സ്വന്തം ലേഖകന്‍: വിശുദ്ധ ഹജജ് കര്‍മ്മത്തിന് തുടക്കമാകുന്നു, മിനാ താഴ്വരയിലേക്ക് തീര്‍ഥാടക ലക്ഷങ്ങള്‍. ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ തങ്ങാനായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഹാജിമാര്‍ നീങ്ങിത്തുടങ്ങി. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ പങ്ക് കൊള്ളാനായി ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ ടെന്റുകളുടെ നഗരമായ ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയിലേക്ക് കഴിഞ്ഞ ദിവസം സന്ധ്യയോടെ നീങ്ങി …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു, കുരുക്കായത് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍, താരത്തിന്റെ ഈ ഓണം അഴികള്‍ക്കുള്ളില്‍. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു. …
സ്വന്തം ലേഖകന്‍: ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ …
സ്വന്തം ലേഖകന്‍: മകന്‍ വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു, ട്വിറ്ററില്‍ സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനി. ഇറ്റലിയിലെ വെനീസില്‍ കൊള്ളയടിക്കപ്പെട്ട് കുടുങ്ങിപ്പോയ തങ്ങളുടെ മകന്‍ നന്ദനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് നടി സുഹാസിനി മണിരത്‌നം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അഭ്യര്‍ഥന നടത്തിയത്. ‘വെനീസ് എയര്‍പോര്‍ട്ടിന് അടുത്ത ആരെങ്കിലുമുണ്ടോ? ബെലുനോയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട ഞങ്ങളുടെ മകനെ ആരെങ്കിലും സഹായിക്കാമോ? അവന് …
സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വീരനായകനാകാന്‍ രോഗികള്‍ക്ക് അധിക ഡോസില്‍ മരുന്ന് കുത്തിവക്കും, രോഗി ജീവനായി പിടയുമ്പോള്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി രക്ഷിക്കും, ജര്‍മനിയിലെ നഴ്‌സസിന്റെ വികൃതി 90 പേരുടെ ജീവനെടുത്തു. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീല്‍സ് ഹോഗല്‍ എന്ന പ്രതിയെക്കുറിച്ചു നടത്തിയ കൂടുതല്‍ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്. …
സ്വന്തം ലേഖകന്‍: വിസയില്ലാതെയുള്ള ഖത്തര്‍ യാത്ര, അനിശ്ചിതത്വം തുടരുന്നു, കൈമലര്‍ത്തി ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍. വിസയില്ലാതെ വരുന്നവര്‍ക്കായി ഖത്തര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത് ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ ആഗസ്റ്റ് 9 നാണ് ഖത്തര്‍ അനുമതി നല്‍കിയത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ‘അമ്മേ, യൂറോപ്പിലേയ്ക്ക് ടൂര്‍ പോവുകയാണ്, രണ്ടു മൂന്നു ദിവസം ഫോണില്‍ കിട്ടിയെന്ന് വരില്ല,’ പ്രിയപ്പെട്ടവര്‍ക്ക് വേദനിപ്പിക്കുന്ന ഓര്‍മയായി നോട്ടിങ്ഹാമിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഋഷിയുടെ അവസാന ഫോണ്‍ കാള്‍. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളിലൊരാള്‍ ഋഷിയാണെന്ന വാര്‍ത്തയെത്തിയപ്പോള്‍ തര്‍ന്നു പോയത് ഒരു കുടുംബമാണ്. അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മരിച്ചവരില്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ കണ്ണിലെ കരടായി ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം, രൂക്ഷ പ്രതികരണങ്ങളുമായി സൗദിയും യുഎഇയും. ഖത്തറും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ വീണ്ടും രൂക്ഷമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഖത്തറിന്റെ ഇറാന്‍ സ്ഥാനപതി ടെഹ്‌റാനില്‍ ചുമതലയേറ്റിരുന്നു. ഖത്തര്‍ നയതന്ത്രജ്ഞനായ അലി ഹമദ് അല്‍ സുലൈത്തിയാണ് ഇറാനിലെ പുതിയ …
സ്വന്തം ലേഖകന്‍: ഹിജാബ് ധരിച്ച് പോണ്‍ ചിത്രത്തില്‍ അഭിനയിച്ച നടി മിയ ഖലീഫയുടെ തലവെട്ടുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി. മിയയെ തലവെട്ടി കൊല്ലുമെന്നാണ് ഭീഷണി. തല വെട്ടുന്നതിന്റെ ചിത്രം സഹിതമാണ് മിയക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ട്വിറ്റര്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ദി സ്‌പോര്‍ട്‌സ് ജങ്കീസ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ മിയ ഖലീഫ …
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമായി ആറു കോടി അനുയായികളും 50 ഓളം ആശ്രമങ്ങളും, കോടികളുടെ ആസ്തി, തോഴിമാര്‍ക്കൊപ്പം ആഡംബര ജീവിതം, ബലാത്സംഗം ചെയ്ത് ശുദ്ധരാക്കാമെന്ന് ശിഷ്യകള്‍ക്ക് വാഗ്ദാനം, ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബലാത്സംഗ കേസില്‍ സി.ബി.ഐ. കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം …