സ്വന്തം ലേഖകന്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടത്തരം വിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി ഉടന്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് വിമാനത്താവളത്തില്‍ നടക്കും. യോഗത്തിലേക്ക് മുഴുവന്‍ വിമാനക്കമ്പനി പ്രതിനിധികളെയും ബന്ധപ്പെട്ട ഏജന്‍സികളെയും ക്ഷണിച്ചിട്ടുണ്ട്. ഇടത്തരം വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നപക്ഷം വിമാനക്കമ്പനികള്‍ പുതുതായി സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുള്ള മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ടൈം …
സ്വന്തം ലേഖകന്‍: ‘നമ്മുടെ ചില്ലറ പോലും ലോകസുന്ദരിയായിരിക്കുന്നു,’ ലോക സുന്ദരി മാനുഷി ഛില്ലറിനെക്കുറിച്ച് വിവാദ ട്വീറ്റുമായി ശശി തരൂര്‍. പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം ഹരിയാന സ്വദേശി മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴാണ് തരൂരിന്റെ ട്വീറ്റ്. നോട്ടുനിരോധനവും ഛില്ലറുടെ പേരും കൂട്ടിക്കലര്‍ത്തി ഹാസ്യരൂപേണയൊരു ട്വീറ്റ് ഇട്ടതായിരുന്നു തരൂര്‍. ‘ഇന്ത്യയില്‍ കറന്‍സി നിരോധിച്ചത് എന്ത് അബദ്ധമായി. …
സ്വന്തം ലേഖകന്‍: രാജ്യാന്തര നീതിന്യായ കോടതിയില്‍ ജഡ്ജിയായി ഇന്ത്യക്കാരന്‍, വിജയം ബ്രിട്ടീഷ് ജഡ്ജിയുടെ നാടകീയമായ പിന്മാറ്റത്തെ തുടര്‍ന്ന്, വിമര്‍ശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതിയില്‍ (ഐസിജെ) ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരിയുടെ വിജയം …
സ്വന്തം ലേഖകന്‍: മഞ്ഞക്കടലിനെ ഇളക്കിമറിച്ച് സച്ചിനും സല്‍മാനും മമ്മൂട്ടിയും കത്രീനയും, ഐഎസ്എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ തുടക്കം. ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞക്കടലിനു മുന്നില്‍ മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും താരത്തിളക്കങ്ങളായി. സല്‍മാനും കത്രീനയും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു. ബോളിവുഡ് …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാസം കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ നില ഗുരുതരമായി തുടരുന്നു. ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടണു സമീപം വെയ്ക്കാറ്റോയില്‍ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ (വൈല്‍ഡ് ബോര്‍) മാംസം ഭക്ഷിച്ച മലയാളി കുടുംബാംഗങ്ങളാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ …
സ്വന്തം ലേഖകന്‍: ‘മകനെ നീ തിരിച്ചുവരണം, ഫുട്‌ബോള്‍ കളിക്കണം,’ അമ്മ വിളിച്ചു, ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം തിരിച്ചെത്തി കീഴ്ടടങ്ങി. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം മജിദ് ഇര്‍ഷാദ് ഖാനാണ് ഭീകരവാദം അവസാനിപ്പിച്ച് സൈന്യത്തിനു മുമ്പില്‍ കീഴടങ്ങിയത്. സ്വന്തം ആഗ്രഹപ്രകാരമാണ് മജിദ് തിരിച്ചെത്തിയതെന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന …
സ്വന്തം ലേഖകന്‍: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുഐഡിഎഐ. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാര്‍ നടപടികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്കു മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാവുന്നുള്ളുവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റാഖൈനില്‍ റോഹിംഗ്യന്‍ സ്ത്രീകളെ മ്യാന്മര്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റോഹിംഗ്യകള്‍ക്കു നേരെയുള്ള മ്യാന്മര്‍ സൈന്യത്തിന്റെ നടപടി പൈശാചികവും മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി. ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായവര്‍, സന്നദ്ധ സംഘടനകള്‍, ബംഗ്ലാദേശിലെ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ …
സ്വന്തം ലേഖകന്‍: ഇറാനെ തളയ്ക്കാന്‍ സൗദിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി. മധ്യേഷ്യയില്‍ വര്‍ധിച്ചു വരുന്ന ഇറാന്റെ സ്വാധീനം തടയാന്‍ അറബ് രാജ്യങ്ങള്‍ക്ക് അനുഭവങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്.ജനറല്‍ ഗാഡി ഐസെന്‍കോട്ട് വ്യക്തമാക്കി. സൗദിക്ക് ആവശ്യമെങ്കില്‍ ഞങ്ങള്‍ വിവരങ്ങള്‍ നല്‍കും. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിരവധി …
സ്വന്തം ലേഖകന്‍: മലിന വായു കാരണം ശ്വാസം മുട്ടിപ്പിടയുന്ന ഡല്‍ഹിയില്‍ നിന്ന് വിദേശ നയതന്ത്ര പ്രതിനിധികള്‍ ജീവനും കൊണ്ടോടുന്നു. ഡല്‍ഹിയില്‍ ജീവിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളില്‍ പലരും സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിനോ ഡല്‍ഹിയില്‍ നിന്നു മാറുന്നതിനോ അനുമതി തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതിനാല്‍ കോസ്റ്റാറിക്ക അംബാസിഡര്‍ മരിയേല ക്രൂസ് …