സ്വന്തം ലേഖകൻ: സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍(37) കൊല ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളി സമൂഹം. കൊലയ്ക്കു പിന്നില്‍ സ്റ്റുഡന്റ്സ് വീസയിലെത്തി ഒപ്പം താമസിച്ചിരുന്ന 20 വയസുള്ള മലയാളി വിദ്യാര്‍ത്ഥിയാണ് എന്നതാണ് മലയാളികളെ ഞെട്ടിച്ചത്. കോള്‍മാന്‍ വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ …
സ്വന്തം ലേഖകൻ: യുകെയിൽ വിവാഹിതരാകേണ്ട പെൺകുട്ടികളെയും അതിഥികളെയും കൊണ്ടുപോയ കോച്ച് പണി മുടക്കിയതോടെ എല്ലാവരും പെരുവഴിയിലായി. അപ്പോഴാണ് പൊലീസിന്റെ വരവ്. പിന്നെ മറ്റൊന്നും നോക്കിയില്ല. വിവാഹിതരാവേണ്ട യുവതികൾക്ക് ലിഫറ്റ് കൊടുത്തു. കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് ഞങ്ങളെത്തി എന്ന കുറിപ്പോടെ യുകെ പൊലീസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹാംഷെയർ പൊലീസിന് എന്നും ഓർക്കാൻ …
സ്വന്തം ലേഖകൻ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ. പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വീസയ്ക്കായി അപേക്ഷിച്ച മലയാളിയുടെ അപേക്ഷ …
സ്വന്തം ലേഖകൻ: കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് ആഴ്ചയിൽ മൂന്നുദിവസം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. ഈ വിമാനത്തിനായി ടിക്കറ്റ് എടുത്തിരുന്നവർ മറ്റു വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ബംഗളൂരു, കോഴിക്കോട്, കൊച്ചി ടിക്കറ്റ് സംഘടിപ്പിച്ചാണ് ഇവർ നാട്ടിലേക്ക് തിരിക്കുന്നത്. കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഴ്ചയിൽ ഒരു …
സ്വന്തം ലേഖകൻ: ആമസോൺ കാടുകളുടെ ഭീകരത അവൾക്കറിയാമായിരുന്നു… ഹോളിവുഡ് സിനിമകൾ സൃഷ്ടിച്ചെടുത്ത ഭീകര കഥാപാത്രങ്ങളും കൊടുങ്കാട്ടിലെ അതിജീവന കഥയും മനസിലൊരായിരം വട്ടം മിന്നിമറിഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവൾ അവരെ ചേർത്തുപിടിച്ച് സംരക്ഷിച്ചത് ആറാഴ്ചയോളമാണ്. ലെസ്ലി എന്ന 13 വയസുകാരിയാണ് ആ കൊടുങ്കാട്ടിലെ ഹീറോ. കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പേരിൽ …
സ്വന്തം ലേഖകൻ: കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ഇപ്പോഴിതാ കോവിഡ് അതിജീവിച്ചിട്ടും ലോങ് കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരെക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ലോങ് കോവിഡ് അഭിമുഖീകരിക്കുന്നവരിൽ പലരും അമിതക്ഷീണത്താൽ വലയുന്നുവെന്നും ഇത് പലപ്പോഴും ചില കാൻസറുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനേക്കാൾ കൂടുതലാണെന്നും പഠനം പറയുന്നു. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി …
സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ദുരിതങ്ങൾ താണ്ടി നൈജീരിയയിൽ മോചിതരായ മലയാളി നാവികർ ഒടുവിൽ നാടണഞ്ഞു. 10 മാസത്തെ ദുരിതഭാരം ഇറക്കിവെച്ച് ഉറ്റവരുടെ അരികിൽ പറന്നിറങ്ങിയപ്പോൾ മൂവർക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. കപ്പലിലെ സങ്കടം സന്തോഷമായി കരപറ്റിയപ്പോൾ അവരുടെ വാക്കുകൾ മുറിഞ്ഞു. തൊണ്ടയിടറി. കുടുംബത്തെ ചേർത്തുപിടിച്ച് അവർ സന്തോഷത്തിൽ വിതുമ്പി. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് …
സ്വന്തം ലേഖകൻ: മിസ്സിസ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടൻ 2023 മത്സരത്തിൽ വിജയിയായി യുകെ മലയാളിയായ ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. ടിസ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിലെ ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ടിസ ജനറൽ പ്രാക്ടിഷനറാണ്. ഭർത്താവ് ഡോ. കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. …
സ്വന്തം ലേഖകൻ: കായിക ഇനങ്ങൾ ഇഷ്ടം പോലെയുണ്ട്. പലരും പല കായിക ഇനത്തിൽ താൽപര്യമുള്ളവരുമായിരിക്കും. എന്നാൽ പുതിയ ഒരു കായിക ഇനം കൂടി ഔദ്യോഗികമായി ഉടലെടുത്തിരിക്കുകയാണ്. സെക്സ് ആണ് കായിക ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താൻ ഒരുങ്ങുകയാണ് സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് മത്സരം നടക്കുന്നത്. …
സ്വന്തം ലേഖകൻ: അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി (ശ്വസനേന്ദ്രിയങ്ങൾ) വൈറസ് വ്യാപകമാവുകയാണ്. എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് ആണത്. രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയിൽ മാത്രം ശേഖരിച്ച് സാമ്പിളുകളിൽ പതിനൊന്ന് ശതമാനം പോസിറ്റീവ് ആയിട്ടുണ്ടെന്നും മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാൾ 36 ശതമാനം അധികമാണ് ഇതെന്നും സി.ഡി.സി …