സ്വന്തം ലേഖകന്‍: ജോലിക്ക് ഇന്ത്യന്‍ പൗരന്മാര് മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് സൗദി കമ്പനിയുടെ പരസ്യം, കമ്പനിക്കെതിരെ അന്വേഷണം. എഞ്ചിനിയര്‍ ജോലിക്ക് ഇന്ത്യന്‍ പൗരന്മാര് മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുള്ള പരസ്യത്തിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരസ്യം അസ്വീകാര്യമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സാമുഹിക വികസന മന്ത്രാലയം …
സ്വന്തം ലേഖകന്‍: തായ്‌വാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നത് തീക്കളി, ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌പെയ് വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ സിനോ, ഇന്ത്യന്‍ ബന്ധത്തിലും പ്രതിഫലിക്കുമെന്ന് ബീജിങ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ‘തായ്‌വാന്‍ കാര്‍ഡ് കൊണ്ടുള്ള ഇന്ത്യയുടെ കളി, തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന്’ ഔദ്യോഗിക മാധ്യമത്തിലൂടെയാണ് ചൈന മുന്നറിയിപ്പ് …
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ, ബഹിരാകാശ രംഗത്തെ റഷ്യയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പില്‍ പിഎസ്എല്‍വി സി 37 റോക്കറ്റാണ് 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നത്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന റഷ്യയുടെ ലോക റെക്കോഡ് ഇതോടെ …
സ്വന്തം ലേഖകന്‍: അപേക്ഷിക്കാന്‍ ആളില്ല, പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പരാജയം, പദ്ധതി നിര്‍ത്തലാക്കുന്നു. വെറും 300 പേരില്‍ താഴെ പ്രവാസികളാണ് ഇതുവരെ പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ മുന്നോട്ടു വന്നത്. ഇത്രയും പേരെ വെച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകാമന്‍ ആവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വയലാര്‍ …
സ്വന്തം ലേഖകന്‍: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് എയര്‍ ഇന്ത്യ വീല്‍ച്ചെയര്‍ തടഞ്ഞുവച്ചു, ഭിന്നശേഷിക്കാരനായ പ്രവാസി യുവാവ് ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഐ.ഐ.ടിയില്‍ നിന്ന് ഉന്നത മാര്‍ക്കോടെ ബിരുദ്ദം നേടിയ പ്രത്യുഷ് നാലം എന്ന യുവാവാണ് എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന പ്രത്യുഷ് മോട്ടോര്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ വീതം പീഡിപ്പിക്കപ്പെടുന്നു, തലസ്ഥാനം കുറ്റവാളികളുടെ പിടിയിലെന്നും ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. 2016 ലെ ഔദ്യോഗിക വാര്‍ഷിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2,09,519 കേസുകളില്‍ 73 ശതമാനവും …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ജനനനിരക്ക് കുത്തനെ താഴോട്ട്, വാലന്റൈന്‍ ദിനത്തില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ഗുളിക വിതരണവുമായി സര്‍ക്കാര്‍. രാജ്യത്തെ ജന്ന നിരക്ക് അപകടമാം വിധം കുറഞ്ഞതാണ് വാലന്‍ന്റൈന്‍ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രീനാറ്റല്‍ വൈറ്റമിന്‍ (പ്രസവത്തിനു മുമ്പുള്ള) ഗുളികകള്‍ വിതരണം ചെയ്യാന്‍ തായ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തില്‍ …
സ്വന്തം ലേഖകന്‍: അയല്‍വാസികളുമായി തര്‍ക്കം, നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായി ഉണ്ടായ തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. ഏറെ നാളായി ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കത്തിനെതിരെയാണ് …
സ്വന്തം ലേഖകന്‍: റിലീസ് ചെയ്യാന്‍ സിനിമകള്‍ നല്‍കുന്നില്ല, സിനിമാ സമര നായകന്‍ ലിബര്‍ട്ടി ബഷീര്‍ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു. പുതിയ റിലീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമാ സമരത്തിന്റെ മുന്‍നിരക്കാരനായിരുന്ന നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്‌സ് ഇടിച്ചു നിരത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംഘടനയിലേയ്ക്ക് ചേര്‍ന്നാല്‍ മാത്രമേ …
സ്വന്തം ലേഖകന്‍: മുസ്ലീമായിട്ടും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതെന്ന് ചോദിച്ച പാക് പെണ്‍കുട്ടിക്ക് ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ മറുപടി. ലാഹോറില്‍ വച്ചാണ് ഒരു പെണ്‍കുട്ടി ഇര്‍ഫാനോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്നായിരുന്നു ഇര്‍ഫാന്‍ നല്‍കിയ ഒട്ടും വൈകാതെ നല്‍കിയ മറുപടി. നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു …