സ്വന്തം ലേഖകന്‍: ആരാണ് അമേരിക്കയുടെ പ്രസിഡന്റ്? ട്രംപോ അതോ മകള്‍ ഇവാന്‍കയോ? ജി 20 ഉച്ചകോടിയില്‍ യുഎസി പ്രസിഡന്റിന്റെ കസേരയില്‍ കയറിയിരുന്ന് ഇവാന്‍ക. ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നിലായിരുന്നു അച്ഛന്റേയും മകളുടേയും കസേരക്കളി. ശനിയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെയാണ് രസകരമായ നിമിഷങ്ങള്‍ ക്യാമറക്കണ്ണുകള്‍ക്ക് വീണുകിട്ടിയത്. ട്രംപിനായി മാറ്റിവച്ച കസേരയില്‍ ഇരുന്നത് …
സ്വന്തം ലേഖകന്‍: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും വിവാദത്തിലേക്ക്, നിലവറ തുറക്കുന്നതിനെ എതിര്‍ത്ത് രാജകുടുംബം, നിലപാട് അടിസ്ഥാനരഹിതമെന്ന് ചരിത്രകാരന്മാര്‍. ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്കും ദോഷം ചെയ്യുമെന്ന് രാജകുടുംബം വാദിക്കുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് രാജകുടുംബം വ്യക്തമാക്കി. എന്നാല്‍ ബി നിലവറ …
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തി പുകയുന്നു, ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് ചൈന അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതൊരു യാത്രാ മുന്നറിയിപ്പല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് മന്ത്രാലയം …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റത്തിന് ജി 20 ഉച്ചകോടിയില്‍ അംഗീകാരം നേടിയെടുത്ത് ട്രംപിന്റെ വാക്‌സാമര്‍ഥ്യം, രൂക്ഷ വിമര്‍ശനവുമായി ജര്‍മനി. 2015 ലെ പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനത്തെ അംഗീകരിക്കുന്നതായി ജര്‍മനിയില്‍ ജി 20 ഉച്ചകോടിയുടെ സമാപനശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. പാരിസ് ഉടമ്പടിയില്‍നിന്നു പിന്മാറിയ ട്രംപിന്റെ മനസ്സു …
സ്വന്തം ലേഖകന്‍: തുറച്ചു നോട്ടക്കാരന് കിട്ടിയത് എറണാകുളത്തെ ‘ഗവി’, ഫേസ്ബുക്കില്‍ തരംഗമായി നടി ദിവ്യപ്രഭയുടെ അനുഭവ കുറിപ്പ്. പതിനാല് സെക്കന്‍ഡ് തുറിച്ചുനോട്ടത്തെക്കുറിച്ചുള്ള ഋഷിരാജ് സിങ്ങിന്റെ അഭിപ്രായ പ്രകടനത്തെ കീറി ഒട്ടിച്ച സമൂഹ മാധ്യമങ്ങള്‍ക്ക് ഇതാ ഒരു തിരുത്ത്. ഈ നിയമത്തിന്റെ ശക്തി എന്താണെന്ന് ഒരു വായനോട്ടക്കാരന് ശരിക്കും പഠിപ്പിച്ചുകൊടുത്തിരിക്കുകയാണ് ടേക്ക് ഓഫിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടി …
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം നിരോധിക്കണം എന്നാവശ്യപ്പെട്ട് നടി സ്വാറാ ഭാസ്‌ക്കറും സംഘവും രംഗത്ത്. രാജ്യത്ത് പശുസംരക്ഷകരെ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ബോളിവുഡ് നടി സ്വാറാ ഭാസ്‌കറുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമായത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മാനവ സുരക്ഷാ കനൂണ്‍ (മാസുക) എന്ന പേരില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. #MASUKA എന്ന …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്, ലോക ഫുട്‌ബോളിലെ കൗമാര താരങ്ങള്‍ കൊച്ചിയില്‍ പന്തുതട്ടും. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പുകളുടെയും ടീമുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക ഫുട്‌ബോളിലെ വമ്പന്മാരായ ബ്രസീല്‍, സ്‌പെയ്ന്‍ എന്നീ ടീമുകള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പായി. ഒക്ടോബര്‍ ഏഴ്, …
സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലും മിഡ്‌വൈഫുമാര്‍ക്കിടയിലും കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളി ജോലി ഉപേക്ഷിക്കുന്ന നഴ്‌സുമാരുടേയും മിഡ്വൈഫുമാരുടേയും എണ്ണം കൂടിവരികയാണെന്നും കൊഴിഞ്ഞു പോക്ക് നിരക്ക് 51 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ വേതനം, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയാണ് ഇവര്‍ റിട്ടയര്‍മെന്റിനു മുമ്പുതന്നെ ജോലി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: അപകടത്തില്‍ കാല്‍ നഷ്ടമായ മലയാളിക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധി. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി ബാലന് മലയാളിക്ക് 10 ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നേ മുക്കാല്‍ കോടി രൂപ) നഷ്ട പരിഹാരം നല്‍കാനാണ് ഷാര്‍ജ കോടതിയുടെ വിധി. 2014 സെപ്റ്റംബറില്‍ അജ്മാനില്‍ …
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, സിനിമാ രംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. നടിയെ ഉപദ്രവിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍നിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവര്‍ത്തിന്നത്. ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും …