1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയെ കുത്തുന്ന ചോദ്യവുമായി പാക്ക് മാധ്യമപ്രവർത്തകൻ; വായടപ്പിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ
ഇന്ത്യയെ കുത്തുന്ന ചോദ്യവുമായി പാക്ക് മാധ്യമപ്രവർത്തകൻ;  വായടപ്പിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ എങ്ങനെ പ്രതിരോധിക്കും? – ഐക്യരാഷ്ട്ര സംഘടനയിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോടായിരുന്നു ചോദ്യം. ചോദിച്ചത് പാക്കിസ്ഥാൻകാരനായ മാധ്യമപ്രവർത്തകനും. ജയശങ്കർ നൽകിയ മറുപടി ആ മാധ്യമപ്രവർത്തകന്റെ വായടപ്പിക്കുന്നതായിരുന്നു! ചോദ്യം ഇങ്ങനെ: ന്യൂഡൽഹി, കാബൂൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കിനിൽക്കും? ജയശങ്കറിന്റെ മറുപടി: …
ഡേവ് ഇസ് കമിംഗ് ഹോം! ഖത്തറിൽ നിന്ന് ഇംഗ്ലണ്ട് ടീമിനൊപ്പം കൂടിയ പൂച്ചയ്ക്ക് സ്വാഗതവുമായി ലാറി പൂച്ച
ഡേവ് ഇസ് കമിംഗ് ഹോം! ഖത്തറിൽ നിന്ന് ഇംഗ്ലണ്ട് ടീമിനൊപ്പം കൂടിയ പൂച്ചയ്ക്ക് സ്വാഗതവുമായി ലാറി പൂച്ച
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഉന്നതനിരയിലുള്ള പൂച്ചകളുടെ കൂട്ടത്തിലേക്ക് ‘ഡേവിനെ’ സ്വാഗതം ചെയ്ത് ലാറി പൂച്ച. ഫ്രാൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾ കളിക്കളം വിട്ടെങ്കിലും ആ യാത്രയിൽ ഓർമിക്കാൻ പ്രിയപ്പെട്ട ഒന്നിനെ ഒപ്പം കൂട്ടിയായിരുന്നു സംഘത്തിന്റെ മടക്കം. ഇംഗ്ലണ്ട് കളിക്കാർ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തിയ ഒരു തെരുവ് പൂച്ചയെ ടീമിന്റെ ഭാഗമാക്കിയാണ് യുകെയിലേക്ക് മടങ്ങിയത്. …
പൊലിഞ്ഞത് 16 വർഷത്തെ സ്വപ്നം; നെഞ്ചുതൊടുന്ന കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
പൊലിഞ്ഞത് 16 വർഷത്തെ സ്വപ്നം; നെഞ്ചുതൊടുന്ന കുറിപ്പുമായി  ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്വന്തം ലേഖകൻ: പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും ദൗർഭാഗ്യവശാ‍ൽ അതിനു സാധിച്ചില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായുള്ള തന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ എഴുതി. 16 വർഷത്തോളം അതിനായി പോരാടി. സ്വന്തം രാജ്യത്തോടും സഹതാരങ്ങളോടും ഒരിക്കലും പുറംതിരിഞ്ഞു നിൽക്കില്ല. തന്നെ പിന്തുണച്ച പോർച്ചുഗീസ് ആരാധകരോട് ക്രിസ്റ്റ്യാനോ നന്ദി …
ഇന്ത്യൻ ഒളിംപിക് അസോസിയേ ഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമായി പിടി ഉഷ
ഇന്ത്യൻ ഒളിംപിക് അസോസിയേ ഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമായി പിടി ഉഷ
സ്വന്തം ലേഖകൻ: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ, 95 …
‘മരണത്തിന്റെ വ്യാപാരി’യെ റഷ്യയ്ക്ക് വിട്ടുനല്‍കി യുഎസ്; പകരം യുഎസ് ബാസ്‌ക്കറ്റ്‌ ബോള്‍ താരത്തിന് മോചനം
‘മരണത്തിന്റെ വ്യാപാരി’യെ റഷ്യയ്ക്ക് വിട്ടുനല്‍കി യുഎസ്; പകരം യുഎസ് ബാസ്‌ക്കറ്റ്‌ ബോള്‍ താരത്തിന് മോചനം
സ്വന്തം ലേഖകൻ: ‘മരണത്തിന്റെ വ്യാപാരി’യെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനല്‍കി ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ അമേരിക്ക മോചിപ്പിച്ചു. യുഎഇയിലെ അബുദാബിയില്‍വെച്ചാണ് രണ്ടുപേരെയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ബ്രിട്ട്‌നി ഗ്രൈനര്‍ സുരക്ഷിതയാണെന്നും യുഎഇയില്‍നിന്ന് യാത്രതിരിച്ചതായും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വിക്ടര്‍ ബൗട്ട് നാട്ടിലെത്തിയതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയവും പ്രസ്താവനയിലൂടെ …
