സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ ചരിത്ര നാടകം ആവര്‍ത്തിക്കുന്നു, ജാനകി രാമചന്ദ്രന്‍, ജയലളിത പോരിന്റെ ഓര്‍മകള്‍ ഉണര്‍ത്തി ശശികല, പനീര്‍ശെല്‍വം പോരാട്ടം. 1987 ഡിസംബറില്‍ എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് എം.ജി.ആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രനും ജയലളിതയും തമ്മില്‍ പാര്‍ട്ടിയില്‍ അധികാര വടംവലി രൂക്ഷമായിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികലയും പനീര്‍ശെല്‍വവും തമ്മില്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന കസേരക്കളിയെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് പദവിയുടെ ഭാരം ഇറക്കിവച്ച ഒബാമ എവിടെ? കരീബിയന്‍ ദ്വീപില്‍ അടിച്ചുപൊളിച്ച് ഒബാമയും കുടുംബവും, ചിത്രങ്ങള്‍ വൈറല്‍. വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയെങ്കിലും ലോക മാധ്യമങ്ങള്‍ക്ക് ഒബാമയും കുടുംബവും എന്നും ചൂടന്‍ വിഷയം തന്നെ. ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം വിവാദങ്ങള്‍കൊണ്ട് തിളച്ചു മറിയുന്ന അമേരിക്ക വിട്ട ഒബാമ, ഇപ്പോള്‍ അവധിക്കാല ആഘോഷത്തിലാണ്. കാലിഫോര്‍ണിയയിലെ …
സ്വന്തം ലേഖകന്‍: 9/11 സംഭവത്തിന് ഉത്തരവാദി അമേരിക്ക തന്നെ, ഒബാമ പാമ്പുകളുടെ രാജാവ്, 9/11 ആക്രമണത്തിന്റെ സൂത്രധാരന്‍ ഒബാമക്ക് എഴുതിയ കത്തിലെ രഹസ്യ വിവരങ്ങള്‍ പുറത്തായി. സെപ്തംബര്‍ 11 ആക്രമണത്തിന്റെ സൂത്രധാരനും ഇപ്പോള്‍ ഗ്വാണ്ടനാമോയില്‍ ജയില്‍പ്പുള്ളിയുമായ ഖാലിദ് ഷെയ്ഖ് മൊഹമ്മദ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് അയച്ച കത്താണ് പുറത്തായത്. നിരപരാധികളായ അനേകം നിഷ്‌ക്കളങ്കരെ …
സ്വന്തം ലേഖകന്‍: ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെയ്‌ലി മെയിലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. വന്‍കിട ബിസിനസുകാര്‍ക്കായി 1990കളില്‍ മെലാനിയ സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി …
സ്വന്തം ലേഖകന്‍: ബംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പരത്തിയതിനു പിന്നില്‍ മലയാളി കമിതാക്കള്‍. മലയാളികളായ നേഹ ഗോപിനാഥന്‍, അര്‍ജുന്‍ എന്നിവരെയാണ് ബംഗലുരു അന്താരാഷ്ട്ര വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂറാണ് വിമാനം വൈകിയത്. വിമാനത്തിലെ 180 …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി, ഗള്‍ഫ് യാത്ര ചെലവേറിയതാകും. കഴിഞ്ഞ വര്‍ഷം 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം ഇത് 5,500 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റു …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ സണ്‍ബാത്ത് വിവാദം കത്തുന്നു, മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനം. നഗ്‌നമായ മാറിയങ്ങളുമായി സണ്‍ബാത്ത് ചെയ്തതിനെ വിലക്കിയ പൊലീസ് നടപടിക്കെതിരെ അര്‍ജന്റീനിയയില്‍ സ്ത്രീകള്‍ മാറിടങ്ങള്‍ നഗ്‌നമാക്കി തെരുവിലിറങ്ങി. ബ്യൂണോസ് അയേഴ്‌സില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. ജനുവരിയില്‍ ബ്യൂണോസ് അയേഴ്‌സിലെ ഒരു കടല്‍തീരത്ത് നടന്ന സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം …
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ പട നയിച്ച് ഹിലരി ക്ലിന്റന്‍ മടങ്ങിവരുന്നു, അമേരിക്കയുടെ ഭാവി സ്ത്രീകളുടെ കൈയ്യിലെന്ന് ആഹ്വാനം. എന്തും വെട്ടിത്തുറന്ന് പറയാനും എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും ആഹ്വാനം ചെയ്ത ഹിലരി ഇസ്ലാമിക നിരോധനവും സ്ത്രീ വിരുദ്ധ നിലപാടുകളും തുടരുന്ന ട്രംപ് ഭരണത്തിനെതിരെ പരോക്ഷമായി ശബ്ദമുയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ മേക്കേഴ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ …
സ്വന്തം ലേഖകന്‍: രാജമൗലിയുടെ മഹാഭാരത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി മഹാഭാരതത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാഹുബഹി രണ്ടാം ഭാഗത്തിന്റെ അവസാനവട്ട മിനുക്കു പണികളില്‍ തിരക്കിലായതിനാല്‍ തന്റെ മഹാഭാരത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മറ്റൊന്നും …
സ്വന്തം ലേഖകന്‍: രാത്രി ഉണര്‍ന്നു കരഞ്ഞ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഐറന്‍ ആശുപത്രിയിലെ കുട്ടികളുടെ ഐ.സി.യുവിലെ ജോലിക്കാരനാണ് പ്രതി. ശ്വാസ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുഞ്ഞ് രാത്രിയില്‍ നിര്‍ത്താതെ കരഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉറങ്ങാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തിനാണ് കാല്‍ ഒടിച്ചത്. ജനുവരി …