സ്വന്തം ലേഖകന്‍: ദൈവ മാര്‍ഗത്തിലേക്ക് തിരിഞ്ഞ് പുരോഹിതനാകാന്‍ ഒരുങ്ങി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മകന്‍, ദാവൂദ് കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ മക്കളില്‍ മൂന്നാമത്തെയാളും ഒരേയൊരു മകനുമായ മോയിന്‍ നവാസ് ഡി. കസ്‌കറാണ് പുരോഹിത ജീവിതം തിരഞ്ഞെടുത്തത്. തന്റെ വ്യവസായ സാമ്രാജ്യം നോക്കി നടത്തേണ്ട മൊയിന്‍ നവാസ് ഈ വഴി തെരഞ്ഞെടുത്തത് ദാവൂദിനെ നിരാശയില്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ അഴിമതി കേസില്‍ അറസ്റ്റിലായ പ്രമുഖരെ താമസിപ്പിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിബിസി. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് പ്രതികളെ താമസിപ്പിച്ചിട്ടുള്ളത്. ഈ ഹോട്ടലിലേക്ക് ബിബിസി ലേഖികയ്ക്ക് പ്രവേശനം നല്‍കിയെങ്കിലും പ്രതികളുമായി നേരിട്ട് സംസാരിക്കാന്‍ അധികൃതര്‍ അവസരം നല്‍കിയിട്ടില്ല. സൗദിയില്‍ അഴിമതി കേസില്‍ അറസ്റ്റിലായ രാജകുമാന്‍മാര്‍, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ …
സ്വന്തം ലേഖകന്‍: പരിഭ്രാന്തി പരത്തി ലണ്ടന്‍ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്തകള്‍, സൂക്ഷ്മ പരിശോധനക്കു ശേഷം വെടിവെപ്പ് നടന്നിട്ടില്ലെന്ന് പോലീസ്, ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. വെള്ളിയാഴ്ച പ്രാദേശിക സമയം 4.38 ന് ഓക്‌സ്ഫഡ് സ്ട്രീറ്റിലും ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനിലും ണ് വെടിവെപ്പുണ്ടായി വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് …
സ്വന്തം ലേഖകന്‍: സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം, തൊഴില്‍ നഷ്ടമാകുക നൂറുകണക്കിന് മലയാളികള്‍ക്ക്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മൂലം കേരളത്തില്‍ നിന്നുളള പ്രമുഖ ജ്വല്ലറികളുടെ ശാഖകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന. 2007ല്‍ ജ്വല്ലറികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് സൗദി മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യ വിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനില്‍ പൊതുസ്വകാര്യ മേഖലകളില്‍ …
സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകരുടെ വെടിയേറ്റിട്ടും അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലേക്ക് ഓടി രക്ഷപെടുന്ന ഉത്തര കൊറിയന്‍ സൈനികന്റെ വീഡിയോ വൈറല്‍, നാണംകെട്ട് ഉത്തര കൊറിയന്‍ സൈന്യം. ഈ മാസം 13ന് വൈകിട്ട് മൂന്നോടെയാണ് ദക്ഷിണകൊറിയന്‍ സൈനികന്‍ ജീവനുംകൊണ്ട് അയല്‍രാജ്യത്തേക്ക് പാഞ്ഞത്. യുഎസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് വീഡിയോ പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം, കൊട്ടേഷന്‍ നല്‍കിയത് നടിയെ കൂട്ടമാനഭംഗം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍, പ്രേരണ മുന്‍വൈരാഗ്യമെന്നും പോലീസ്. നടിയെ ആക്രമിച്ചതിനുള്ള കാരണം ദിലീപിനുള്ള വ്യക്തിപരമായ വൈരാഗ്യമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്ക് നടി കാരണക്കാരിയാണെന്ന് ദിലീപ് വിശ്വസിച്ചു. ഈ പകയും വൈരാഗ്യവും നടിയെ ആക്രമിക്കാന്‍ …
സ്വന്തം ലേഖകന്‍: യുകെയില്‍ ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വംശജരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വംശജരടക്കം നാലുപേര്‍ മരിച്ചത്. ചെറുവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തുകയായിരുന്ന ബേക്കിങ്ഹാം സര്‍വകലാശാലയിലെ എയറോനോട്ടിക്‌സ് വിദ്യാര്‍ഥി സവാന്‍ മുണ്ഡേയും (18) പരിശീലകനായ ജസ്പല്‍ ബഹ്‌റയുമാണ് മരിച്ചത്. ഹെലികോപ്ടറില്‍ പരിശീലന പറക്കലിലായിരുന്ന …
സ്വന്തം ലേഖകന്‍: അമേരിക്കയെ വിറപ്പിച്ച പരമ്പര കൊലയാളിയും വിവാദ ആത്മീയ നായകനുമായ ചാള്‍സ് മാന്‍സണ്‍ മരിച്ചു. നാലര പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മാന്‍സണ്‍ ഈ മാസം ആദ്യം മുതല്‍ കാലിഫോര്‍ണിയയിലെ ബേകേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 83 മത്തെ വയസ്സിലാണ് അന്ത്യം. എന്തും ചെയ്യാന്‍ സന്നദ്ധരായി കൂടെനിന്ന അനുയായികളെ ഉപയോഗിച്ച് 1969ലാണ് നടി ഷാരോണ്‍ ടെയിറ്റ് ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: അഞ്ചിലൊന്ന് സ്ത്രീകളും സൈബര്‍ ലോകത്ത് പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. എട്ട് പാശ്ചാത്യ രാജ്യങ്ങളിലെ 4000ത്തോളം സ്ത്രീകളിലായി നടത്തിയ സര്‍വേയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലൈംഗിക അധിക്ഷേപങ്ങളുടെ ഇരകള്‍ ആണ് ഇതില്‍ കൂടുതല്‍പേരും. വംശീയ, ലൈംഗിക, സ്വവര്‍ഗപരമായ ഭീഷണികള്‍ നേരിട്ടതായി 60 ശതമാനം പേരും പങ്കുവെച്ചു. സ്ത്രീകള്‍ക്കുനേരെ വിഷം വമിക്കുകയും അവരെ ഭയപ്പെടുത്തുകയും …