സ്വന്തം ലേഖകൻ: ഒസിഐ, പിഐഒ കാർഡുള്ള വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠനം നടത്തുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം. ഒസിഐ, പിഐഒ കാർഡുള്ളവർ ആദ്യഘട്ട പരീക്ഷയായ ജെഇഇ മെയിനും എഴുതണമെന്നായിരുന്നു കഴിഞ്ഞവർഷത്തെ നിർദേശം. എന്നാൽ വിദേശ …
സ്വന്തം ലേഖകൻ: മലയാളി നഴ്സുമാരെ ബൽജിയം വിളിക്കുന്നു; ഡച്ച് പഠനം ഉൾപ്പെടെ പരിശീലന പദ്ധതിയുമായി ഒഡെപെക്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി 37 നഴ്സുമാർ …
സ്വന്തം ലേഖകൻ: വര്‍ഷങ്ങള്‍ക്ക് മുമ്പ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത ക്രൂരമായ കൊലപാതകം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയായിട്ടും സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍ നമ്മുടെ നാട്ടിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഇന്ന് സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത …
സ്വന്തം ലേഖകൻ: യുഎഇയില്‍ താമസിക്കുന്ന വിദേശികളില്‍ സ്വന്തം ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ 44 രാജ്യങ്ങള്‍ക്ക് അനുമതി. ഇന്ത്യയില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് പ്രയോജനം ചെയ്യില്ല. ദേശീയ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. നിബന്ധനകള്‍ പാലിച്ചായിരിക്കണം യുഎഇ ലൈസന്‍സ് ഉപയോഗിച്ച് മറ്റ് രാജ്യക്കാര്‍ക്ക് വാഹനമോടിക്കാനാകുക. സ്വന്തം രാജ്യത്തെ, കാലാവധിയുള്ള ലൈസന്‍സ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ, ലോകം കാത്തിരിക്കുന്ന ആത്മകഥ ‘സ്‌പെയര്‍’ പുറത്തിറങ്ങി. ‘സ്‌പെയറി’ന്റെ ചില ഭാഗങ്ങള്‍ പുറത്തുവരുകയും ഉള്ളടക്കത്തെക്കുറിച്ച് ഹാരിതന്നെ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തതോടെ പുസ്തകം വില്‍പ്പനയില്‍ റെക്കോഡിടുമെന്നാണു കരുതുന്നത്. 38 വര്‍ഷമായി തന്റെ കഥ പലരും അവരുടേതായ രീതിയില്‍ പൊടിപ്പുംതൊങ്ങലും ചേര്‍ത്തുപറയുകയാണെന്ന് ബ്രിട്ടീഷ് ചാനലായ ‘ഐ.ടി.വി.’യോട് ഹാരി പറഞ്ഞു. അതിനാലാണ് യഥാര്‍ഥകഥ സ്വയംപറയാന്‍ …
സ്വന്തം ലേഖകൻ: അതിഭീകരമായ ശൈത്യമാണ് ലോകത്തിന്റെ പലഭാഗത്തും അനുഭവപ്പെടുന്നത്. കാലവസ്ഥാവ്യതിയാനം ഉള്‍പ്പെടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. തണ്ണീര്‍ത്തടങ്ങളെല്ലാം ചില്ലുപോലുള്ള ഐസായി മാറുന്ന കാഴ്ചയാണ് ഈ പ്രദേശങ്ങളിലുള്ളത്. അസ്ഥിപൊട്ടുന്ന തണുപ്പില്‍ ചൂട് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അത്തരത്തില്‍ ഒരാള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഇയാള്‍ കഴിയ്ക്കാന്‍ പോകുന്നത് …
സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; നേരിട്ടുള്ള ഓഫ്‌ലൈൻ ക്ലാസ് തന്നെയാകണം. സംവരണം ഉൾപ്പെടെ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ല. ഫീസ് സ്ഥാപനങ്ങൾക്കു നിശ്ചയിക്കാമെങ്കിലും ഇന്ത്യക്കാർക്കു താങ്ങാവുന്ന …
സ്വന്തം ലേഖകൻ: അടുത്ത സാമ്പത്തിക വര്‍ഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. 2022ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും ആക്‌സിസ് ബാങ്കിന്റെ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഹോള്‍സെയില്‍ വിഭാഗം(ട്രഷറി ഉള്‍പ്പടെ) ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് നീരജ് ഗംഭീര്‍ പറയുന്നു. ബ്ലൂംബര്‍ഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മൂല്യമിടിവ് തുടരുമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ …
സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും സൗദി അറേബ്യയിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദിയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തിയെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മെസ്സിയെക്കുറിച്ചുള്ള വാർത്തയും ചൂടുപിടിക്കുന്നത്. സൗദി ലീഗിൽ അൽ നസർ ക്ലബ്ബിന്റെ …
സ്വന്തം ലേഖകൻ: സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് ഇനിയും അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന തീയതി ജനുവരി ഏഴു വരെ നീട്ടിയതായി നോർക്ക അറിയിച്ചു. 2022-23 അധ്യയനവര്‍ഷം പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്കു ചേര്‍ന്ന വിദ്യാർഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി …