സ്വന്തം ലേഖകന്‍: പ്രായമായ പിതാവിനെ മോര്‍ഫിന്‍ കുത്തിവെച്ച് കൊലപ്പെടുത്തി, ഇന്ത്യക്കാരന് ലണ്ടനില്‍ വിചാരണ. ഇന്ത്യന്‍ ഫാര്‍മസിസ്റ്റായ ബിപിന്‍ ദേശായിയാണ് 85 കാരനായ പിതാവ് ധീരജ്‌ലാല്‍ ദേശായിയുടെ മരണത്തെ തുടര്‍ന്ന് വിചാരണ നേരിടുന്നത്. പ്രായാധിക്യത്തിന്റെ അവശതകള്‍ മൂലം ദേശായി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മകന്റെ വാദം. എന്നാല്‍ പോസ്റ്റ് മോര്‍ട്ട്ത്തില്‍ രക്തത്തില്‍ മോര്‍ഫിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തുകയായിരുന്നു. …
സ്വന്തം ലേഖകന്‍: നോട്ടു നിരോധനത്തിന് ഒരു വയസ്, ഇനിയെങ്കിലും സ്വന്തം മണ്ടത്തരം സമ്മതിക്കാന്‍ മോദി തയ്യാറാകണമെന്ന് ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്. 2016 നവംബര്‍ എട്ടിനാണ് മന്ത്രിസഭാംഗങ്ങള്‍ക്കു പോലും ശരിയായ വിവരം നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത, …
സ്വന്തം ലേഖകന്‍: വിദേശത്ത് പണം നിക്ഷേപിച്ച കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേഴ്‌സ് പാരയായ പ്രമുഖരില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവാദ രേഖയിലാണ് എലിസബത്ത് രാജ്ഞിയുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്ഞി നിക്ഷേപത്തിലൂടെ നികുതിവെട്ടിപ്പു നടന്നിട്ടുണ്ടോ എന്ന് രേഖ വ്യക്തമായി പറയുന്നില്ല. എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ …
സ്വന്തം ലേഖകന്‍: പിറന്നാള്‍ ആഘോഷത്തിന് സുതാര്യമായ വസ്ത്രം ധരിച്ചു, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് സമൂഹ മാധ്യമങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം. കിംഗ് ഖാന്റെ കുടുംബത്തിലെ ഒരു പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഗൗരി ധരിച്ച വസ്ത്രം അര്‍ദ്ധ സുതാര്യമായതാണ് സമൂഹ മാധ്യമങ്ങളിലെ സദാചാരവാദികളെ പ്രകോപിപ്പിച്ചത്. ആഘോഷത്തിന്റെ ചിത്രം ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഉപദേശങ്ങളുടെ പ്രളയം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയില്‍ കുടുങ്ങിയ കോടീശ്വരനായ രാജകുമാരന്‍ അന്‍വാലിദ് ബിന്‍ തലാലിനെ കുത്തി ട്രംപിന്റെ ട്വീറ്റ്, പണ്ട് കടക്കെണിയിലായപ്പോള്‍ രാജകുമാരന്‍ രക്ഷിച്ചത് മറക്കരുതെന്ന് സോഷ്യല്‍ മീഡിയ. അന്‍വാലിദ് രാജകുമാരന്‍ അറസ്റ്റിലായ വാര്‍ത്ത അറിഞ്ഞശേഷമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ‘അന്‍വാലിദ് തലാല്‍ അച്ഛന്റെ പണമുപയോഗിച്ച് യുഎസ് രാഷ്ട്രീയക്കാരെ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുവൈത്തില്‍ കഴിയാവുന്ന പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റ് കമ്മിറ്റിയാണ് ജനസംഖ്യാ സന്തുലനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നിലവില്‍ കുവൈത്തിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 31,50,115 വിദേശികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 69.7 ശതമാനം വരും. …
സ്വന്തം ലേഖകന്‍: ഭീകര വിരുദ്ധ നിയമത്തില്‍ അടിമുടി അഴിച്ചുപണിയുമായി സൗദി, ഇനി ഭീകരരെ സഹായിച്ചാലും കടുത്ത ശിക്ഷ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി അംഗീകരിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭീകര വിരുദ്ധ നിയമം മനുഷ്യ ജീവന്‍ അപായപ്പെടുത്തുന്ന ഭീകരാക്രമണം നടത്തുന്നവര്‍ക്കും ആക്രമണത്തിന് …
സ്വന്തം ലേഖകന്‍: യുഎസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നെന്ന് സിഐഎ രേഖകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ഐ.എ പുറത്ത് വിട്ട രഹസ്യ രേഖകളിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ കുറിച്ചും പരാമര്‍ശമുള്ളത്. ലൂഥര്‍ കിങ്ങിനെതിരെ ലൈംഗികാരോപണങ്ങളും രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മാര്‍ട്ടിന്‍ ലൂഥര്‍ …
Saudi Prince Al-Waleed bin Talal and Princess Ameerah സ്വന്തം ലേഖകന്‍: സൗദിയില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ്, രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം രുപികരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവരെ അറസ്റ്റ് ചെയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ വൃവസായികളും ഉള്‍പ്പെടും. സൗദി കിരീടാവകാശി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലാണ് …
സ്വന്തം ലേഖകന്‍: പുറത്താക്കപ്പെട്ട മുന്‍ കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടും നാല് മുന്‍ മന്ത്രിമാരും കീഴടങ്ങി. ബെല്‍ജിയത്തിലേക്ക് കടന്ന പുജമോണ്ടും കൂട്ടരേയും ഇതിവരെ സ്‌പെയിനിലേക്ക് എത്തിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ സ്പാനിഷ് അധികൃതര്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുനു. ബെല്‍ജിയം പൊലീസിനാണ് ഇവര്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്പാനിഷ് ജഡ്ജിക്ക് മുമ്പാകെ ഇവരെ …