സ്വന്തം ലേഖകന്‍: ലൈംഗിക പീഡനം ചെറുക്കാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുമായി ഗവേഷകര്‍. പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുന്നത് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരാണ്. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. ഒരു സ്മാര്‍ട്ട് സ്റ്റിക്കറാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഈ സ്റ്റിക്കര്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ടിരിക്കും. …
സ്വന്തം ലേഖകന്‍: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 22,71,752, കൂടുതല്‍ പേര്‍ മലപ്പുറത്തു നിന്ന്. കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ പ്രവാസികള്‍ 22,71,752 ആണ്. ഇതില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം ഇടുക്കിയില്‍ നിന്നാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: ബില്‍ ഗേറ്റ്‌സിനെ വീഴ്ത്തി ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി, പക്ഷെ ഏതാനു മണിക്കൂര്‍ നേരം മാത്രം. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് സ്വന്തമാക്കിയത്. ഫോബ്‌സ് മാസികയും ബ്ലൂംബെര്‍ഗും …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഇക്കോണമി ക്ലാസുകളില്‍ മാംസാഹാരം നിര്‍ത്തലാക്കല്‍, ലാഭം പ്രതിവര്‍ഷം എട്ടു മുതല്‍ പത്തു കോടിവരെയെന്ന് കേന്ദ്ര സര്‍ക്കാര്‍. തീരുമാനം ചെലവ് ചുരുക്കാനും മാലിന്യം കുറക്കാനും സേവനം മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കേന്ദ്ര വ്യോമയാനവകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി. അതേസമയം, തീരുമാനം നടപ്പാക്കുംമുമ്പ് യാത്രക്കാരുടെ അഭിപ്രായം തേടും. കാബിന്‍ ക്രൂ മുഖാന്തരം അഭിപ്രായമറിയിക്കാം. …
സ്വന്തം ലേഖകന്‍: 2002 ല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ സംഘര്‍ഷം കടുത്തു നിന്ന പശചാത്തലത്തിലാണ് 2002 ല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ പാകിസ്താന്‍ ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ആണവായുധങ്ങള്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാന്‍ സൗദി എയര്‍ലൈന്‍സ്, സഫലമാകുന്നത് പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യം. സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. കൊച്ചിക്കു പുറമേ തിരുവനന്തപുരത്തേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് ഒട്ടൊരു ആശ്വാസം ലഭിക്കും. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കി, പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി നടപടികള്‍ രഹസ്യമാക്കിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തിലാണ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. അതേസമയം, സുനിയുടെ ജാമ്യാപേക്ഷയില്‍ 28 ന് വിധി പറയും. …
സ്വന്തം ലേഖകന്‍: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ചാനല്‍ അവതാരകന്‍ അറസ്റ്റില്‍, സംഭവം പ്രൈം ടെമില്‍ ചര്‍ച്ചയ്‌ക്കെടുത്ത് ചാനല്‍ മാതൃകയായി. മാതൃഭൂമി ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി …
സ്വന്തം ലേഖകന്‍: കടന്നു പോയത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ, അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയില്‍ എത്തിയത്. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള …
സ്വന്തം ലേഖകന്‍: ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം, അഞ്ച് മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതനേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. ജൂയിഷ് ഫോര്‍ പീസ്, അമേരിക്കന്‍ മുസ്‌ലിംസ് ഫോര്‍ ഫലസ്തീന്‍, പെസ്ബിറ്റേറിയന്‍ പീസ് ഫെലോഷിപ് എന്നീ സംഘടനകളുടെ നേതാക്കള്‍ക്കാണ് രാജ്യത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രൂപംകൊണ്ട ബി.ഡി.എസ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇവര്‍ ഏറെക്കാലമായി …