സ്വന്തം ലേഖകന്‍: തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാ ടീസറെത്തി. ടീസറില്‍ കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും, കള്ളപ്പണത്തിന്റെ കഥകളും പ്രമേയമാകുന്ന രഞ്ജിത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ചിത്രമാണ് പുത്തന്‍ പണം. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ …
സ്വന്തം ലേഖകന്‍: കുട്ടികളോട് ലൈംഗിക ആസക്തിയുള്ള പീഡോഫൈലുകളെ കൈയ്യോടെ പിടിക്കാന്‍ പുതിയ ടെസ്റ്റ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്‌സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് പുതിയ പീഡൊഫൈല്‍ തിരിച്ചിറിയല്‍ ടെസ്റ്റിനു പിന്നില്‍. 64 പേര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ടെസ്റ്റ് 95 ശതമാനവും വിജയം കണ്ടുവെന്നാണ് ഫോറന്‍സിക് വിഭാഗം മേധാവി മാര്‍ക്ക് ഗ്രാഫ് വ്യക്തമാക്കി. കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളിലെ …
സ്വന്തം ലേഖകന്‍: അവധിക്കാലം ആഘോഷിക്കാന്‍ ടിക്കറ്റെടുത്തത് സിഡ്‌നിയിലേക്ക്, ചെന്നിറങ്ങിയതോ, കാനഡയിലെ ഒരു ചെറു പട്ടണത്തില്‍, ഡച്ചുകാരനായ 18 കാരന് പറ്റിയ പറ്റ്! വിമാന കമ്പനിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ഓഫര്‍ കണ്ട് സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത ഡച്ചുകാരനായ മിലാന്‍ ഷിപ്പര്‍ എന്ന 18 കാരനാണ് സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത പണി കിട്ടിയത്. അവധി ആഘോഷിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് സിഡ്‌നിക്ക് …
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ. ബുസ്‌നെറ്റ് വെബ്‌സൈറ്റ് നടത്തിയ വോട്ടിങ്ങിലാണ് 34 കാരിയായ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. ബിയോണ്‍സ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, …
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം. ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ആദ്യ മലയാളി കൂടിയായ മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കിലേക്കാണ് (സിആര്‍എന്‍) അസിസ്റ്റന്റ് റിസെര്‍ച്ച് ഡെലിവറി …
സ്വന്തം ലേഖകന്‍: ജോലി ദിവസവും 10 മണിക്കൂര്‍ സോഫയില്‍ വെറുതെ ഇരിക്കുക, ശമ്പളം 65000 രൂപ, ആരും കൊതിക്കുന്ന ജോലി സ്വന്തമാക്കിയ റഷ്യന്‍ പെണ്‍കുട്ടി. 26 കാരിയായ അന്ന ചെര്‍ദന്റ് സെവ എന്ന റഷ്യക്കാരി ചെയ്യുന്ന ജോലിയാണ് അതിന്റെ പ്രത്യേകതകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. സോഫ ടെസ്റ്റര്‍ എന്നാണ് അന്നയുടെ ജോലിയുടെ പേര്. ഒരു ദിവസത്തില്‍ പത്ത് …
സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ്, ടാബ് വിലക്ക് മറികടക്കാന്‍ പുതുവഴികള്‍ തേടി സൗദി എയര്‍ലൈന്‍സ്. ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്പും ടാബുകളും മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വിമാനത്തില്‍ കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചാണ് സൗദി എയര്‍ലൈന്‍സ് മറികടക്കാന്‍ ശ്രമിക്കുന്നത്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് 20 …
സ്വന്തം ലേഖകന്‍: 9/11 പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ വെബ്‌സൈറ്റ്. 2001 സെപ്തംബര്‍ 11 ലെ പെന്റഗണ്‍ ആക്രമണത്തിനു ശേഷം ഫയര്‍ ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍, രക്ഷാ പ്രവര്‍ത്തകരും പൊലീസും കെട്ടിടാശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുന്നത് തുടങ്ങി 27 ചിത്രങ്ങളാണ് സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 2001 സെപ്തംബര്‍ 11ന് അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം 77 കെട്ടിടത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. പെന്റഗണിന്റെ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് പശുക്കളെ കശാപ്പു ചെയ്യുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്. പശുവിനെ കൊല്ലുന്നതും മാട്ടിറച്ചി കൈയ്യോടെ പിടികൂടുന്നതും ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്ത് നിയമം പാസാക്കിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി രമണ്‍ സിങ് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ഗോവധത്തിനെതിരെ …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, വെളിപ്പെടുത്തലുമായി നടി പാര്‍വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖ സംഭാഷണത്തിനിടെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി. സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. …