സ്വന്തം ലേഖകൻ: ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരിഗണിക്കാൻ എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയുണ്ടാകും. സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്ക്ർതിരെ മിനിമ ശിക്ഷ ഉറപ്പാക്കും. കേസ് എഫ്‌ഐആർ രജിസ്റ്റർ …
സ്വന്തം ലേഖകൻ: ജെറ്റ് എയർവേസിന് ശേഷം പ്രതിസന്ധിയിലാകുന്ന മറ്റൊരു ഇന്ത്യൻ വിമാന കമ്പനിയാണ് ഗോ എയർ എന്ന ഗോഫസ്റ്റ്. ഇന്ത്യൻ വ്യോമയാന മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയാണ് ഗോഫസ്റ്റ് നിലത്തിറങ്ങിയത്. എന്തുകൊണ്ടാണ് പറക്കലിന്റെ 16–ാം വർഷം ആഘോഷിക്കുന്ന ഈ വിമാനകമ്പനി പാപ്പർ ഹർജി നൽകിയത്? ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ …
സ്വന്തം ലേഖകൻ: ഇന്ന് ലോക നഴ്സസ് ദിനം (international nurses day). ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആരോഗ്യ മേഖലയിൽ നഴ്‌സുമാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്‌സുമാരോട് ബഹുമാനം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഈ …
സ്വന്തം ലേഖകൻ: മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ഥികളുടെ താമസം. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് …
സ്വന്തം ലേഖകൻ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വീസയിൽ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ വരുന്നു. ഇതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ ചർച്ചകൾ നടത്തിവരുന്നതായി റിപ്പോർട്ടുകൾ. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ അനുവദിക്കാൻ ആലോചനയുള്ളതായി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക അറബ് പത്രമായ ‘അശ്ശർഖ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ 12നാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ട് രാജ്യങ്ങൾക്കിടയിൽ നടന്നത്. റിയാദിൽ ആണ് ചർച്ചകൾ നടന്നത്. വർഷങ്ങൾ നീണ്ട ഭിന്നതകൾ പരിഹരിച്ച് രണ്ട് രാജ്യങ്ങളും …
സ്വന്തം ലേഖകൻ: ‘എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും’- നിര്‍മിത ബുദ്ധിയുടെ ‘സ്രഷ്ടാവ്’ ഡോ. ജെഫ്രി ഹിന്റന്‍ കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ‘സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കും, അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും’- ഡോ. ജെഫ്രി ഹിന്റന്‍ കൂട്ടിച്ചേര്‍ത്തു. വിവര സാങ്കേതിക രംഗത്ത് …
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ‘സമ്മർ കാർണിവൽ’ എന്ന പേരിലുള്ള ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാം സീസൺ ഈ മാസം 23ന് ആരംഭിച്ച് ജൂലൈ രണ്ടിനു അവസാനിക്കും. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെ ഷോപ്പുകളിൽ 50% വരെ കിഴിവ് ഉൾപ്പെടെ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചില …
സ്വന്തം ലേഖകൻ: യാത്രക്കിടെ വിമാനം വൈകുന്നത് സാധാരണ സംഭവമാണ്. പ്രതികൂല കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും അപകടത്തെ തുടര്‍ന്നോ വിമാനം വൈകാറുണ്ട്. എന്നാല്‍ വിമാനത്തില്‍ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരില്‍ വിമാനം മണിക്കൂറുകള്‍ വൈകുന്നത് ആദ്യ സംഭവമാകും. അറ്റ്‌ലാന്റയില്‍ നിന്ന് ടെക്‌സാസിലേക്ക് പുറപ്പട്ട സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. അജ്ഞാതനായ യാത്രക്കാരന്‍ വിമാനത്തിലെ പാസേജില്‍ വീഴ്ത്തിയ …
സ്വന്തം ലേഖകൻ: ഷ്ണതരംഗത്തില്‍ കഴിഞ്ഞവർഷം യൂറോപ്പില്‍ മരിച്ചത് 15,700 പേർ. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതിൽ ബാധിച്ചു വരികയാണെന്നും യുഎൻ കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നത് ആഗോള തലത്തില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിപ്പിച്ചതായി ലോക കാലാവസ്ഥ …