സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് തൊട്ട് മുമ്പ് മകന്റെ കൊലയാളിക്ക് മാപ്പു നല്‍കി സൗദിക്കാരനായ പിതാവ്. അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവ് വധശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രവിശ്യയിലെ സൗദി പൗരനാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. യുവാവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പാണ് പിതാവ് …
സ്വന്തം ലേഖകന്‍: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മെല്‍ബണ്‍. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ തുടരെ ഏഴാം തവണയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ 100 പോയിന്റുകളില്‍ 97.5 ഉം നേടിയാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം …
സ്വന്തം ലേഖകന്‍: മരണത്തിലും കൈകോര്‍ത്ത്, നെതര്‍ലന്‍ഡ്‌സില്‍ അപൂര്‍വമായ ഇരട്ട ദയാവധം സ്വീകരിച്ച് വൃദ്ധ ദമ്പതികള്‍. 1952 ല്‍ വിവാഹിതരായ നിക്ക് എല്‍ഡെര്‍ഹോസ്റ്റും ട്രീസുമാണ് മരണത്തിലും കൈകോര്‍ത്ത് ഒരുമിച്ചു കടന്നുപോയത്. ഇതോടെ ഇരട്ട ദയാവധത്തിന് വിധേയരായ ആദ്യ ദമ്പതിമാര്‍ എന്ന അപൂര്‍വതയും ഇവര്‍ക്ക് സ്വന്തമായി. നെതര്‍ലന്‍ഡ്‌സിലെ ഡിഡാമിലായിരുന്നു ഏറെക്കാലമായി ഇരുവരും താമസം. 2012ല്‍ നിക്കിന് പക്ഷാഘാതമുണ്ടായി. ആന്റിബോയോട്ടിക് …
സ്വന്തം ലേഖകന്‍: വേനല്‍ ചൂടില്‍ പൊള്ളി ജിസിസി നഗരങ്ങള്‍, മേഖലയിലെ കനത്ത ചൂടിലും കൂളായി ഒമാന്‍. വേനല്‍ എത്തിയതോടെ ജിസിസി നഗരങ്ങളില്‍ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഒമാനില്‍ അപ്പോഴും സുഖകരമായ കാലാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി നഗരങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. അതേസമയം മസ്‌കത്ത് അടക്കം ഒമാന്റെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് 5,000 മുതല്‍ 50,000 വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍. പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്ന മലയാളികളായ പ്രവാസികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി. പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് …
സ്വന്തം ലേഖകന്‍: മുംബൈയിലെ അധോലോകത്തിന്റെ ഉറക്കം കളഞ്ഞ ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വീണ്ടും വരുന്നു. മുംബൈ പോലീസിലെ കുപ്രസിദ്ധനായ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് പ്രദീപ് ശര്‍മ്മയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കിയുടപ്പ് അണിയാന്‍ തയ്യാറെടുക്കുന്നത്. 25 വര്‍ഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതത്തില്‍ 113 അധോലോക സംഘാംഗങ്ങളെയാണ് പ്രദീപ് ശര്‍മ്മ ഏറ്റുമുട്ടലിനിടയില്‍ കൊന്നൊടുക്കിയത്. …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പളനിസ്വാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ വിലപേശല്‍ സജീവം, ശശികലയില്‍ തട്ടി അണ്ണാ ഡിഎംകെ ലയന പ്രഖ്യാപനം വൈകുന്നു. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം നീളുമെന്നാണ് സൂചന. ശശികലയെ ജനറല്‍ സെക്രട്ടറി …
സ്വന്തം ലേഖകന്‍: ഹോട്ടലിലെ ഫ്രീസറില്‍ ഒളിച്ചതിനാല്‍ ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി ബ്രിട്ടീഷ് ഇന്ത്യന്‍ നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ നടി ലൈല റൂആസ് ആണ് സംഭവത്തെക്കുറിച്ച് ലൈവായി ട്വീറ്റുകള്‍ വഴി വിവരണം നല്‍കിയത്. ഭീകരാക്രമണത്തിനിടെ രക്ഷ തേടി ലൈല ഹോട്ടലിന്റെ ഫ്രീസറില്‍ കയറി ഒളിക്കുകയായിരുന്നു. ‘ആക്രമണത്തിനു നടുവില്‍ കുടുങ്ങിക്കിടക്കുന്നു. ഒരു റസ്റ്റാറന്റിന്റെ ഫ്രീസറില്‍ …
സ്വന്തം ലേഖകന്‍: ഇരകള്‍ക്കായി കണ്ണീര്‍ പൊഴിച്ച് ബാഴ്‌സലോണ നഗരം, ചാവേര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് നഗരവാസികളുടെ അന്ത്യാജ്ഞലി, പരുക്കേറ്റവരുടെ എണ്ണം 130 ആയി, അക്രമിയുടെ പേരുവിവരങ്ങള്‍ വെളിപെടുത്തി പോലീസ്. ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടു വര്‍ഷത്തിനിടെ യൂറോപ്പില്‍ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സെനറ്റില്‍ ബുര്‍ഖ ധരിച്ചെത്തി പ്രതിഷേധ സൂചകമായി വലിച്ചൂരിയ സെനറ്റ് അംഗത്തിന് രൂക്ഷ വിമര്‍ശനം. ആസ്‌ട്രേലിയയിലെ വലതുപക്ഷ പാര്‍ട്ടി സെനറ്റര്‍ പൗളിന്‍ ഹാന്‍സനാണ് കറുത്ത ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്. മുഖം മറയ്ക്കുന്ന അത്തരം വേഷവിധാനത്തെ പരിഹസിക്കാനായാണ് പൗളിന്‍ ബുര്‍ഖ ധരിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്‍ എത്തിയത്. ബുര്‍ഖ നിരോധിക്കണം എന്നതായിരുന്നു പൗളിന്‍ ഹാന്‍സന്റെ ആവശ്യം. …