സ്വന്തം ലേഖകന്‍: വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക്, ഇറ്റലിയുമായുള്ള അതിര്‍ത്തിയില്‍ വേണ്ടിവന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ഓസ്ട്രിയ, ഇയു രാജ്യങ്ങള്‍ തമ്മിലുള്ള പിടിവലി രൂക്ഷമാകുന്നു . ഓസ്ട്രിയ ഇറ്റലിയുമായി അതിര്‍ത്തിപങ്കിടുന്ന ബ്രെണ്ണര്‍ ചുരത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാണാണെന്ന് ഓസ്ട്രിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി ഹാന്‍സ് പീറ്റര്‍ ഡോസ്‌കോസില്‍ വ്യക്തമാക്കി. വടക്കന്‍ ആഫ്രിക്ക വഴി …
സ്വന്തം ലേഖകന്‍: പാക് യുവതിയായ സാദിയയും ഇന്ത്യന്‍ യുവാവ് സയീദും കാത്തിരിക്കുന്നു, സുഷമാ സ്വരാജിന്റെ ഒരു തീരുമാനത്തിനായി, പ്രണയം വീണ്ടും ഇന്ത്യാ പാക് അതിര്‍ത്തി കടക്കുമ്പോള്‍. കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്‌നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും.ഇരുവരുടെയും വിവാഹം ഓഗസ്റ്റ് 1 ന് തീരുമാനിച്ചെങ്കിലും സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം വിവാഹം …
സ്വന്തം ലേഖകന്‍: സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി. സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാര വിഷയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായി വളരുകയാണ് സ്മൃതി. വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന സ്മൃതി ഇംഗ്ലണ്ടിനെതിരെ 90 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ആരാധകരെ ആവേശം …
സ്വന്തം ലേഖകന്‍: നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍. കാനഡയിലുടനീളം വിപുലമായ പരിപാടികളോടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചപ്പോള്‍ ഒട്ടാവയില്‍ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രകടനും. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍വഹിച്ചു. ”വൈവിധ്യങ്ങള്‍ കൂടാതെയല്ല, …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഇനി ട്രെയിന്‍ ടിക്കറ്റ് ഒരു വര്‍ഷം മുന്നെ ബുക്ക് ചെയ്യാം, പുതിയ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. വിദേശത്തുള്ളവര്‍ക്ക് 360 ദിവസം മുമ്പേ ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി വിദേശ മൊബൈല്‍ നമ്പര്‍ നല്‍കി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യുവാനുള്ള സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവം, നിര്‍ണായക തെളിവുകള്‍ പുറത്ത്, അന്വേഷണ സംഘം യഥാര്‍ഥ പ്രതിയ്ക്കായുള്ള വല മുറുക്കുന്നു, ദിലീപിനേയും നാദിരഷയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും. യഥാര്‍ഥ പ്രതികളെക്കുറിച്ച് വ്യക്തത നല്‍കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെ ഏതു നിമിഷവും യഥാര്‍ഥ പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകള്‍. അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ചൈന, യുദ്ധം ആസന്നമെന്ന് നിരീക്ഷികരുടെ മുന്നറിയിപ്പ്. സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ നീക്കം …
സ്വന്തം ലേഖകന്‍: ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയ ചിത്രങ്ങള്‍ പുറത്ത്, നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്, അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ചെന്നിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന …
സ്വന്തം ലേഖകന്‍: മാധ്യമങ്ങളോടുള്ള കലിപ്പ് തീരാതെ ട്രംപ്, സിഎന്‍എന്‍ ചാനലിന്റെ മുഖം ഇടിച്ചു പരത്തുന്ന വീഡിയോ വൈറല്‍. തനിക്കെതിരായ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതായി ട്രംപ് തുടര്‍ച്ചയായി ആരോപിക്കുന്ന സിഎന്‍എന്‍ ചാനലിനു നേര്‍ക്കാണ് പ്രസിഡന്റിന്റെ പുതിയ ആക്രമണം. റെസ്‌ലിംഗ് ഗോദയ്ക്കു വെളിയില്‍ സിഎന്‍എന്‍ ചാനലിന്റെ മുഖത്ത് താന്‍ ഇടിക്കുന്നതായ അനിമേഷന്‍ വീഡിയോയാണ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. …
സ്വന്തം ലേഖകന്‍: ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം പ്രതിഫലം! ഇന്‍സ്റ്റാഗ്രാമില്‍ പണം വാരുന്ന സുന്ദരിയുടെ കഥ. ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുദാ കട്ടനാണ് ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവും വലിയ പണക്കാരിയെന്ന പദവി സ്വന്തമാക്കിയത്. ഹുദയുടെ ബ്യൂട്ടി ടിപ്‌സുകള്‍ 20 ഇന്‍സ്റ്റാഗ്രാം യൂസര്‍മാരില്‍ ഒരാള്‍ വീതം പിന്തുടരാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടൈം മാസികയുടെ ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനമുള്ള …