സ്വന്തം ലേഖകന്‍: യുകെയില്‍ ഒറ്റ ദിവസം അഞ്ച് ആസിഡ് ആക്രമണങ്ങള്‍ നടത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍, രാജ്യത്ത് വര്‍ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് തെരേസാ മേയ്. ഒരു ദിവസം അഞ്ചിടങ്ങളില്‍ ആസിഡ് ആക്രമണം നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുകെ മെട്രോപോളിറ്റന്‍ പോലീസാണ് ലണ്ടനിലെ വിവിധയിടങ്ങളിലായി അഞ്ച് ആസിഡ് ആക്രമണങ്ങളും അതോടൊപ്പം മോഷണങ്ങളും …
സ്വന്തം ലേഖകന്‍: റഷ്യയും ഇറാനും കൂടുതല്‍ അടുക്കുന്നു, കാസ്പിയന്‍ കടലില്‍ സംയുക്ത സൈനികാഭ്യാസം നടത്തി സഖ്യത്തിന്റെ ശക്തി പ്രകടനം. കാപ്‌സിയന്‍ കടലില്‍ ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ അഭ്യാസ പ്രകടനം നടത്തിയതായി ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ …
സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളി താരങ്ങള്‍. തമിഴ്‌നാട് സര്‍ക്കാരും സിനിമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക വിരാമിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡുകളാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ചത്. പട്ടിക പുറത്തുവന്നപ്പോള്‍ മലയാളി താരങ്ങള്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി നരേന്ദ്ര മോദിയുടെ അപരനായ പയ്യനൂരുകാരന്‍ മലയാളി, ഒപ്പം വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റിന് പിഴയും. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു. കരിമ്പൂച്ചകളില്ലാതെ മോഡി റെയില്‍വേ സ്റ്റേഷനില്‍ എന്ന പേരില്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. മോദിയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഒരു …
സ്വന്തം ലേഖകന്‍: ‘മിസ് ചെയ്യാന്‍ മാത്രം അവിടെ ഒന്നുമില്ല’, ഇന്ത്യയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വിജയ് മല്യയുടെ മറുപടി. ‘എന്റെ അടുത്ത കുടുംബക്കാരെല്ലാം ഇംഗ്ലണ്ടിലോ യു.എസിലോ ആണ്. ഇന്ത്യയില്‍ ആരുമില്ല. എന്റെ അര്‍ദ്ധ സഹോദരങ്ങളാണെങ്കില്‍ ബ്രിട്ടീഷ് പൗരന്മാരാണ്. കുടുംബപരമായി തനിക്ക് മിസ് ചെയ്യാന്‍ അവിടെ ഒന്നുമില്ല,’ എന്നായിരുന്നു ചോദ്യത്തിന് വിവാദ വ്യവസായി മല്യയുടെ ഉത്തരം. …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയില്‍ മധ്യസ്ഥതയ്ക്ക് എത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വെറും കൈയ്യുമായി മടങ്ങി, പരിഹാരം അകലെ. ഖത്തറിനെതിരേ സൗദിയും സഖ്യരാഷ്ട്രങ്ങളും ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് ഇതോടെ ഉറപ്പായി. പരിഹാരത്തിന് വേണ്ടി അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി …
സ്വന്തം ലേഖകന്‍: ദിലീപിനെ കുടുക്കിയതിനു പിന്നില്‍ സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് സഹോദരന്‍ അനൂപ്, നിരപരാധിയെങ്കില്‍ കുറ്റവിമുക്തരായ പുറത്തുവരട്ടെയെന്ന് ആക്രമിക്കപ്പെട്ട നടി, തനിക്ക് ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും വിശദീകരണം, സമൂഹ മാധ്യമങ്ങള്‍ ദിലീപിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയതാണെന്നും ദിലീപിനെ കുടുക്കാന്‍ വേണ്ടി വന്‍ ഗൂഢാലോചനയാണ് നടന്നിട്ടുളളതെന്നും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി ഏറ്റുവാങ്ങി. ബ്രിട്ടനിലെ സാമ്പത്തിക വ്യാപാര തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ബ്രിട്ടീഷ് രാജ്ഞി നല്‍കുന്ന പുരസ്‌കാരമാണ് ക്വീന്‍സ് പുരസ്‌കാരം. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരം. …
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസും പനാമ രേഖകളും, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക് സൈന്യം, പാകിസ്താന്‍ പട്ടാള ഭരണത്തിലേക്കോ? ഷെരീഫിനും കുടുംബത്തിനും വിദേശ നിക്ഷേപമുണ്ടെന്ന പാനമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരെ അന്വേഷണമാകാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം ഭരണത്തില്‍ പിടിമുറുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെരീഫ് രാജിവയ്ക്കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. പകരം ആസൂത്രണകാര്യ മന്ത്രിയെയാണ് സൈന്യം …
സ്വന്തം ലേഖകന്‍: ‘തന്നോടും ഒരു നിര്‍മാതാവ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’, ബോളിവുഡില്‍ നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും രക്ഷയില്ലെന്ന ആരോപണവുമായി നടന്‍ രംഗത്ത്. പുതുമുഖ നടനായ ആശിഷ് ബിഷ്താണ് ബോളിവുഡിലെ കാസ്റ്റിംഗ് കൗചിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആശിഷിന്റെ വെളിപ്പെടുത്തല്‍. വെളളിയാഴ്ച്ചയാണ് ബിഷ്ത് നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ …