സ്വന്തം ലേഖകന്‍: മലയാളത്തിലെ ഒരു സംവിധാകയന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു സംവിധായകനാണ് ഇത്തരത്തില്‍ എന്നോട് പെരുമാറിയത്. അയാളുടെ ആവശ്യം നിരസിച്ചതോടെ സെറ്റില്‍ വച്ച് …
സ്വന്തം ലേഖകന്‍: മുന്‍ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് വോക്ക് ഇന്ത്യ പ്രിയങ്കരി, എന്നാല്‍ ഇത്തവണ താരം വാരണാസിയില്‍ എത്തിയത് മരിച്ചുപോയ സുഹൃത്തിനു വേണ്ടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് 13 വര്‍ഷമായെങ്കിലും സ്റ്റീവ് വോ തന്റെ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റീവ് ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റീവ് …
സ്വന്തം ലേഖകന്‍: മണിപ്പൂരില്‍ ഇറോം ശര്‍മിളക്ക് ഞെട്ടിക്കുന്ന തോല്‍വി, രാഷ്ടീയം അവസാനിപ്പിക്കുന്നതായും മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് വരികയാണെന്നും ഇറോം. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. 143 വോട്ടുകള്‍ നേടിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജ്ഞിക്ക് പൂകൊടുക്കാന്‍ മനസില്ല, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി രണ്ടു വയസുകാരന്‍ ആല്‍ഫി. ഇറാഖിലും അഫ്ഗാനിസ്താനിലും നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികര്‍ക്കുള്ള സ്മാരകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എലിസബത്ത് രാജ്ഞിക്ക് പൂച്ചെണ്ട് നല്‍കേണ്ട ഉത്തരവാദിത്തം ആല്‍ഫിക്കായിരുന്നു. ആല്‍ഫിയുടെ അച്ഛന്‍ ഇറാഖിലും അഫ്ഗാനിസ്താനിലും അമ്മ …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ഫറവോയുടെ പ്രതിമകള്‍ കണ്ടെത്തി. തലസ്ഥാനമായ കൈറോക്കടുത്ത് മട്ടാരിയ ജില്ലയിലെ ചളിക്കുഴിയില്‍നിന്നാണ് പുരാവസ്തു ഗവേഷകര്‍ രണ്ട് ഫറോവ പ്രതിമകള്‍ കണ്ടെടുത്തത്. 3000 ത്തിലധികം വര്‍ഷം പഴക്കമുള്ള ഹെലിയോപൊലിസിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശമെന്ന് കരുതപ്പെടുന്നു. ഈജിപ്തിലെ പുരാതന നഗരങ്ങളിലൊന്നാണ് ഹെലിയോപൊലിസ്. 1314 ബി.സി മുതല്‍ 1200 ബി.സി വരെ …
സ്വന്തം ലേഖകന്‍: ‘അവര്‍ ചെവി അടിച്ചു തകര്‍ത്തു, ശരീരം ഒന്നിനോടും പ്രതികരിക്കാതായി,’ മതമൗലികവാദികളുടെ ക്രൂര പീഡനത്തെക്കുറിച്ച് പാക് ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഹമ്മദ് വഖാസ് ഗൊരേയ. മൗലികവാദികളുടെ തടവില്‍നിന്ന് മോചിപ്പിക്കപ്പെടും മുമ്പ് ഒരു മാസത്തോളം താന്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പീഡിപ്പിക്കപ്പെട്ടെതായി ലാഹോറില്‍ നിന്നും ജനവരിയില്‍ കാണാതായ വഖാസ് ഗൊരേയ വെളിപ്പെടുത്തുന്നു. ചിന്തിക്കാന്‍ …
സ്വന്തം ലേഖകന്‍: ലോണ്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ രീതിയില്‍ തിരിച്ചടക്കാമെന്ന് ബാങ്കുകളോട് വിജയ് മല്യ. ബാങ്കുകളിലെ 9000 കോടി രൂപയുടെ വായ്പ കുടിശിക ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാന്‍ ഒരുക്കമാണെന്ന് ട്വീറ്ററിലൂടെയാണ് ഇപ്പോള്‍ ലണ്ടനിലുള്ള വിവാദ മദ്യ വ്യവസായി വാഗ്ദാനം നല്‍കിയിരിക്കുന്നത്. കോടികളുടെ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മല്യ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നയങ്ങള്‍ തനിക്കും അവകാശപ്പെട്ടതാണെന്നും …
സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ഇന്ത്യക്കാരിയുടെ മിഷേല്‍ ഒബാമയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കത്ത് പങ്കുവച്ച് ഒബാമ. ‘അവധിക്കാലം ആഘോഷിച്ച് ഞാനും മിഷേലും തിരിച്ചുവന്നപ്പോള്‍ സിന്ധു എന്ന യുവതിയെഴുതിയ ഒരു കുറിപ്പ് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കുറിപ്പ് വായിച്ചപ്പോള്‍ എനിക്കു മിഷേലിനെക്കുറിച്ച് അഭിമാനം തോന്നി. ഒരു യുവതിയുടെ ജീവിതത്തില്‍ മിഷേലിനുണ്ടാക്കാന്‍കഴിഞ്ഞ മാറ്റങ്ങളാണ് കുറിപ്പ് ലോകവുമായി പങ്കുവെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,’ …
സ്വന്തം ലേഖകന്‍: അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം, ഭാര്യയായ ഗാസിയാബാദ് സ്വദേശിനി അറസ്റ്റില്‍. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ യുവതിയുമായി ഭര്‍ത്താവിനുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മുന്നറിയിപ്പില്ലാതെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി, എന്തു ചെയ്യണമെന്നറിയാതെ അമ്പതോളം മലയാളി ജീവനക്കാര്‍ ദുരിതത്തില്‍. മലയാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പെട്ടെന്നൊരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരു കാരണവുമില്ലാതെ അടച്ചുപൂട്ടുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. …