സ്വന്തം ലേഖകന്‍: ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയി, ലിയാണ്ടര്‍ പേസുമായുള്ള വിവാഹ മോചനക്കേസില്‍ റിയാ പിള്ളയ്ക്ക് നഷ്ടം 90 ലക്ഷം രൂപ! വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനു ശേഷം കോടതിയില്‍ പൂജ്യം എഴുതാന്‍ വിട്ടുപോയപ്പോള്‍ റിയ പിള്ളയ്ക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപയാണ്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസുമായുള്ള ബന്ധം വേര്‍പിരിഞ്ഞ റിയ പിള്ള 2014ല്‍ …
സ്വന്തം ലേഖകന്‍: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. യുവതികളെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ശുപാര്‍ശ നകി. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് …
സ്വന്തം ലേഖകന്‍: ‘ഭീകരര്‍ ഒരിക്കലും മോശമായി പെരുമാറിയില്ല, ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല,’ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഫാ. ടോം ഉഴുന്നാലിലിന്റെ വെളിപ്പെടുത്തല്‍. യെമനില്‍ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യന്‍ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വത്തിക്കാനിലെ സെലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം …
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ 45 കോടി ഡോളര്‍ വില വരുന്ന സ്വത്തുക്കള്‍ ബ്രിട്ടന്‍ കണ്ടുകെട്ടി, വിജയിച്ചത് ഇന്ത്യന്‍ നയതന്ത്രം. ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചതോടെ കഴിഞ്ഞ മാസം സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനം. ടാക്‌സി മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പരിശോധന പൂര്‍ത്തിയാകുന്നത് വരെ നിര്‍ത്തിവക്കാന്‍ പൊതുഗതാഗത അതോറിറ്റി മേധാവി ഉത്തരവിട്ടു. ടാക്‌സി മേഖലയിലെ തൊഴിലവസരങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു. ടാക്‌സി മേഖലയില്‍ …
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയുടെ ദിവസ വാടക 65,000 രൂപ, ഹോട്ടല്‍ അധികൃതരുടെ നഷ്ടം പരിഗണിച്ച് മുറി തുറന്നു കൊടുക്കണമെന്ന് കോടതി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിലെ മുറി തുറന്നു കൊടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം. …
സ്വന്തം ലേഖകന്‍: വിമാന കമ്പനികളുടെ പിഴിയല്‍ കാലം കഴിഞ്ഞു, ഇനി ഗള്‍ഫ് വിമാന യാത്രക്കാര്‍ക്ക് ഓഫറുകളുടെ കാലം. ഇനിയുള്ള മൂന്ന് മാസം ഗള്‍ഫ് വിമാന യാത്രികരെ കാത്തിരിക്കുന്നത് വന്‍ ഓഫറുകള്‍. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്. തിരക്ക് മുതലാക്കാന്‍ ഈ മാസം 20 വരെ സാധാരണ ഉള്ളതിനെക്കാള്‍ കൂടിയ നിരക്കാണ് …
സ്വന്തം ലേഖകന്‍: ഫേസ് ഐഡിയും വയര്‍ലെസ് റിചാര്‍ജും കിടിലന്‍ ഡിസ്‌പ്ലേയുമായി ആപ്പിള്‍ പുത്തന്‍ ഐഫൊണ്‍ മോഡലുകള്‍ അവതരിപ്പിച്ചു, ആരാധകരെ ഞെട്ടിച്ച് ഐഫോണ്‍ എക്‌സ്. ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും അറുതി വരുത്തി ഐഫോണ്‍ 8 ഉം 8 പ്ലസും മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഐഫോണ്‍ 8 4.7 ഇഞ്ച് ഡിസ്‌പ്ലേയോടും ഐഫോണ്‍ 8 …
സ്വന്തം ലേഖകന്‍: യുഎസില്‍ കടല്‍ മരുഭൂമിയാക്കി ഇര്‍മ ചുഴലിക്കാറ്റിന്റെ അത്ഭുതം. ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ചു വീശുന്ന ഇര്‍മ ചുഴലിക്കാറ്റ് ബഹാമാസ്, ഫ്‌ളോറിഡ തീരങ്ങളിലാണ് കടലിനെ പിന്നോട്ടു വലിച്ചു കൊണ്ടുപോയത്. ഏറെ നേരം ഇവിടങ്ങളില്‍ തീരത്തോട് അടുത്ത് കടല്‍ വരണ്ട അവസ്ഥയിലായിരുന്നു. തീരത്തു നിന്ന് കടലിനെ മണിക്കൂറുകളോളം പിന്നോട്ട് വലിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടതെന്നാണ് …
സ്വന്തം ലേഖകന്‍: ഒടുവില്‍ അബുദാബി ഡ്യൂട്ടി ഫ്രീയുടെ 12 കോടി നേടിയ ഭാഗ്യവാനായ ആ മലയാളിയെ കണ്ടെത്തി. അബുദാബി വിമാനത്താവളത്തില്‍നിന്ന് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപയോളം) നേടിയ ഭാഗ്യവാന്‍ കൊച്ചി സ്വദേശി മനേക്കുടി വര്‍ക്കി മാത്യുവാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ സംഘാടകര്‍ക്കു മുന്നില്‍ എത്തിയത്. നറുക്കെടുത്തതു …