ലോകകപ്പ് ആവേശം കലാശപ്പോരാട്ടത്തിലേക്ക്; ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു
ലോകകപ്പ് ആവേശം കലാശപ്പോരാട്ടത്തിലേക്ക്; ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾക്ക് ചൂടേറിയതോടെ ആരാധകർക്കു ടെൻഷനും കൂടി. ഫൈനൽ അടുക്കുന്തോറും വേദികളുടെ എണ്ണവും ചുരുങ്ങി. ലോകകപ്പ് കഴിഞ്ഞാൽ മുഖം മാറുന്ന സ്റ്റേഡിയങ്ങൾ പക്ഷേ ചരിത്രത്തിന്റെ ഭാഗമാകുന്നത് എക്കാലത്തെയും അവിസ്മരണീയമായ മത്സരങ്ങൾക്കു സാക്ഷ്യം വഹിച്ച്. 8 സ്റ്റേഡിയങ്ങളിലാണു മത്സരങ്ങൾ തുടങ്ങിയത്. 32 രാജ്യങ്ങൾ തമ്മിലുള്ള 64 മത്സരങ്ങൾക്കായാണു നീണ്ട 12 വർഷത്തെ തയാറെടുപ്പിലൂടെ രാജ്യത്തിന്റെ …
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം എത്തുന്ന രാജ്യമായി ഇന്ത്യ മാറുമ്പോൾ! 10000 കോടി ഡോളർ കടന്നു
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം എത്തുന്ന രാജ്യമായി ഇന്ത്യ മാറുമ്പോൾ! 10000 കോടി ഡോളർ കടന്നു
സ്വന്തം ലേഖകൻ: അടുത്തിടെ പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തിൽ 2022-ൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021-നേക്കാൾ 12 ശതമാനം വളർച്ചയോടെ …
കോവിഡ് വൈറസ് മനുഷ്യ നിര്‍മിതം; ചൈനീസ് ലാബിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വുഹാന്‍ മുന്‍ ശാസ്ത്രജ്ഞന്‍
കോവിഡ് വൈറസ് മനുഷ്യ നിര്‍മിതം; ചൈനീസ് ലാബിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വുഹാന്‍ മുന്‍ ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകൻ: കോവിഡ്-19നു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യു.ഐ.വി.) നിന്നു ചോര്‍ന്നതാണെന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്‍. വൈറസ് മനുഷ്യനിര്‍മിതമാണെന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. യുഎസ് സര്‍ക്കാരിന്റെ സഹായത്തോടെ വുഹാന്‍ ലാബില്‍ …
നീല, വെള്ള, മെറൂണ്‍, ഓറഞ്ച് പാസ്പോര്‍ട്ടുകളുടെ ഉപയോഗങ്ങളും സൗകര്യങ്ങളും അറിയാം
നീല, വെള്ള, മെറൂണ്‍, ഓറഞ്ച് പാസ്പോര്‍ട്ടുകളുടെ ഉപയോഗങ്ങളും  സൗകര്യങ്ങളും അറിയാം
സ്വന്തം ലേഖകൻ: നീല, വെള്ള, മെറൂണ്‍, ഓറഞ്ച് എന്നിങ്ങനെ പല നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകൾ കണ്ടിട്ടുണ്ടാകും. എന്താണ് ഇങ്ങനെ നിറമാറ്റം എന്നാണോ? ഇന്ത്യയില്‍ പാസ്പോര്‍ട്ടുകള്‍ പലതരമുണ്ട്. ഓരോന്നിനുമുള്ള ഉപയോഗങ്ങളും ലഭിക്കുന്ന സൗകര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. യാത്രകള്‍ക്കു വേണ്ടി മാത്രമല്ല, പൗരത്വം തെളിയിക്കാനും സ്‌കൂൾ എൻറോൾമെന്റിനും റജിസ്‌ട്രേഷനും മുതൽ ഡ്രൈവിങ് ലൈസൻസിനു വരെ നിത്യജീവിതത്തിലെ ഒട്ടനവധി കാര്യങ്ങള്‍ക്കു പാസ്പോര്‍ട്ട് ഉപയോഗിക്കാം. …
യുകെയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും മാന്ദ്യം; 2 വർഷത്തിനിടെ ആദ്യമായി വീടുകളുടെ വിലയിടിയുന്നു
യുകെയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും മാന്ദ്യം; 2 വർഷത്തിനിടെ ആദ്യമായി വീടുകളുടെ വിലയിടിയുന്നു
സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യത്തെ നേരിടുന്ന ബ്രിട്ടനിൽ രണ്ടു വർഷത്തിലാദ്യമായി വീടുകൾക്ക് വിലയിടിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഗണ്യമായി ഉയർത്തിയതും പുതിയ സർക്കാർ മിനി ബജറ്റിൽ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നയങ്ങളുമാണ് വീടു വിപണിയുടെ തളർച്ചക്കു വഴിവച്ചിരിക്കുന്നത്. സർക്കാർ ഉദ്ദേശിച്ച കാര്യം തന്നെയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത് എന്നാണ് ഈ മേഖലയിൽ ഉള്ളവരുടെ വിലയിരുത്തൽ. കഴിഞ്ഞ …