സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വോട്ടവകാശം, ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ കരട് തയാറായിട്ടുണ്ടെന്നും പകരക്കാരനെ വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്ന മുക്ത്യാര്‍ വോട്ട് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് വോട്ട് ആണോ മുക്ത്യാര്‍ വോട്ടാണോ നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന അവ്യക്തതക്ക് ഇതോടെ …
സ്വന്തം ലേഖകന്‍: ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍, ലെബനനില്‍ താമസിക്കുന്നവര്‍ അടിയന്തിരമായി തിരിച്ചുവരണമെന്നും നിര്‍ദ്ദേശം. ലെബനനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം സുരക്ഷിതമല്ലെന്ന സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍ദ്ദേശം. ലെബനനിലെ …
സ്വന്തം ലേഖകന്‍: നഗ്‌ന ചിത്രങ്ങള്‍ അയച്ചു തന്നാല്‍ റിവഞ്ച് പോണ്‍ വഴി മുന്‍ കാമുകരോ ജീവിത പങ്കാളികളോ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാമെന്ന് ഫേസ്ബുക്ക്. റിവഞ്ച് പോണ്‍ തടയാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം. ഫേസ്ബുക്ക് ഉപയോക്താക്കള്‍ പങ്കാളികള്‍ക്ക് മുന്പ് നഗ്‌നചിത്രങ്ങളോ, അടുത്തിടപഴകുന്ന ദൃശ്യങ്ങളോ അയച്ചിട്ടോ പകര്‍ത്തിയിട്ടോ നല്‍കിയിട്ടുണ്ടെങ്കില്‍, ബന്ധം തകര്‍ന്നതിനു ശേഷമോ മറ്റെന്തെങ്കിലും വഴിയോ …
സ്വന്തം ലേഖകന്‍: ട്രംപിന് ബെയ്ജിംഗില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി ചൈന, യുഎസും ചൈനയും തമ്മില്‍ 900 കോടി ഡോളറിന്റെ വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു, ഉത്തര കൊറിയയും പ്രധാന ചര്‍ച്ചാ വിഷയം. ബെയ്ജിംഗിലെ പ്രസിദ്ധമായ ഫോര്‍ബിഡന്‍ സിറ്റിയിലേക്ക് ട്രംപിനെയും പത്‌നി മെലാനിയയെയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും പത്‌നി പെംഗ് ലിയുവാനും ചേര്‍ന്ന് ആനയിച്ചു. 1420 മുതല്‍ …
സ്വന്തം ലേഖകള്‍: ആരുമറിയാതെ അനാഥശവമായി ഒരു രാജകുമാരന്റെ അന്ത്യം, അവധ് രാജകുടുംബത്തിലെ അവസാന കണ്ണിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ മാള്‍ച്ച മഹല്‍ എന്ന പഴയ കോട്ടയിലാണ് 58 കാരനായ അലി റാസയെന്ന അവധ് രാജകുടുംബത്തിലെ പിന്തുടര്‍ച്ചക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതിയോ ജലവിതരണസൗകര്യമോ ഇല്ലാത്ത, 14 ആം നൂറ്റാണ്ടില്‍ ഫിറോസ്ഷാ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണത്തില്‍ മായം ചേര്‍ത്തു, രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴ ചുമത്തി സൗദി. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ആറ് നിയമ ലംഘനങ്ങള്‍ സ്‌കൂളുകളില്‍ കണ്ടെത്തിയതായും പിഴ ചുമത്തിയതായും വ്യക്തമാക്കിയത്. ആശ്രിത വിസയിലുള്ള വിദേശികളെ ജോലിക്ക് നിയമിക്കുകയും ജീവനക്കാര്‍ക്ക് ശമ്പള വിതരണം വൈകിയതുമാണ് സ്‌കൂളുകള്‍ക്കെതിരെ പിഴ ശിക്ഷ വിധിക്കാന്‍ കാരണമെന്ന് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പുതിയ മൂല്യവര്‍ധിത നികുതി നിയമമനുസരിച്ച് 5 ശതമാനം വാറ്റ് ജനുവരി 1 മുതല്‍, വ്യാപാര സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി ഒന്നും മുതല്‍ അഞ്ചു ശതമാനം വാറ്റ് ഈടാക്കി തുടങ്ങും. വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം …
സ്വന്തം ലേഖകന്‍: ഹാദിയ വിഷയത്തില്‍ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകള്‍ തുറന്ന പോരിലേക്ക്, കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍, കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ തികച്ചും വ്യത്യസ്തമായതാണ് തുറന്ന പോരിലേക്ക് നയിച്ചത്. ഹാദിയക്ക് …
സ്വന്തം ലേഖകന്‍: ജപ്പാനിലെ കറുത്ത വിധവയെന്ന് അറിയപ്പെട്ട പരമ്പര കൊലയാളിയായ സ്ത്രീക്ക് ഒടുവില്‍ വധശിക്ഷ. ഭര്‍ത്താവിനെയും കാമുകന്മാരെയും കൊലപ്പെടുത്തുകയും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കറുത്ത വിധവ എന്നറിയപ്പെട്ട 70 കാരി ചിസകോ കകെഹിയെ ക്യോട്രാ ജില്ല കോടതി ശിക്ഷിച്ചത്. മൂന്ന് പുരുഷന്മാരെ വധിച്ച ഇവര്‍ നാലാമതൊരാളെ വധിക്കാനും ശ്രമം നടത്തിയിരുന്നു. ഇന്‍ഷുറന്‍സ് തുകയായി …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ 26 പേരുടെ ജീവനെടുത്ത വെടിവപ്പിനു പിന്നില്‍ ഭാര്യാമാതാവിനോടുള്ള പകയെന്ന് സൂചന. ടെക്‌സസിലുള്ള സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ പള്ളിയില്‍ കൂട്ടക്കൊല നടത്തിയ പ്രതി ഡേവിഡ് കെല്ലിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2012 ല്‍ കെല്ലിക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നു. കേസിനെ തുടര്‍ന്ന് തോക്ക് കൈവശം വെക്കുന്നതിനും വാങ്ങുന്നതിനും ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും …