സ്വന്തം ലേഖകന്‍: ജയലളിതയുടെ ‘മകന്‍’ അറസ്റ്റില്‍, നടപടി വ്യാജരേഖകള്‍ ചമച്ച് കോടതിയെ പറ്റിക്കാന്‍ ശ്രമിച്ചതിന്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അമ്മയാണെന്ന അവകാശവാദവുമായെത്തിയ 28 വയസുകാരനായ കൃഷ്ണമൂര്‍ത്തിയെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. ജയലളിത തന്റെ അമ്മയാണെന്നും പോയസ് ഗാര്‍ഡനടക്കം ജയലളിതയുടെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് കൃഷ്ണമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: ‘എന്റെ കുഞ്ഞുങ്ങള്‍ ഇവിടെയാണ് ജനിച്ചത്, എന്തിനാണ് ഞങ്ങളെ ആക്രമിച്ചത്?’ സിറിയയിലെ രാസായുധ ആക്രമണത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരച്ഛന്റെ കരളു പിളര്‍ക്കുന്ന ചോദ്യം. ആക്രമണത്തില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ ഇരുപത് പേരെ നഷ്ടമായ അബ്ദുള്‍ ഹമീദ് എന്ന സിറിയക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമളെ കണ്ണീരിലാഴ്ത്തുന്നത്. പ്രിയപ്പെട്ടവരുടെ സംസ്‌കാരം കഴിഞ്ഞ് ഹമീദ് പൊട്ടിക്കരയുന്ന ഹമീദിനു നല്‍കാന്‍ …
സ്വന്തം ലേഖകന്‍: വാര്‍ത്താ അവതരണത്തിനിടെ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത, പതറാതെ വാര്‍ത്ത വായിച്ചു തീര്‍ത്ത് അവതാരക. ഛത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി 24 ന്റെ അവതാരക സുപ്രീത് കൗറിനാണ് വാര്‍ത്താ അവതരണത്തിനിടെ സ്വന്തം ഭര്‍ത്താവിന്റെ അപകട മരണം ബ്രേക്കിംഗ് ന്യൂസായി വായിക്കേണ്ടി വന്നത്. മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ സുപ്രീത് മനസ്സാന്നിധ്യവും …
സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം, താരം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഗ്‌നിബാധയുണ്ടായത്. ആ സമയത്ത് താരം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. താരത്തിന് പുകശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടു. തീപിടുത്തമുണ്ടായ കാര്യം കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിച്ച …
സ്വന്തം ലേഖകന്‍: സ്‌പൈഡര്‍മാന്‍ ഹോംകമിംഗിന് കിടിലന്‍ മലയാളം ട്രെയിലര്‍, മലയാളികള്‍ക്ക് സോണി പിക്‌ച്ചേഴ്‌സിന്റെ സമ്മാനം. ചിത്രത്തിന്റെ നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സ്‌പൈഡര്‍മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന സ്‌പൈഡര്‍മാന്‍ ഹോംകമിംഗില്‍ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളായ അയണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടും. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ ട്രെയ്‌ലറുകളും സോണി പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഇംഗ്ലീഷ് …
സ്വന്തം ലേഖകന്‍: മൗഗ്ലി ഗേളിനെ കണ്ടെത്തി, യുപിയില്‍ കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയെ അധികൃതര്‍ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശില കട്ടാര്‍നിയാഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് കാഴ്ചയില്‍ എട്ടുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുരങ്ങന്മാരുടെതിന് സമാനമായ അംഗചലനങ്ങളാണ് നടത്തിയിരുന്നത്. മനുഷ്യരോട് ഇടപഴകുന്നതും ഭയപ്പാടോടു കൂടിയാണ്. നുഷ്യരെ കാണുേമ്പാള്‍ ഈ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ ദീര്‍ഘകാലമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതതെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷത്തില്‍ 14.200 റിയാല്‍ ഈടാക്കി സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ ഇഖാമ നല്‍കുന്ന സംവിധാനമാണ് അധികൃതര്‍ ആലോചിക്കുന്നത്. വിദേശികളുടെ വരുമാനം …
സ്വന്തം ലേഖകന്‍: ദംഗലില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും പറ്റില്ലെന്ന് പാകിസ്താന്‍, അങ്ങനെയെങ്കില്‍ ദംഗല്‍ കാണണ്ടെന്ന് അമീര്‍ ഖാന്‍. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാക് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടാണ് അമീറിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും നീക്കം ചെയ്ത് ദംഗല്‍ …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കണ്ടിട്ടുള്ളത് കമല്‍ഹാസന്റെ 10% ദേഷ്യം മാത്രം, ഞാന്‍ 100% വും കണ്ടിട്ടുണ്ട്,’ കമല്‍ഹാസനെന്ന ദേഷ്യക്കാരനെപ്പറ്റി രജനീകാന്ത്. കമല്‍ഹാസന്റെ മുതിര്‍ന്ന സഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് സൂപ്പര്‍സ്റ്റാര്‍ ഉലകനായകന്റെ ദേഷ്യത്തെപ്പറ്റി വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദേഷ്യക്കാരനായ മനുഷ്യന്‍ കമലാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ചാരുവിനും ചന്ദ്രയ്ക്കും മാത്രമേ …
സ്വന്തം ലേഖകന്‍: നാലു മാധ്യമ പ്രവര്‍ത്തകരടക്കം 15 മലയാളികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സി ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടിങ് ഏജന്റായ മഹാരാഷ്ട്രയില്‍ നിന്നുള്ള നാജിര്‍ ബിന്‍ യാഫിയില്‍ നിന്ന് കണ്ടെടുത്ത ഹിറ്റ്‌ലിസ്റ്റിലാണ് 15 മലയാളികളുടെ പേരുള്ളതായി റിപ്പോര്‍ട്ടുകളുള്ളത്. കേരളത്തില്‍ നിന്നുള്ള നാല് മാധ്യമപ്രവര്‍ത്തകരും 11 ഐടി പ്രൊഫഷണലുകളുമാണ് 152 പേരുടെ പട്ടികയിലുള്ളത്. നാജിര്‍ …