1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു; പത്മ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ മടക്കം
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു; പത്മ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ മടക്കം
സ്വന്തം ലേഖകൻ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി …
അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്; രണ്ടാം സ്ഥാനത്ത് ഖത്തർ
അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്; രണ്ടാം സ്ഥാനത്ത് ഖത്തർ
സ്വന്തം ലേഖകൻ: ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്‌പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 67 ആണ് സ്‌കോർ. അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 …
വെസ്റ്റ് മിഡ്‍ലാൻഡ്സിൽ അന്തരിച്ച അരുണിന് അന്ത്യാഞ്ജലി അർപ്പിച്ച് യുകെ മലയാളികൾ
വെസ്റ്റ് മിഡ്‍ലാൻഡ്സിൽ അന്തരിച്ച അരുണിന് അന്ത്യാഞ്ജലി അർപ്പിച്ച് യുകെ മലയാളികൾ
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും …
ഒളിച്ചുകളിക്കിടെ കണ്ടെയ്‌ന റിൽ ഉറങ്ങിപ്പോയ ബംഗ്ലാദേശി ബാലൻ കണ്ണുതുറന്നപ്പോൾ മലേഷ്യയിൽ!
ഒളിച്ചുകളിക്കിടെ കണ്ടെയ്‌ന റിൽ ഉറങ്ങിപ്പോയ ബംഗ്ലാദേശി ബാലൻ കണ്ണുതുറന്നപ്പോൾ മലേഷ്യയിൽ!
സ്വന്തം ലേഖകൻ: മലേഷ്യയിലെ പോർട്ട് ക്ലാങ്ങ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്‌നറുകൾ പരിശോധിക്കവേയാണ് ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്നും ആരോ മുട്ടുന്ന ശബ്ദം ജീവനക്കാർ ശ്രദ്ധിച്ചത്. തെല്ലൊന്ന് പതറിയെങ്കിലും ധൈര്യം സംഭരിച്ച് കണ്ടെയ്‌നർ തുറന്ന ജീവനക്കാർ ഞെട്ടി. ഏകദേശം 15 വയസ്സോളം തോന്നിക്കുന്ന ഒരു ആൺകുട്ടിയായിരുന്നു കണ്ടെയ്‌നറിനുള്ളിൽ. വെപ്രാളത്തോടെ കുട്ടിയെന്തോ പറയുന്നുണ്ടായിരുന്നുവെങ്കിലും ഭാഷ ജീവനക്കാർക്ക് മനസ്സിലാകുന്നതല്ലായിരുന്നു. മനുഷ്യക്കടത്ത് സംശയിച്ച് …
യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾ പഠനത്തിനായി റഷ്യയിലേക്കും യൂറോപ്പിലേക്കും
യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾ പഠനത്തിനായി റഷ്യയിലേക്കും യൂറോപ്പിലേക്കും
സ്വന്തം ലേഖകൻ: യുദ്ധം തകർത്ത യുക്രൈനിൽനിന്ന് നാട്ടിലെത്തിയ മലയാളി വിദ്യാർഥികൾ തുടർപഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോയിത്തുടങ്ങി. യുക്രൈൻ സർവകലാശാലകളിൽനിന്ന് വിടുതൽ വാങ്ങി റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് കൂടുതൽപേരുമെത്തിയത്. യുക്രൈനിൽ സീറ്റ് തരപ്പെടുത്തിക്കൊടുത്ത ഏജന്റുമാർതന്നെയാണ് ജോർജിയ, മാൾഡോവ, അർമീനിയ, ഹംഗറി എന്നിവിടങ്ങളിൽ തുടർപഠനത്തിന് സാധ്യതയൊരുക്കിയത്. യുക്രൈനിൽനിന്നെത്തിയ 18,000 മെഡിക്കൽ വിദ്യാർഥികളിൽ 2700 പേർ മലയാളികളായിരുന്നു. ഇന്ത്യയിലെ സർവകലാശാലകളിൽ …
യുകെയിൽ വിദേശ വിദ്യാർഥി കളുടെ എണ്ണം കുറയ്ക്കാൻ ബ്രാവർമാൻ; എതിർപ്പുമായി വിദ്യാഭ്യാസ വകുപ്പ്
യുകെയിൽ വിദേശ വിദ്യാർഥി കളുടെ എണ്ണം കുറയ്ക്കാൻ ബ്രാവർമാൻ; എതിർപ്പുമായി വിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ പഠനത്തിനായി എത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാന്റെ പദ്ധതിയിൽ എതിർപ്പ് രൂക്ഷമാകുന്നു. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി. പദ്ധതി യുകെ …
തകർന്നടിഞ്ഞ് പാകിസ്താൻ രൂപ; ധാന്യപ്പൊടിക്ക് വില 3000 രൂപ, തമ്മിലടിച്ച് ജനം; പിച്ചച്ചട്ടിയുമായി സർക്കാർ
തകർന്നടിഞ്ഞ് പാകിസ്താൻ രൂപ; ധാന്യപ്പൊടിക്ക് വില 3000 രൂപ, തമ്മിലടിച്ച് ജനം; പിച്ചച്ചട്ടിയുമായി സർക്കാർ
സ്വന്തം ലേഖകൻ: പാകിസ്താനിലെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരം. ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്താനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ …
വിദേശ ഇന്ത്യക്കാർക്ക് ഇനി ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം
വിദേശ ഇന്ത്യക്കാർക്ക് ഇനി ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ഒസിഐ, പിഐഒ കാർഡുള്ള വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠനം നടത്തുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം. ഒസിഐ, പിഐഒ കാർഡുള്ളവർ ആദ്യഘട്ട പരീക്ഷയായ ജെഇഇ മെയിനും എഴുതണമെന്നായിരുന്നു കഴിഞ്ഞവർഷത്തെ നിർദേശം. എന്നാൽ വിദേശ …
മലയാളി നഴ്സുമാരെ ബൽജിയം വിളിക്കുന്നു; ഡച്ച് പഠനം ഉൾപ്പെടെ പരിശീലന പദ്ധതിയുമായി ഒഡെപെക്
മലയാളി നഴ്സുമാരെ ബൽജിയം വിളിക്കുന്നു; ഡച്ച് പഠനം ഉൾപ്പെടെ പരിശീലന പദ്ധതിയുമായി ഒഡെപെക്
സ്വന്തം ലേഖകൻ: മലയാളി നഴ്സുമാരെ ബൽജിയം വിളിക്കുന്നു; ഡച്ച് പഠനം ഉൾപ്പെടെ പരിശീലന പദ്ധതിയുമായി ഒഡെപെക്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി 37 നഴ്സുമാർ …
സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം തെലങ്കാനയിലും; ഇൻഷുറൻസ് ചതിയുടെ ഞെട്ടിക്കുന്ന കഥ!
സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം തെലങ്കാനയിലും; ഇൻഷുറൻസ് ചതിയുടെ ഞെട്ടിക്കുന്ന കഥ!
സ്വന്തം ലേഖകൻ: വര്‍ഷങ്ങള്‍ക്ക് മുമ്പ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത ക്രൂരമായ കൊലപാതകം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയായിട്ടും സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍ നമ്മുടെ നാട്ടിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഇന്ന് സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത …