാമ്പത്തിക സ്ഥിതിയും പ്രശ്‌നമായതായി നീനുവിന്റെ മൊഴി; കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്റെ സാമ്പത്തിക ചുറ്റുപാട് കല്യാണത്തിനെതിരായ എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്നും നീനുവിന്റെ മൊഴിയില്‍ പറയുന്നു. അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം …
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ, ഒരു മരണം കൂടി, കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദേശം; ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ച് കുവൈത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: വിസ കാര്‍ഡുകള്‍ പണിമുടക്കി; പേയ്‌മെന്റുകള്‍ നടത്താനാകാതെ വലഞ്ഞ് ഉപഭോക്താക്കള്‍. വിസാ കാര്‍ഡ് പേയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ പിഴവാണ് സേവനം തടസപ്പെടാന്‍ കാരണമെന്നും പ്രശ്‌നം പരിഹരിച്ച് വരുന്നതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിസ കാര്‍ഡുകളുമായി വിവിധ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കാണ് കാര്‍ഡ് പേയ്‌മെന്റ് സേവനം തുടര്‍ച്ചയായി നിരസിക്കപ്പെട്ടത്. ബ്രിട്ടനിലും യൂറോപ്പിലുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ കാര്‍ഡ് …