സ്വന്തം ലേഖകന്‍: പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. പെയിന്റിങ് …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കാന്‍ ഗൂഡാലോചന നടത്തിയത് ഉസാമ ബിന്‍ ലാദനാണെന്ന വെളിപ്പെടുത്തലുമായി പാക് ചാരസംഘടന. ബേനസറീനെയും അന്നത്തെ പട്ടാളമേധാവി പര്‍വേസ് മുഷറഫിനെയും വധിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ വേണ്ടിയാണു ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്കു പ്രവര്‍ത്തനകേന്ദ്രം മാറ്റിയതെന്നാണു ബേനസീറിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ഐഎസ്‌ഐ പുറത്തുവിട്ട വിവരം. 2007 ഡിസംബര്‍ 27നു റാവല്‍പിണ്ടിയിലെ …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയില്‍ കൗമാരക്കാരന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപിക അറസ്റ്റില്‍. ഫ്‌ലോറിഡയിലെ ഹെയ്‌നസ് സിറ്റി ഹൈസ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത് ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 27 കാരിയായ അധ്യാപിക നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കുട്ടിക്ക് അയക്കാറുണ്ടായിരുന്നുവെന്നും നഗ്‌നചിത്രങ്ങളുള്‍പ്പടെ ഇവര്‍ വിദ്യാര്‍ഥിക്ക് കൈമാറിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതെന്നും പിന്നീട് നമ്പര്‍ കൈമാറുകയും …
സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡാമിയന്‍ ഗ്രീനിന്റെ കസേര തെറിച്ചു, വിശ്വസ്തനായ ഗ്രീനിന്റെ പുറത്താകലിലൂടെ തെരേസാ മേയ് കൂടുതല്‍ ഒറ്റപ്പെടുന്നു. കാബിനറ്റിലെ മുതിര്‍ന്ന അംഗവും ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഗ്രീന്‍ (61) പ്രധാനമന്ത്രി തെരേസാ മേയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. അടുത്ത കാലത്ത് മേ കാബിനറ്റില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെയാളാണു ഗ്രീന്‍. …
സ്വന്തം ലേഖകന്‍: താര രാജകുമാരന്റെ അരങ്ങേറ്റത്തിന് തുടക്കമിട്ട് പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ് ചിത്രം ആദിയുടെ ട്രെയിലറെത്തി, വന്‍ വരവേല്‍പ്പുമായി പ്രേക്ഷകര്‍. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, അതിഥി രവി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. മേജര്‍ …
സ്വന്തം ലേഖകന്‍: കാറ്റലോനിയന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് മുന്നേറ്റം, സ്പാനിഷ് സര്‍ക്കാരിന് കനത്ത തിരിച്ചടി. 135 അംഗ സഭയില്‍ സ്വാതന്ത്ര്യവാദി പാര്‍ട്ടികള്‍ക്ക് 70 സീറ്റുകള്‍ ലഭിച്ചു. കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിന്റെ ‘ടുഗദര്‍ ഫോര്‍ കാറ്റലോണിയ’ പാര്‍ട്ടിക്കു 34 സീറ്റു ലഭിച്ചപ്പോള്‍ കാറ്റലോണിയ സ്വാതന്ത്ര്യത്തിനു വാദിക്കുന്ന മറ്റു രണ്ടു പാര്‍ട്ടികളും കൂടി ചേര്‍ന്നു കേവല …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ വന്‍ പെണ്‍വാണിഭ വേട്ട, ബോളിവുഡ് നടിമാര്‍ ഉള്‍പ്പെട്ട വന്‍ സംഘം പിടിയില്‍. ബോളിവുഡ് നടിമാരായ റിച്ച സക്‌സേന, ശുഭ്ര ചാറ്റര്‍ജി എന്നിവരെയാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ആഡംബര ഹോട്ടലുകളായ താജ് ബഞ്ജാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖകണ്ണിയായ …
സ്വന്തം ലേഖകന്‍: വാടക കൊടുക്കാത്തതിന് ഇറക്കി വിടാന്‍ തനിക്ക് പാരീസില്‍ ഫ്‌ലാറ്റില്ല, കൂടെയുള്ളത് തന്റെ ഭര്‍ത്താവുമല്ല, തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മല്ലികാ ഷെരാവത്. തന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു മല്ലികാ ഷെരാവത്. വാര്‍ത്ത കണ്ടുവെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണവ എന്നും അവര്‍ പറഞ്ഞു. മല്ലികയെ പാരിസിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് ഭര്‍ത്താവിനൊപ്പം …
സ്വന്തം ലേഖകന്‍: സൗബിന്‍ സാഹിറിന് മംഗല്യം; വധു കോഴിക്കോട് സ്വദേശിനി ജാമിയ; വിവാഹം ലളിതമായ ചടങ്ങുകളോടെ. നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയയെയാണ് വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍ത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലൂടെ സൗബിന്‍ തന്നെയായിരുന്നു വിവാഹക്കാര്യം പുറത്തു വിട്ടത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയ …
സ്വന്തം ലേഖകന്‍: കാനഡയിലെ ശതകോടീശ്വരനും ഭാര്യയും ടോറന്റോയിലെ സ്വവസതിയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്. കോടീശ്വരനായ ബാരി ഷെര്‍മനെയും ഭാര്യ ഹണിയെയും വെള്ളിയാഴ്ചയാണ് ടൊറന്റോയിലെ ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയതിനു ശേഷമേ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മരുന്നുത്പാദന …