സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടു പോയ സംഭവം, , മലയാള സിനിമ രണ്ടു ചേരികളായി തിരിയുന്നു, വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ‘അമ്മ’. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരികള്‍ രൂപപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ അനുകൂലിച്ച് ഒട്ടേറെ പേര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ മൗനം പാലിക്കുകയാണ്. അതേസമയം സിനിമയിലെ …
സ്വന്തം ലേഖകന്‍: മോദിയെക്കാണാന്‍ മെലാനിയ ട്രംപ് എത്തിയത് ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ്. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ട്രംപ് പ്രസിഡന്റായശേഷം ഏതെങ്കിലും വിദേശഭരണാധികാരിക്കു വൈറ്റ് ഹൗസില്‍ ലഭിക്കുന്ന ആദ്യത്തെ അത്താഴവിരുന്നുമായിരുന്നു മോദിക്കു ലഭിച്ചത്. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും …
സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള സൗഹൃദം ഉറപ്പിച്ച് മോദിയുടെ യുഎസ് സന്ദര്‍ശനം അവസാനിച്ചു, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശിക്കും, യുഎസില്‍ നിന്ന് മോദി നെതര്‍ലന്‍ഡിലേക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് പ്രധാനമന്ത്രി മോദി യുഎസില്‍ നിന്നും മടങ്ങിയത്. മോഡിയും ട്രംപും തമ്മില്‍ റോസ് ഗാര്‍ഡനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’, ഇസ്റ്റാഗ്രാമില്‍ സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത നടി സോഹ അലിഖാനെതിരെ മതമൗലികവാദികള്‍. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി യോഹ അലി ഖാനെ കടന്നാക്രമിച്ച മതമൗലികവാദികള്‍ ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’ എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഇടുന്നത്. ഭര്‍ത്താവും നടനുമായ കുനാല്‍ കേമുവുമൊത്തുള്ള ചിത്രമാണ് സോഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു …
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് മാപ്പു പറഞ്ഞ് സലിം കുമാര്‍, ആക്രമണത്തെ കുറിച്ച് ദിലീപിന് നേരത്തെ അറിവുണ്ടായിരുന്നതായി പള്‍സര്‍ സുനിയുടെ മൊഴി, കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഞായറാഴ്ച സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു സലിം കുമാര്‍ പറഞ്ഞു. വിഷയത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമദ് സാധാരണ ജീവിതത്തിലേക്ക്, വര്‍ഷങ്ങള്‍ക്കു ശേഷം എഴുന്നേറ്റിരുന്ന് സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിച്ചതായി ഡോക്ടര്‍മാര്‍. ഇതോടെ ചികിത്സയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അബുദാബി ബുല്‍ജില്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എല്‍ ഷഹത് അറിയിച്ചു. ഈദ് കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം …
സ്വന്തം ലേഖകന്‍: കൗമാരക്കാരായ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുന്ന അഫ്ഗാന്‍ സമ്പ്രദായം ബച്ചാബാസിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളാണ് ബച്ചാബാസിയുടെ ഇരകളായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാനിലെ സമ്പന്നര്‍ക്കിടയിലെ നിഗൂഡ ആചാരങ്ങളില്‍ ഒന്നാണ് ‘ബച്ചാബാസി. പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടി പണക്കാരനായ യജമാനന്റെ കാമചേഷ്ടകള്‍ക്ക് വിധേയനാക്കപ്പെടുന്ന സമ്പ്രദായമാണിത്. പാര്‍ട്ടികളില്‍ വേഷം കെട്ടിച്ച് പ്രദര്‍ശിപ്പിക്കുന്ന …
സ്വന്തം ലേഖകന്‍: ചൈനയുടെ സാമ്പത്തിക ഇടനാഴിക്ക് ബദലായി ഇന്ത്യ അഫ്ഗാന്‍ വ്യോമ ഇടനാഴി, പ്രതിഷേധവുമായി ചൈന. പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയുടെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക് ഒപ്പമെത്താനുള്ള ന്യൂഡല്‍ഹിയുടെ നീക്കമാണിതെന്നും ഇന്ത്യയുടെ വെട്ടിപ്പിടുത്ത മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം …
സ്വന്തം ലേഖകന്‍: ക്യാമറാമാന്‍ എത്താന്‍ വൈകി, കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് മോദി, പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിലെ വീഡിയോ തരംഗമാകുന്നു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോദിക്കൊപ്പം എത്തിയ ക്യാമറാമാന്‍മാര്‍ സ്ഥലത്തെത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കാറില്‍ നിന്നും ഇറങ്ങാതെ സീറ്റില്‍ത്തന്നെ ഇരുന്നത്. വീഡിയോ സഹിതം ദേശീയ …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിലില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്കു പരിക്ക്, ഭീകരാക്രമണം അല്ലെന്ന് അധികൃതര്‍. ഞായറാഴ്ച രാവിലെ വെസ്റ്റ്‌ഗെയിറ്റ് സ്‌പോര്‍ട്ട്‌സ് സെന്ററിനോട് ചേര്‍ന്നാണ് സംഭവമുണ്ടായത്. ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നതിനാല്‍ നിരവധി കുടുംബങ്ങളും പ്രായമായവരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചു കയറ്റിയത്. കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് …